കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 3 മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടു മരണം. ഇന്നലെയാണ് രണ്ടു മരണവും ഉണ്ടായത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. ഇന്നലെ രാത്രി
മലബാറുകാരുടെ പ്രത്യേകിച്ച് വയനാട്ടുകാരുടെ ചിരകാല അഭിലാഷത്തിനാണ് ഇന്ന് തുടക്കമായത്. ചുരം പാതയല്ലാതെ ഒരു ബദൽ പാതവേണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തിനാണ് ഇന്ന് ആഘോഷസമാനമായ തുടക്കം കുറിച്ചത്. വികസനക്കുതിപ്പിന് വഴിതുറയ്ക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വൈകീട്ട് നാലിന് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ്
കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ അതുല്യ ഗാർഹിക പീഡനത്തിന് ഇരയായതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അതുല്യ മരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് സതീഷ് ശങ്കർ യുവതിയെ മർദിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. സതീഷ് അതുല്യയെ കൊലപ്പെടുത്തുംഎന്ന് ഭീഷണി മുഴക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുല്യയുടെ കുടുംബം ഈ ദൃശ്യങ്ങൾ കോടതിയിൽ
കൊച്ചി: പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർധനവുമായി ബന്ധപ്പെട്ട കരാര്‍ കമ്പനിയായ ജിഐപിഎല്ലിന്റെ ആവശ്യം ദേശീയ ഹൈവേ അതോറിറ്റി അംഗീകരിക്കുകയായിരുന്നു. കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ 9ന് ടോൾ പ്ലാസ വീണ്ടും തുറക്കുന്നതുമുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അച്ചടക്ക നടപടിയെടുത്ത രാഹുൽ മാങ്കൂട്ടത്തലിന്റെ വിഷയത്തിൽ ആദ്യഘട്ടത്തിൽ ഉണ്ടായ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. തുടക്കത്തിൽ എങ്ങനെ പ്രതിരോധിക്കണമെന്നു പോലും അറിയാതെ പകച്ചുപോയ പാർട്ടി ഇപ്പോൾ കുറെയൊക്കെ സമനില വീണ്ടെടുത്തിട്ടുണ്ട്. പരാതിക്കാർ പുതിയതായി ഇല്ലാത്തതും പരാതി പറഞ്ഞവർ അത് രേഖാമൂലം നൽകാത്തതും
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം ചൂടി വീയപുരം. 4:21:084 മിനിറ്റിലാണ് വിബിസി കൈനകിരി തുഴഞ്ഞ വീയപുരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ മില്ലി സെക്കന്റിന് കൈവിട്ട കിരീടമാണ് ഇത്തവണ കൈനകിരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ ഇത്തവണ സ്വന്തമാക്കിയത്. വീയപുരത്തിന്റെ കന്നികിരീടം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം
തിരുവനന്തപുരം: കോവിഡിന് ശേഷം മാതൃ-ശിശു മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. യെസ് 27 മീഡിയയുടെ അഭിമുഖത്തിൽ വി ആർ രജനീഷിനോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മന്ത്രിയായി ചുമതലയേൽക്കുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം മുപ്പത്തയ്യായിരം കടന്നിരുന്നു. മെയ് മാസം വരെയുള്ള കണക്കെടുക്കുമ്പോൾ അയ്യായിരത്തോളം മരണം ഉണ്ടായി.രണ്ടാം തരംഗം കോവിഡ് എത്തുമ്പോൾ പുതിയ
വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ആയിരുന്നു സപ്ലൈകോ ഓണക്കാലത്തേക്ക് നോക്കിയിരുന്നത്. സപ്ലൈകോയെ അന്വേഷിച്ചു വരുന്നവർക്ക് നൽകാനും അവിടെ കാര്യമായി ഒന്നുമില്ലായിരുന്നു. ദിവസേന പറയാനുള്ളത് നഷ്ട കച്ചവടം മാത്രം. സാമ്പത്തിക പ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടിവരെയായി. ഇതിനിടയിൽ വെളിച്ചെണ്ണ വില ആർക്കും പിടിച്ചുനിർത്താൻ കഴിയാത്ത വിധം കുതിച്ചു.
ഓണക്കാലത്ത് ഇടുക്കി ഡാം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. വിശേഷ സമയങ്ങളിൽ ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശനത്തിന് പ്രവേശനം അനുവദിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ഡാമുകൾ തുറക്കുന്നത്. സെപ്റ്റംബർ 1 മുതല്‍ നവംബർ 30 വരെയാണ് സന്ദർശകർക്ക് ഇവിടെയെത്താം. ബുധനാഴ്ച്ചകളിൽ പരിശോധനകൾക്കും ശുചീകരണങ്ങൾക്കുമായി പ്രവേശനം ഒഴിവാക്കും. ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക്
വയനാട്: ഒരു ജനതയുടെ വർഷങ്ങൾ നീണ്ടു നിന്ന യാത്രാദുരിതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നാളെ വയനാട് തുരങ്ക പാതയുടെ നിർമാണം ആരംഭിക്കും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ വയനാട് തുരങ്ക പാത ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായിമാറും.


























