കൊച്ചി: രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും വീട്ടിൽ പരിശോധന. നികുതിവെട്ടിച്ച് ഭൂട്ടാൻ വഴി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരുടെയും വീട്ടിൽ പരിശോധന നടത്തുന്നത്. കൂടാതെ കേരളത്തിലെ തിരുവനന്തപുരം,
തിരുവനന്തപുരം: കോവളം സമുദ്ര ബീച്ചിന് സമീപത്ത് വെച്ച് ചന്ദനമുട്ടികൾ കൈമാറുന്നതിനിടയിൽ നാലംഗ സംഘം പിടിയിൽ. അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച 155 കിലോ ചന്ദന മുട്ടികൾ യുവാക്കളിൽ നിന്നും പിടികൂടി. ഫോറസ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പ്രത്യേക സംഘം ആണ് കൊല്ലം സ്വദേശികളായ ഷെഫീക്, നബീബ്, തമിഴ്നാട് സ്വദേശി നെഹേമി, നെയ്യാറ്റിൻകര സ്വദേശി ബിജു കുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ
പത്തനംതിട്ട: ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി ഭഗവത് ഗീതയെ കുറിച്ച് ക്ലാസെടുക്കുന്നതായി വിമർശിച്ച് തമിഴ്നാട് മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസികളുടെ നേതൃത്വത്തിൽ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും തമിഴ്നാട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭാവി വികസന പ്രക്രിയകളെക്കുറിച്ച് ചർച്ച ചെയ്യാനായി സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ് വികസന സദസ്സ്. പൊതുജന പങ്കാളിത്തത്തോടെ ആശയങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നതിനും അവയ്ക്ക് പ്രായോഗിക രൂപം നൽകുന്നതിനും ലക്ഷ്യമിടുന്നുവെന്നാണ് സംസ്ഥാന സർക്കാർ വികസന സദസ്സിനെക്കുറിച്ച് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിശാഗന്ധി
കൊച്ചി: കേരളത്തിന്റെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചും, വൈവിധ്യങ്ങളെ പരിചയപ്പെട്ടും ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്സി ഗവർണർ ഫിലിപ്പ് ഡി മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ട്ണർ ഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ക്ഷണപ്രകാരമാണ് കൊച്ചി ലുലുമാൾ സന്ദർശിച്ചത്. ന്യുജേഴ്സിയിൽ ലുലുവിന്റെ വാണിജ്യങ്ങൾക്ക് പിന്തുണ നൽകുന്ന അദ്ദേഹം എം.എ യൂസഫലിയുടെ അടുത്ത്
കൽപ്പറ്റ: നിർമ്മാണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലീഗിന്റെ ടൗൺഷിപ്പ് നിർമ്മാണ പദ്ധതിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് മേപ്പാടി ഗ്രാമ പഞ്ചായത്ത്. ഏഴു ദിവസത്തിനകം നോട്ടീസിന് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് സ്റ്റേ ഓർഡറിനും സാധ്യതയുണ്ട്. മുണ്ടക്കൈ ദുരന്ത ബാധിതർക്കായി നിർമ്മിക്കുന്ന ലീഗിന്റെ
ന്യൂഡൽഹി: എസ് ഡി പി ഐ പ്രവർത്തകനായിരുന്ന കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആർ എസ് എസ് പ്രവർത്തകരാണ് പ്രതികൾ. ഹൈക്കോടതി നേരത്തേ നാലു പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. ദീപങ്കർ ദത്ത അധ്യക്ഷനായുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഷാൻ വധക്കേസിൽ ആർ എസ് എസുകാരായ
കോട്ടയം: കെ.ജെ. ഷൈനിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഈ ഫോണിൽ നിന്നാണോ പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. സൈബർ ആക്രമണത്തിൽ നടപടികൾ വേഗത്തിലാക്കാൻ മെറ്റയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും അറസ്റ്റ്
കൊച്ചി: പുതുക്കിയ ജി.എസ്.ടി സ്ലാബിൽ വിലക്കുറവോടെ ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ ഷോപ്പിങ്ങ് നടത്താം. സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജൻ ജിഎസ് ടിക്ക് ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ തുടക്കം. ഇന്ത്യാ ഗവൺമെന്റിന്റെ പുതുക്കിയ ജി.എസ്.ടി നിരക്ക് ഇന്ന് (തിങ്കൾ) മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇനി ലുലുവിലെ ഹൈപ്പർമാർക്കറ്റുകളിലും ഫാഷൻ, ലുലു കണക്ട്, സെലിബ്രേറ്റ് സ്റ്റോറുകളിൽ വിലക്കുറവിൽ
കൊച്ചി: എറണാകുളം കൊച്ചു കടവന്തറയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ രക്ഷിച്ച് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിക്കിടക്കുന്ന ഒരാളെയായിരുന്നു സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത്. തുടർന്ന് പോലീസ് ഇയാളെ രക്ഷിക്കുകയായിരുന്നു. കൊച്ചു കടവന്തറ


























