തിരുവനന്തപുരം: പതിവ് പോലെ തന്നെ ഓണക്കാലം കുടിച്ചാഘോഷിക്കുകയാണ് മലയാളികൾ. ഇത് ശരിവെക്കുകയാണ് മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 10 ദിവസത്തിൽ 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. ഇത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഛണ ആരോപണങ്ങളിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. തെളിവ് ശേഖരണത്തിനായി അന്വേഷണ സംഘം ബെംലളൂരുവിലേക്ക് പോകും. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന കേസിലാണ് അന്വേഷണ സംഘം തെളിവ് ശേഖരിക്കുന്നത്. യുവതി ചികില്‍സ തേടിയ
തിരുവനന്തപുരം: തൃശ്ശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേൽക്കേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് റവാഡാ ചന്ദ്രശേഖർ
തിരുവനന്തപുരം: സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളങ്ങളും ഓണക്കോടിയും സദ്യയുമായി നാടും നഗരവും ഒരുപോലെ മാവേലിയെ വരവേൽക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തെ ഓർത്തുകൊണ്ട്, സ്നേഹവും സമത്വവും നിറഞ്ഞൊരു ഭാവിയെ സ്വപ്നം കാണുന്ന മലയാളിയുടെ ഹൃദയാഘോഷമാണ് ഓണം. കർക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങത്തിന്റെ
തിരുവനന്തപുരം: യെമൻ സ്വദേശി തലാൽ അബ്ദു മഹ്ദിയുടെ കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ തുടരുന്നു. മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒരു സംഘം യെമനിലെത്തിയതായി ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു. ആരു ചർച്ച നടത്തിയാലും നല്ലതാണെന്നും ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു. നേരത്തെ ജൂലൈ 16ന്
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പല സുപ്രധാന കേസുകളിലും തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻ ഡോ. ഷേർളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഡോ. ഷേർളിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണമെന്നാണ് പ്രാഥമിക വിവരം. ഫൊറൻസിക് രംഗത്തെ പ്രമുഖരിയ മുൻനിരയിലുള്ള അവർ കോഴിക്കോട് മെഡിക്കല്‍
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണ വിവാദത്തിൽ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് ചൂണ്ടികാണിച്ച് അഞ്ച് പേർ നൽകിയ പരാതികളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്ത് പൊലീസ് സ്റ്റേഷനുള്ളിൽ ക്രൂര മർദ്ദനത്തിന് ഇരയായതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുജിത്ത് രംഗത്ത്. കസ്റ്റഡി മർദ്ദനം ഒതുക്കി തീർക്കാൻ പൊലീസുകാർ പണം വാഗ്ദാനം ചെയ്തതായും സുജിത് പറഞ്ഞു. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ
തിരുവനന്തപുരം∙ പഠിക്കുന്ന സമയത്തും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്ന കാലത്ത് നിയമസഭയ്ക്ക് മുന്നിൽ വരാറുണ്ടായിരുന്നു എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തലസ്ഥാനത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘ഓണാഘോഷം 2025’ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ വിഷയത്തെക്കുറിച്ച് പങ്കുവെക്കുകയായിരുന്നു ബേസിൽ. ‘അന്ന് നിയമസഭയ്ക്കു മുന്നിൽ നിന്നു
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഗുരുവിനെ പകർത്തിയ നേതാവാണ് നടേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത്


























