Home News Archive by category Kerala (Page 159)
Homepage Featured Kerala News

25 കോടി രൂപയുടെ സൈബർ തട്ടിപ്പ്; കാലിഫോർണിയ കമ്പനിക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി: കൊച്ചിയിൽ നടന്ന 25 കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. കാലിഫോർണിയ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും സംഘത്തിൽ മലയാളികളുണ്ടെന്നും വിവരം ലഭിച്ചു. പല ഘട്ടങ്ങളിലായി തട്ടിയെടുത്ത 25 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യയിലെ ഒരു ബാങ്കിന്റെ
Homepage Featured Kerala News

ഓണശമ്പളത്തോടൊപ്പം ബോണസ്; കെഎസ്ആർടിസിയിൽ അർഹരായവർ പത്തിൽത്താഴെ പേർ മാത്രം

തിരുവനന്തപുരം: ഇത്തവണ ഓണശമ്പളത്തോടൊപ്പം ബോണസും ലഭിക്കുമെന്ന മന്ത്രി കെ ബി ​ഗണേശ് കുമാറിന്റെ പ്ര​ഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ജീവനക്കാർക്ക് അപ്രതീക്ഷിത തിരിച്ചടി. ബോണസിന് അർഹരായവർ പത്തിൽത്താഴെ ജീവനക്കാർ മാത്രം. 7000 രൂപയാണ് ബോണസായി ലഭിക്കുക. 24000 രൂപവരെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. ഏറെക്കാലത്തിനു ശേഷമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ബോണസ് വിതരണം
Homepage Featured Kerala News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. പറവൂര്‍ സ്വദേശിയായ പോള്‍ വര്‍ഗീസിന്‍റെ കൊലപാതകത്തില്‍ ഭാര്യ സജിതയെ പറവൂര്‍ കോടതിയാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി നടപടി. എന്നാൽ രണ്ടാം പ്രതിയായ കാമുകനെ വെറുതെ വിട്ട വിധിയിൽ ഇടപെടാൻ ജസ്റ്റിസ്‌ ജയശങ്കർ
Kerala News

നടി ലൗലി പെറ്റമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ​ഗാന്ധിഭവനിലെ പരിചരണം അഭിനയമോയെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സ്വന്തം അമ്മയെ പരിചരിക്കുന്ന നടി ലൗലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മക്കളും ഭർത്താവും ആവശ്യപ്പെട്ടിട്ടും അമ്മയെ ഉപേക്ഷിക്കാതെ അമ്മയെ ശുശ്രൂഷിക്കാൻ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയതോടെ വാർത്തയാകുകയും ചെയ്തു. ലൗലി ബാബു അടുത്തിടെയാണ് വാർത്തകളിൽ നിറഞ്ഞത്. അമ്മയുമായി ​ഗാന്ധിഭവനിൽ അഭയം നേടിയ നടിയെ പരമാർശിച്ചത് കൊല്ലം തുളസിയായിരുന്നു. മുൻപ് നടൻ മാധവൻ
Homepage Featured Kerala News

സാമ്പത്തിക തട്ടിപ്പ് കേസ്: വിദേശയാത്ര അനുമതി തള്ളി കോടതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ വിദേശയാത്ര അനുമതി നിഷേധിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ദുബായിൽ നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സൗബിൻ സമർപ്പിച്ച ഹർജി തള്ളിയത്. കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം വിദേശത്ത് പോകാനാവില്ലെന്ന് നിർദേശം ഉണ്ടായിരുന്നു. ഈ നിർദേശം ചോദ്യം
Homepage Featured Kerala News

കോഴിക്കോട് പെൺകുട്ടി തൂങ്ങിമരിച്ച സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീൻ കസ്റ്റഡിയിൽ. ആൺസുഹൃത്തിന്റെ വാടക വീട്ടിലാണ് മം​ഗലാപുരത്ത് ബി.ഫാം വി​ദ്യാർഥിനിയായ അത്തോളി തേരായി സ്വദേശിനിയായ ആയിഷ റഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടി മം​ഗലാപുരത്ത് നിന്നും ആൺ സുഹൃത്തായ ബഷീറുദ്ദീന്റെ വീട്ടിലെത്തിയെന്നാണ് വിവരം. കോഴിക്കോട്
Homepage Featured Kerala News

ചെങ്ങറ – പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ചെങ്ങറ: ചെങ്ങറ – പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട മന്ത്രിമാര്‍
Homepage Featured Kerala News

ചരിത്ര വില; പവന് ഏറ്റവും ഉയർന്ന വിലയുമായി സ്വർണ വിപണി; വിവാഹ വിപണിയെ ബാധിക്കുമോ?

തിരുവനന്തപുരം: ചരിത്ര വിലയുമായി സ്വർണ വിപണി കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോർഡുകൾ തിരുത്തി സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലാദ്യമായി 77000 കടന്നു. 680 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ പവൻ്റെ വില 77,640 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് അടുത്തെത്തി. 9,705 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വൻ
Homepage Featured Kerala News

വ്യപാരികൾക്ക് ആശ്വാസം, വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വിലയിൽ കുറവ്

ന്യൂഡൽഹി: രാ‍ജ്യത്ത് എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. സെപ്റ്റംബർ 1 മുതൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 51.50 രൂപ കുറയും. പ്രതിമാസ പരിഷ്കരണ പരമ്പരയിലെ ഏറ്റവും പുതിയ വിലയാണിത്. ഈ മാറ്റത്തോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 1,580 രൂപയും കേരളത്തിൽ 1587 രൂപയുമായിരിക്കും എന്ന് എണ്ണ കമ്പനികൾ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില
Homepage Featured Kerala News

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്നാണ് കാരണമായി കേന്ദ്രം പറയുന്നത്. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. സംഭവം നടന്ന് 3 വർഷത്തിന് ശേഷമാണ് അനുമതി നിഷേധിക്കുന്നത്. അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം