സിപിഎം നേതാവ് കെ ജെ ഷൈനിനെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതിനെ ചൊല്ലി ഉണ്ടായ സിപിഎം കോൺഗ്രസ് പോര് മുറുകുന്നു. കെ ജെ ഷൈൻ കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യ സിപിഎം പ്രവർത്തകർക്കെതിരെയും പരാതി നൽകി. ഷൈനിനെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത് സമൂഹമാധ്യമങ്ങളിൽ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് അഭിമാനനേട്ടങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1142 കോടി രൂപയുടെ വരുമാനമാണ് കൊച്ചി സിയാൽ വിമാനത്താവള കമ്പനി നേടിയത്. മുൻ വർഷം 412 കോടിയായിരുന്ന നികുതികൾ കഴിച്ചുള്ള ലാഭം 490 കോടി രൂപ രൂപയായി ഉയർന്നു. ഇക്കാലയളവിൽ ഒരു കോടിയിലേറെപ്പേർ കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ഈ വർഷം 50
കൊച്ചി: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ചലചിത്ര മേഖലയിലെ പ്രധമ പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023 ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. നേരത്തെ 2004ൽ ആണ് മലയാള സിനിമയിൽ നിന്ന് സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരത്തിന് അർഹത നേടിയത്. പുരസ്‌കാര നേട്ടത്തിൽ ഇപ്പോൾ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഗമത്തിന്റെ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള കോദ്യത്തിന് വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്. എല്ലാ സെഷനിലും ആൾ വേണമെന്നാണോ കരുതുന്നത് എന്നും ഗോവിന്ദൻ ചോദിച്ചു. സംഗമം പരാജയമാണെന്ന് മാധ്യമങ്ങൾ നാണവും മാനവുമില്ലാതെ കള്ളം പ്രചരണം
പമ്പ: ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയ്ക്കൊപ്പം തന്നെ പമ്പ, നിലയ്ക്കൽ, പരമ്പരാഗത പാത എന്നിവയുടെ സമഗ്രവികസനമാണ് മാസ്റ്റർപ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നതെന്നാണ് അയ്യപ്പ സംഗമ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ
എറണാകുളം: എറണാകുളം അയ്യമ്പാറ പഞ്ചായത്തിലെ എരപ്പ് ഭാഗത്തുള്ള പാറമടയിൽ അഴുകിയ മൃതദേഹം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നും ഒന്നര മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയതെന്നുമാണ് നിഗമനം. സംഭവത്തിൽ അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്തമാസം ശബരിമലയിലേക്ക് എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി കേരളത്തിന്റെ ദേവസ്വം മന്ത്രി വി എൻ വാസവൻ. ശബരിമലയിലെ സാഹചര്യം എന്താണെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അന്വേഷിച്ചു. തുടർന്ന് ഒക്ടോബർ 20 ന് രാഷ്ട്രപതി എത്തുകയാണെങ്കിൽ സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. ഒക്ടോബർ 16 ന് തുലാമാസ പൂജകൾക്കായി
കൊച്ചി: ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്. 2023ലെ സമഗ്ര സംഭാവനക്കുള്ള ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്. മോഹൻലാലിന്റേത് തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് എന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന് നടക്കാനിരിക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ്
കോട്ടയം: കളിക്കുന്നതിനിടയിൽ കാട്ടിലേക്ക് വീണ പന്ത് തിരഞ്ഞപ്പോൾ കിട്ടിയത് അസ്ഥികളും തലയോട്ടിയും. ആർപ്പൂക്കര മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിന്റെ മൈതാനത്തിന് സമീപമുള്ള കാട്ടിൽ നിന്നാണ് മാസങ്ങൾ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികളാണ് കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെ അസ്ഥികൾ
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേന്ദ്രസർക്കാർ നൽകിയ അപ്പീലിലാണ് നടപടി. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്. ശിൽപ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും. കർണാടക സ്വദേശിയായ ഡി ശിൽപയെ


























