Home News Archive by category Kerala (Page 16)
Homepage Featured Kerala Local News

കാസര്‍കോട് മഞ്ചേശ്വരത്ത് മകളെ വെട്ടിക്കൊന്ന സംഭവം; തര്‍ക്കത്തിനിടെ പരുക്കേറ്റ ബന്ധുവും മരിച്ചു

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനിടെ പരുക്കേറ്റ ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച ജുമൈല എന്ന പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി ഭര്‍ത്താവാണ് ഷേക്ക് അബ്ബ. കാലിൽ ​ഗുരുതരമായി
Kerala Lead News News

സം​ഗീതസംവിധായകൻ എസ്‍പി വെങ്കിടേഷ് അന്തരിച്ചു; മലയാളത്തിന് തീരാനഷ്ടം, സം​ഗീതം നൽകിയത് 150 ലേറെ ചിത്രങ്ങൾക്ക്

ചെന്നൈ: മലയാളത്തിൽ 150 ലേറെ ചിത്രങ്ങൾക്ക് ഈണം പകർന്ന സം​ഗീതസംവിധായകൻ എസ്‍പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും നിരവധി ​ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. ‘നിലാവേ മായുമോ’ എന്ന ‘മിന്നാര’ത്തിലെ ​ഗാനം, ‘മീന വേനലിൽ…’ എന്ന് തുടങ്ങുന്ന
Homepage Featured Kerala Local News

ബേപ്പൂര്‍ കടമ്പ അന്‍വറിനു അത്ര എളുപ്പമല്ല; പിന്മാറാന്‍ ശ്രമിച്ചു, വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്

കോഴിക്കോട്: ബേപ്പൂരില്‍ പിവി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണെന്ന് ഉറപ്പായി. ബേപ്പൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അന്‍വര്‍ അനൗദ്യോഗിക തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മന്ത്രി കൂടിയായ പിഎ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ വീണ്ടും ജനവിധി തേടും. സംസ്ഥാനത്തെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായിരിക്കും ബേപ്പൂരിലേത്. അതേസമയം ബേപ്പൂര്‍ എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടയാണ്.
Homepage Featured Kerala News

പിആറിനായി ചാനലുകളെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് സീറ്റിനായി അവകാശവാദം !

പാലക്കാട്: പീഡനക്കേസില്‍ ജയിലില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെങ്കിലും പാലക്കാട് സ്ഥാനാര്‍ഥിയാകാന്‍ തനിക്കു അവസരം നല്‍കണമെന്നാണ് രാഹുലിന്റെ നിലപാട്. ഇതിനായി പിആര്‍ വര്‍ക്കുകളും ആരംഭിച്ചു. ജയില്‍മോചിതനായ ശേഷം വാര്‍ത്താചാനലായ 24 നു രാഹുല്‍ അഭിമുഖം നല്‍കിയിരുന്നു.
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: നിയമസഭ വീണ്ടും പ്രക്ഷുബ്ധം; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി പ്രതിപക്ഷ അം​ഗങ്ങൾ, സഭാനടപടികൾ നിർത്തിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് സഭ നിർത്തിവെച്ചു. പ്രതിപക്ഷ അം​ഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയതോടെയാണ് സഭാനടപടികൾ നിർത്തിവെച്ചത്. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭയിൽ പ്രതിപക്ഷ എംഎൽഎമാർ വാച്ച് ആന്റ്
Homepage Featured Kerala Local News

വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി; നിലപാടുകൾ മറന്ന് ഒറ്റുകാരനേപ്പോലെ മുന്നോട്ട് വന്നെന്ന് എംവി ​ഗോവിന്ദൻ

കണ്ണൂർ: വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണൻ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചെന്നാണ് എംവി ​ഗോവിന്ദന്റെ വിമർശനം. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും പരസ്യമായി രം​ഗത്തുവന്നതിനെത്തുടർന്ന് വി കുഞ്ഞികൃഷ്ണനെ സിപിഎം നേരത്തേ
Homepage Featured Kerala Local News

ഇടുക്കിയിൽ പനി പടരുന്നു; ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ്

ഇടുക്കി: ഇടുക്കിയിൽ പനി പടരുന്നു. വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറൽ പനിയാണ് കൂടുതലായും റിപ്പോർട്ട് ചെയ്തതെന്നാണ് ആരോ​ഗ്യവകുപ്പിൽ നിന്നുള്ള റിപ്പോർട്ട്. 5983 പേരാണ് ഇടുക്കിയിൽ ഒരുമാസത്തിനിടെ വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 36 കുട്ടികൾക്ക് ജില്ലയിൽ ചിക്കൻ പോക്സ്
Homepage Featured Kerala News

ടി-20 ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഒരവസരം കൂടി; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ താരം ഓപ്പണറായേക്കും

മുംബൈ: ടി-20 ലോകകപ്പിന് മുമ്പ് ഫോമിലെത്താൻ സഞ്ജുവിന് ഒരവസരം കൂടി. ബുധനാഴ്ച മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലാണ് താരത്തിന് ഓപ്പണറായി ഇറങ്ങാൻ അവസരമൊരുങ്ങുന്നത്. ഇന്ത്യ ന്യൂസിലൻഡ് ടി-20 പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് ആകെ 46 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 24 റണ്‍സാണ് പരമ്പരയിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന
Homepage Featured Kerala Local News

നിയമസഭാ തെരഞ്ഞെടുപ്പ്: മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ പിവി അന്‍വര്‍ സ്ഥാനാര്‍ത്ഥിയാകും; സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ പിവി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂര്‍ എംഎല്‍എയായി പിവി അന്‍വര്‍ ജയിച്ച് വരുമെന്ന് അദ്ദേഹം പറഞ്ഞു. പിവി അൻവർ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സണ്ണി ജോസഫ്. സംസ്ഥാനത്ത് എൽഡിഎഫിനെതിരെ ഭരണവിരുദ്ധ
Homepage Featured Kerala News

ക്രിമിനലുകൾക്ക് അനാവശ്യ പരോൾ അനുവദിക്കുന്നു; നിയമസഭയിൽ പ്രതിഷേധം, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ക്രിമിനലുകൾക്ക് അനാവശ്യ പരോൾ അനുവദിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ അടക്കമുള്ളവർക്ക് തുടർച്ചയായി പരോൾ അനുവദിച്ചെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം ഇടപെട്ട് കുറ്റവാളികൾക്ക് വാരിക്കോരി പരോൾ നൽകുന്നുവെന്നും സിപിഎമ്മിന് പ്രതികളെ പേടിയാണെന്നും വിഡി സതീശൻ ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷം സഭ