Home News Archive by category Kerala (Page 146)
Homepage Featured Kerala News

എം.​കെ. മു​നീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യിൽ പു​രോ​ഗ​തി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോ​ഴി​ക്കോ​ട്: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചികിത്സയിൽ തുടരുന്ന മു​സ്ലീം ലീ​ഗ് നേ​താ​വും കൊ​ടു​വ​ള്ളി എം​എ​ല്‍​എ​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. പൊ​ട്ടാ​സ്യം ലെ​വ​ല്‍ താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് എം.​കെ. മു​നീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
Homepage Featured Kerala News

കള്ളക്കഥകൾക്ക് പിറകിൽ കോൺഗ്രസ്; അപവാദ പ്രചരണങ്ങൾക്കെതിരെ സിപിഎം നേതാവ് കെ ജെ ഷൈൻ

അപവാദ പ്രചരണങ്ങൾ ക്കെതിരെ സിപിഎം നേതാവ് കെ ജെ ഷൈൻ. തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് ഷൈൻ വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് തെളിവുകളോടെ പരാതി നല്‍കിയതായി അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷൈനിനും ജില്ലയിലെ ഒരു സിപിഎം എംഎല്‍എയ്ക്കും എതിരെ
Kerala News

പോക്സോ കേസ് അട്ടിമറി; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയിൽ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്. തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സി.ഐ പ്രവീൺ എന്നിവർക്ക് എതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ നൽകി. പൊലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചു എന്നാണ് കണ്ടെത്തൽ. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തി എന്നാണ്
Homepage Featured Kerala News

ലോക്കപ്പ് മർദനം; കെ എസ് യു പ്രതിഷേധ മാർച്ചിൽ സംഘർഷം;17 തവണ ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ തകർക്കാനുള്ള ശ്രമമുണ്ടായി. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രവർത്തകർ വീണ്ടും പോലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി വീണ്ടും മുന്നോട്ടുവരികയായിരുന്നു. മുഖ്യമന്ത്രി
Homepage Featured Kerala News

പരിസ്ഥിതി സൗഹൃദമായി തദ്ദേശ തിരഞ്ഞെടുപ്പ്; പൊതു ജനങ്ങൾക്കും പങ്കാളിത്തം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരിസ്ഥിതി മലിനീകരണമോ ശബ്ദമലിനീകരണമോ ഉണ്ടാകുന്നത് തടയാനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിലിലൂടെയോ കത്തു മുഖേനെയോ നിർദേശം നൽകാം. ഒക്ടോബർ 10 ന് മുമ്പ് cru.sec@keralagov.in എന്ന ഇ മെയിൽ വിലാസത്തിലോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ജനഹിതം, വികാസ് ഭവൻ പി ഒ,
Homepage Featured Kerala News

സൈബർ ആക്രമണം: നടി റിനി ജോർജ് നൽകിയ പരാതിയിൽ കേസെടുത്തു

ആലുവ: സൈബർ ആക്രമണത്തിനെതിരെ നടി റിനി ജോർജ് നൽകിയ പരാതിയിൽ കേസെടുത്തു. ആലുവ സൈബർ പോലീസ് ആണ് കേസടുത്തത്. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയാ, ക്രൈം നന്ദകുമാർ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയായിരുന്നു റിനിയുടെ പരാതി. യുവ നേതാവിൽ നിന്ന് മോശം അനുഭവമുണ്ടായി എന്ന തുറന്നുപറച്ചിലിനു ശേഷം ആയിരുന്നു റിനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്. തനിക്കെതിരെ
Homepage Featured Kerala News

പാൽ വില കൂട്ടാൻ മിൽമ; ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലെന്ന് മന്ത്രി

തിരുവനന്തപുരം: പാൽ വില കൂട്ടാനൊരുങ്ങി മിൽമ. ലിറ്ററിന് 5 രൂപ വർദ്ധിപ്പിക്കണമന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. പാൽ വില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയും ഇക്കാര്യത്തിൽ അനുകൂല തീരുമാനമാണ് എടുത്തത്. എന്നാൽ വില വർദ്ധിപ്പിക്കുന്നതിന് ഡയറക്ടർ ബോർഡ് എതിരാണ്. ജി എസ് ടി ഇളവുകൾ പാലിനും ബാധകമായ സാഹചര്യത്തിൽ അതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുന്നതിന് വിലവർധനവ്
Homepage Featured Kerala News

ആഗോള അയ്യപ്പസംഗമം: 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുവെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ. പരിപാടിയ്ക്ക് 7 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അത് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
Homepage Featured Kerala News

ലോക്കപ്പ് മർദ്ദനം; എംഎൽഎമാരുടെ സത്യാ​ഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് നേതാവ് വി എസ് സുജിത്തിനെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യു ഡി എഫ് എം എൽ എ മാർ നടത്തുന്ന സത്യാ​ഗ്രഹ സമരം മൂന്നാം ​ദിവസത്തിലേക്ക് കടന്നു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷറഫ്, ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ ജോസഫ് എന്നിവരാണ് സമരം ചെയ്യുന്നത്. പിരിച്ചുവിടൽ ഉത്തരവു വരും വരെ
Homepage Featured Kerala News

പാലിയേക്കര ടോള്‍ പിരിവ്: തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: നിലവിൽ വിലക്ക് തുടരുന്ന പാലിയേക്കര ടോള്‍ പിരിവ് കേസിൽ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് NHAI കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി