Home News Archive by category Kerala (Page 161)
Kerala Lead News News

കണ്ണൂർ സ്ഫോടനം: മരിച്ചയാളെ തിരിച്ചറിഞ്ഞു, പ്രതിയ്ക്ക് കോൺഗ്രസ് ബന്ധമെന്ന് സിപിഎം

കണ്ണൂർ: കണ്ണപുരം കീഴറയിലെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരണപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനം ബോംബ് പടക്കനിർമ്മാണത്തിനിടെയെന്നാണ് പ്രഥാമിക നിഗമനം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്.
Homepage Featured Kerala News

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: നോട്ടീസ് ലഭിച്ചില്ല, ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് രാഹുൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസ്
Homepage Featured Kerala News

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി, മണ്ണിടിച്ചിൽ മേഖലയിൽ വിദ​ഗ്ധ പരിശോധന നടത്തും

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കളക്ടറുടെ യോഗത്തിൽ പൊലീസ്, ഫയർ ഉദ്യോഗസ്ഥർ ഉൾപ്പെടുള്ളവർ പങ്കെടുത്തിരുന്നു. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ചുരത്തിൽ
Kerala News

അപർണ വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്; ഡ്രൈവറും വാഹനവും എംവിഡി കസ്റ്റഡിയിൽ

തൃശ്ശൂർ: അടുത്തിടെ സമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോകളിലൊന്നായിരുന്നു തൃശ്ശൂർ നഗരത്തിൽ പൊലീസുകാരി ആംബുലൻസിന് വഴിയൊരുക്കാനായി ഓടുന്നത്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിൽ
Kerala Lead News News

അയ്യപ്പ സംഗമം: ആചാര സംരക്ഷണമാണ് പ്രധാനം, സർക്കാരിൽ പൂർണ വിശ്വാസമെന്ന് എൻഎസ്എസ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനും സർക്കാരിനും പൂർണ്ണ പിന്തുണയുമായി എൻഎസ്എസ്. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ പറഞ്ഞു.അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാർ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനും മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നാണ് തങ്ങളുടെ
Homepage Featured Kerala News

ഉടുത്ത് ഉപേക്ഷിക്കാൻ തയ്യാറല്ല ന്യൂജെൻ; കാഫ്താൻസ്, ശരാറ, പലാസോ – ഓണക്കോടിയിലെ താരങ്ങൾ

ഓണക്കാലത്ത് ഏറ്റവും കൂടുതൽ സജീവമാകുന്ന വിപണികളിലൊന്നാണ് വസ്ത്രി നിർമ്മാണ മേഖല. ഓണക്കോടിയെടുക്കുകയെന്നത് ഓണാഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഓരോ ഓണക്കാലത്തും വിപണിയിൽ പുതിയ ഫാഷൻ ട്രെൻഡുകളുണ്ടാകുന്നു. കോളെജുകളിലെ ആഘോഷങ്ങളിലാണ് പലപ്പോഴും ഇത്തരം ഫാഷനുകൾ വൈറലാകുന്നത്. എന്നാൽ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കാൻ പുതിയ തലമുറ തയ്യാറല്ലെന്നാണ് ഈ രംഗത്തെ ആളുകൾ പറയുന്നത്.
Kerala Lead News News

ശസ്ത്രക്രിയ പിഴവ്: ശസ്ത്രക്രിയയ്ക്ക് മുമ്പ് പണം നൽകി; ഡോക്ടർക്കെതിരെ മൊഴി നൽകി സുമയ്യ

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടയിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ യുവതി മൊഴി നൽകി . കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ പിഴവ് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്. സുമയ്യയുടെ പ്രശ്നം ആരോ​ഗ്യവകുപ്പ് നിസ്സാരമായി കാണുകയാണെന്നു സുമയ്യയുടെ സഹോദരീ ഭർത്താവ് സബീർ ആരോപിച്ചു. നീതി ലഭിക്കും വരെ പോരാട്ടം
Kerala News

രാഹുലിനെ പാലക്കാട് എത്തിക്കാൻ ഷാഫി; മണ്ഡലത്തിൽ രഹസ്യയോഗം ചേർന്നതായി റിപ്പോർട്ട്

പാലക്കാട്: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികളിൽ നിന്ന് മാറിനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട് മണ്ഡലത്തിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. എ ഗ്രൂപ്പിലെ ഷാഫി പറമ്പില്‍ അനുകൂലികളുടെ നേതൃത്വത്തിൽ യോഗം ചേർന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. തുടരെ തുടരെ വന്ന ആരോപണങ്ങളിൽ പാർട്ടി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിച്ചിരുന്നു.
Homepage Featured Kerala News

പ്രതിഷേധങ്ങൾ ഉമ്മൻചാണ്ടിയെ ഓർമ്മിപ്പിക്കുന്നു, ഈ സമയവും കടന്നുപോകും; രാഹുലിന് പിന്തുണയുമായി സീമ ജി നായർ

മുൻ യുത്ത് കോൺ​ഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും കാണുമ്പോൾ തനിക്ക് ഓർമ്മുവരുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണെന്ന് നടി സീമ ജി. നായർ. ഫെയ്സ്ബുക്കിലാണ് രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള സീമയുടെ പോസ്റ്റ്. രസ്പര ബന്ധത്തോടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരാൾ മാത്രം മറുപടി പറഞ്ഞാൽ മതിയോയെന്നും, നീതിയെന്നത് രണ്ട്
Kerala News

കേരള രാഷ്ട്രീയത്തിൽ ആറ്റംബോംബ് പൊട്ടിക്കാൻ ട്രംപുമായും കൂടിക്കാഴ്ച; വിമർശനങ്ങൾക്ക് മറുപടിയുമായി റിനി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടി റിനി ആൻ ജോർജ്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് തന്റെ തുറന്ന് പറച്ചിലിന് പരിഹാസ രൂപേണയാണ് റിനിയുടെ മറുപടി. ഗൂഢാലോചന സിദ്ധാന്തമെന്ന തലക്കെട്ടിൽ നടന്ന സംഭവവികാസങ്ങൾ തിരക്കഥ പോലെയാണ് റിനി ഇൻസ്റ്റഗ്രാമിൽ വിമർശകരെ കളിയാക്കുന്ന