Home News Archive by category Kerala (Page 143)
Kerala News

താൻ വന്നത് നല്ല സമയത്തെന്ന് ഫിലിപ്പ് ഡി മർഫി; ബിസിനസ് സഹകരണത്തിന് കൈകോർത്ത് കേരളവും -ന്യുജേഴ്സിയും

കൊച്ചി: കേരളത്തിലേക്ക് നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിലിപ്പ് ഡി മർഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ​ഗ്രാൻഡ് ഹയാത്തിൽ ​ നടന്ന ബിസിനസ് പാർട്ടണർഷിപ്പ് മീറ്റിലും അത്താഴ
Homepage Featured Kerala News

ഡിജിപിയുടെ സർക്കുലറിന് പുല്ലുവില; വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം

തിരുവനന്തപുരം: തിരുവനന്തപുരം കളയിക്കാവിളയിൽ ഡിജിപിയുടെ സർക്കുലർ ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം. പോലീസ് വനിതാ ബറ്റാലിയനിലെ എസ് ഐ ഉൾപ്പെടെയുള്ളവരാണ് റീൽസ് ചിത്രീകരിച്ചത്. പോലീസ് അസോസിയേഷൻ ഭാരവാഹികളും റീൽസിൽ ഉണ്ട്. ഡ്യൂട്ടിക്കിടെയായിരുന്നു പോലീസ് ഉദ്യോ​ഗസ്ഥരുടെ റീൽസ് ചിത്രീകരണമെന്നാണ് റിപ്പോർട്ടുകൾ. പോലീസ് യൂണിഫോമിൽ റീൽസുകൾ ചിത്രീകരിക്കുന്നത് വിലക്കിയായിരുന്നു നേരത്തെ ഡി
Homepage Featured Kerala News

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റിൽ അന്വേഷണം; ഇന്റർ പോളിന്റെ സഹായം തേടി ആഭ്യന്തര വകുപ്പ്

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്ററിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഇതിനായി ആഭ്യന്തര വകുപ്പ് ഇന്റർപോളിന്റെ സഹായം തേടും. വിവാദമായ ശേഷം രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചിരുന്നു. രാജീവ് പിൻവലിച്ച പോസ്റ്റ് മ്യൂച്വൽ ലീ​ഗൽ അസിസ്റ്റന്റ് വഴി ലഭ്യമാക്കാനാണ് സംസ്ഥാന ആഭ്യന്തര
Kerala Lead News News

പാലിയേക്കര ടോൾ : വിലക്ക് തുടരും; വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി

തൃശൂർ: മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. കളക്ടറുടെ റിപ്പോർട്ട്‌ ലഭിച്ച ശേഷം വ്യാഴാഴ്ച വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്നും എന്നാൽ‌ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചില വ്യവസ്ഥകളോടെ ടോൾ
Homepage Featured Kerala News

ജിഎസ്ടി പരിഷ്കരണത്തിൽ കൃത്യമായ പഠനങ്ങൾ നടത്തിയിട്ടില്ല, തീരുമാനങ്ങളിൽ എതിരഭിപ്രായമില്ല; കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണത്തിൽവ‍ത്യമായ പഠനങ്ങൾ നടത്തിയിട്ടില്ലെന്നും നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ടായിട്ടും ഉത്പന്നങ്ങൾക്ക് വില കുറയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു സംസ്ഥാനം പോലും എതിരഭിപ്രായം ഉന്നയിച്ചിട്ടില്ലെന്നും ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. കൗൺസിലിൻറെ തീരുമാനത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പങ്കുവഹിച്ചിട്ടുണ്ടെന്നും അ‍ദ്ദേഹം പറഞ്ഞു.
Homepage Featured Kerala News

ലൈംഗികാതിക്രമക്കേസ്‌ : രാഹുലിനെതിരെ തെളിവുകൾ ശേഖരിച്ച്‌ ക്രൈംബ്രാഞ്ച്; ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും നിർണായകം

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച്‌ ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. രാഹുലിന് എതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ അടക്കമുള്ളവരുടെ മൊഴിയായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് തെളിവുശേഖരണത്തിലേക്ക് കടന്നത്.
Homepage Featured Kerala News

പൊലീസ് ട്രെയ്നിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജി

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്തതിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ചൂണ്ടികാണിച്ച് ഡിഐജിയുടെ റിപ്പോർട്ട്. ആദ്യത്തെ ആത്മഹത്യ ശ്രമം നടത്തിയതിന് ശേഷം ആനന്ദിനെ ഉദ്യോഗസ്ഥർ പരിചരിച്ചതിൽ പിഴവുണ്ടായിട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നായിരുന്നു
Homepage Featured Kerala News

മുൻ മാനേജറെ മർധിച്ച കേസിൽ ഉണ്ണിമുകുന്ദൻ കോടതിയിൽ നേരിട്ട് ഹാജരാകാൻ സമൻസ്

കൊച്ചി: മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് കോടതിയിൽ ഹാജരാകണം. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. കേസിൽ ഇൻഫോ പാർക്ക് പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട്
Kerala News

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിപ്പ് ;കർണാടക സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. 9,40,000 രൂപയാണ് തട്ടിയെടുത്ത കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്. 2024ൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. ഡൽഹി,
Homepage Featured Kerala News

നിങ്ങളേത് ചാനലാണ്, നിന്നാൽ മതി അവിടെ, കാണിച്ചുതരാം; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ന​ഗരസഭാ കൗൺസിലർ തിരുമല അനിൽ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് സംസാരിക്കവേ പൊട്ടിത്തെറിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മരണം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത വിഷയം ചോദിച്ചപ്പോളായിരുന്നു രാജീവ് പ്രകോപിതനായത്. ഏത് ചാനലിന്റെയാണെന്നും കാണിച്ചുതരാമെന്നുമെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്. നിങ്ങളോട്