പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് വീണ്ടും സഹായം നൽകാൻ പ്രതിപക്ഷനേതാവ്. വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലം ഈ മാസം 17 ന് കൈമാറും. കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ ഏറ്റെടുത്തു നൽകുന്ന ഭൂമിയാണ് പ്രതിപക്ഷനേതാവ് വിഡി
വിഎസ്.അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല. സിപിഎമ്മിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ വിഎസിന്റെ കുടുംബം തീരുമാനിച്ചു. മകന്‍ വി എ.അരുണ്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ച സിപിഎം നേതാക്കള്‍ നേരത്തെ അത് നിഷേധിച്ചിട്ടുണ്ട്. അച്യുതാനന്ദനു മരണാനന്തര ബഹുമതിയായി ലഭിച്ചതുകൊണ്ട് കുടുംബം എന്ത്
കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടിയുമായി സ്കൂൾ മാനേജ്മെന്റ്. സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മാനേജ്മെന്റ് പിരിച്ചുവിട്ടു. അതേസമയം മാനേജരുടെ നിർദ്ദേശമനുസരിച്ചാണ് സ്കൂൾ പ്രധാന അധ്യാപിക സിന്ധുവിനെ തടയുന്നതെന്ന് ശശാങ്കൻ പറഞ്ഞിരുന്നു. തന്നെ സ്കൂളിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയെന്ന് റിപ്പോർട്ട്. ജനുവരി 22, 23 തീയതികളിൽ വിഎസ്എസ്‍സിയില്‍ എത്തി യോഗങ്ങളില്‍ പങ്കെടുത്തുവെന്നും പിഎസ്എൽവിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്തിയെന്നുമാണ് റിപ്പോർട്ട്. വിഎസ്‍എസ്‍എസിയിലെത്തിയ ഡോവൽ ശാസ്ത്രജ്ഞരെ സന്ദർശിച്ചു. പിഎസ്എൽവിയുടെ
പാലക്കാട്: പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞത് കൊലപാതകം. പാലക്കാട് ചേട്ടന്‍ അനിയനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇരുവരും മദ്യപിച്ചെത്തി പരസ്പരം വഴക്കുണ്ടാക്കുക പതിവാണെന്ന് പ്രദേശവാസികൾ മൊഴി നൽകി. ഇന്നലെയാണ് ബാബുവിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വഖഫ് ബോർഡ് പ്രഖ്യാപിച്ച് സർക്കാർ. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ ഉൾപ്പെടുത്തിയാണ് പുതിയ വഖഫ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ തെരഞ്ഞെടുപ്പ് നടത്തി അംഗങ്ങളെ ഉൾപ്പെടുത്താറാണ് പതിവ്. എന്നാൽ പുതിയ വഖഫ് നിയമപ്രകാരം ബോർഡിലേക്ക് അംഗങ്ങളെ സർക്കാരിന് നോമിനേറ്റ് ചെയ്യാം. ഇതനുസരിച്ചാണ് ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത്. എപി സുന്നി
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ദ്വാരപാലക ശിൽപക്കേസിൽ നേരത്തേ തന്നെ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ ഇന്ന് ജയിലിന് പുറത്തിറങ്ങും. കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി അന്തിമ കുറ്റപത്രം
തിരുവനന്തപുരം: ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പാന് ദാരുണാന്ത്യം. കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിലാണ് സംഭവം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.
ഇടുക്കി: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഫെബ്രുവരി 14 മുതൽ അടച്ചു പൂട്ടുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. ആനച്ചാൽ സ്കൈ ഡൈനിംഗിൽ സഞ്ചാരികൾ കുടുങ്ങിയതിനെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. മാർച്ച് 31 നു മുൻപ് പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവ അടച്ചു പൂട്ടുമെന്നും കളക്ടർ
തിരുവനന്തപുരം: മുൻ എംഎൽഎ എം മുരളി അന്തരിച്ചു . തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 73 വയസായിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് 4 തവണ മാവേലിക്കര നിയോജക മണ്ഡലം എംഎൽഎ ആയിരുന്നു. 1972 മുതൽ 1977 വരെ അദ്ദേഹം കെ എസ് യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു. പിന്നീട് 1977-ൽ അദ്ദേഹം കെ എസ് യു പ്രസിഡന്റായി നിയമിക്കപ്പെട്ടു. എം ജി


























