Home News Archive by category Kerala (Page 136)
Homepage Featured Kerala News

സംഘാടനം മോശം; സ്വന്തം വകുപ്പിന്റെ പരിപാടി റദ്ദാക്കി ​ഗണേഷ് കുമാർ

തിരുവനന്തപുരം: സംഘാടനം മോശമായതിന്റെ പേരിൽ സ്വന്തം വകുപ്പ് സംഘടിപ്പിച്ച പരിപാടി റദ്ദാക്കി മന്ത്രി ​ഗണേഷ് കുമാർ. മോട്ടോർവാഹന വകുപ്പിനായി വാങ്ങിയ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കർമ്മം തിരുവനന്തപുരം കനകക്കുന്ന് പാലസിലായിരുന്നു സംഘടിപ്പിച്ചത്. എന്നാൽ പരിപാടി വിജയിപ്പിക്കുന്നതിന് ബന്ധപ്പെട്ട
Homepage Featured Kerala News

‘വാനോളം മലയാളം, ലാല്‍ സലാം’; മോഹൻലാലിനെ ആദരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മോഹൻലാലിനെ ആദരിക്കാനൊരുങ്ങുന്നു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയതിനാണ് മോഹൻലാലിനെ ആദരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ നടക്കുന്ന ചടങ്ങിലാണ് മോഹൻലാലിനെ ആദരിക്കുക. 21 വർഷങ്ങൾക്ക് ശേഷമാണ് ചലച്ചിത്ര മേഖലയിലെ പ്രഥമ പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ്
Kerala News

ശബരിമല പീഠ വിവാദം: സ്പോൺസർ ആളുകളെ വിഡ്ഢികളാക്കി, ഗൂഢാലോചനയെന്ന് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി വി എൻ വാസവനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും. ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഢികളാക്കുകയാണെന്നും പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയായെന്നുമാണ് മന്ത്രിയുടെ വിമർശനം. സ്വർണപീഠം കയ്യിലുണ്ടായിട്ടും ദേവസ്വം ബോർഡിനെ
Homepage Featured Kerala News

കേരളം പലസ്തീനൊപ്പമെന്ന് മുഖ്യമന്ത്രി; പിണറായി വിജയനെ സന്ദർശിച്ച് പലസ്തീൻ അംബാസിഡർ

തിരുവനന്തപുരം: കേരളം പലസ്തീനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രിയെ സന്ദർശിച്ച വേളയിലാണ് ഐക്യദാർഢ്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു സന്ദർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര
Homepage Featured Kerala News

കോണ്‍ഗ്രസ് പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പാർട്ടിയുമായി പ്രശ്നങ്ങൾ ഇല്ലെന്ന് നേതാക്കൾ

കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് മേപ്പയ്യൂർ നിടുംപൊയിൽ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് പ്രദേശവാസിയായ രാജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 61 വയസായിരുന്നു. ‌കോണ്‍ഗ്രസ് പ്രവർത്തകനും ദിനപത്രത്തിന്റെ ഏജന്റുമാണ് രാജൻ. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട്
Homepage Featured Kerala News

എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തുമായി വി ഡി സതീശൻ

തിരുവനന്തപുരം: ഗൾഫ് മേഖലയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ച നടപടി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് കത്ത് നൽകി. സർവീസ് റദ്ദാക്കലുകൾ കാരണം യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. “യാത്ര മുടങ്ങിയാൽ ജോലി
Homepage Featured Kerala News

തുരുത്തി പുനരധിവാസ പദ്ധതി: അവകാശവാദവുമായി ബിജെപി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്നായ ഫോർട്ട് കൊച്ചി തുരുത്തിയിൽ ഫ്ലാറ്റിൽ അവകാശവാദവുമായി ബിജെപി. തുരുത്തി കോളനിയിലെ ഏകദേശം 400 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്ന് രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. കേന്ദ്ര സർക്കാരാണ് വീടിനായുള്ള ഫണ്ട്
Kerala Lead News News

സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല; എൻഎസ്എസിന് പിന്തുണയുമായി ഗണേഷ് കുമാർ

കൊല്ലം: ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വച്ചെന്ന് കരുതി എൻ.എസ്.എസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതികരിച്ച് ​ഗതാ​ഗത മന്ത്രി ബി ​ഗണേഷ് കുമാർ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയനിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായി ​ഗണേഷ് കുമാറിനെ വീണ്ടും തിര‍ഞ്ഞെടുത്ത ചടങ്ങിലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് പിന്തുണ അറിയിച്ച് മന്ത്രി
Homepage Featured Kerala News

ശബരിമല ദ്വാരപാലക പീഠം കാണാതായ സംഭവം: ദേവസ്വം ബോർഡിന് ​ഗുര​തര വീഴ്ച

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. 2021 മുതൽ സ്വർണ്ണപീഠത്തിന്റെ സ്ഥിതിയെ കുറിച്ച് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. കൂടാതെ ശബരിമലയിൽ സമർപ്പിച്ച ഈ പീഠം മഹസറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും തെളിഞ്ഞിട്ടുണ്ട്. കണ്ടെത്തിയ സ്വർണ്ണപീഠം ഇപ്പോൾ തിരുവനന്തപുരം സ്ട്രോങ്ങ് റൂമിലേക്ക്
Homepage Featured Kerala News

ഇത് സർക്കാർ നിലപാടല്ല; രാജ്ഭവന്റെ ത്രൈമാസികയിലെ ലേഖനത്തെ എതിർത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്ഭവന്റെ ത്രൈമാസികയുടെ പ്രകാശനത്തിൽ ആർട്ടിക്കൾ 200 ആയ ഗവർണറുടെ അധികാരത്തെപ്പറ്റി പറയുന്ന ലേഖനത്തെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ‍. മാസികയിലെ ​ഗവർണറുടെ അധികാരത്തെ കുറിച്ചുള്ള ലേഖനത്തിന്റെ ഉള്ളടക്കം സർക്കാർ നിലപാടാല്ല എന്നാണ് മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചത്. എന്നാൽ വിമർശനത്തിൽ ഗവർണർ മൗനം പാലിക്കുയായിരുന്നു. ഔദ്യോ​ഗിക ചടങ്ങുകളിൽ അനൗദ്യോ​ഗിക ചിഹ്നങ്ങൾ