Home News Archive by category Kerala (Page 135)
Homepage Featured Kerala News

വയനാട് ഉരുൾപൊട്ടൽ: 260.56 കോടിയുടെ ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 260.56 കോടിരൂപയുടെ സഹായമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ഉന്നതതല സമിതിയുടെ യോ​ഗത്തിലാണ് ധനസഹായത്തിനുള്ള
Homepage Featured Kerala News

ആർഎസ്എസിലേക്ക് പിച്ചവെച്ച് മുൻ ഡിജിപിയും; എറണാകുളത്ത് ​ഗണവേഷത്തിൽ പ്രത്യക്ഷപ്പെട്ട് ജേക്കബ് തോമസ്

കൊച്ചി: ആർ.എസ്.എസിന്റെ സജീവ പ്രവർത്തനത്തിലേക്ക് എത്തിയിരിക്കുകയാണ് മുൻ ഡിജിപി ജേക്കബ് തോമസും. എറണാകുളം പള്ളിക്കരയിൽ വിജയദശമി ആഘോഷത്തിൽ പങ്കെടുക്കാനാണ് ഡിജിപി ആർ.എസ്.എസിൽ എത്തിയിരിക്കുന്നത്. മുൻ ഡിജിപിമാരായിരുന്ന ടി.പി. സെൻകുമാർ, ആർ ശ്രീലേഖ, തുടങ്ങിയവർക്ക് പിന്നാലെയാണ് ജേക്കബ് തോമസും ആർ.എസ്.എസിലെത്തുന്നത്. വിജയദശമി ദിനത്തിൽ നടക്കുന്ന പഥസഞ്ചലനത്തിലാണ് ആർ.എസ്.എസിന്റെ
Kerala Lead News News

ശബരിമല സ്വർണ്ണപ്പാളി മോഷണ വിവാദത്തിൽ ദുരൂഹതയേറുന്നു; പഴയ രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ്

കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളി വിവാദത്തിൽ വഴിത്തിരിവ്. 2019ൽ സ്വർണ്ണപ്പാളി ബെംഗളൂരുവിൽ എത്തിച്ചുവെന്ന് വിജിലൻസ്. ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. ക്ഷേത്രം ഭാരവാഹികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വ്യവസായി വിജയ് മല്യ സമർപ്പിച്ച സ്വർണത്തിന്റെ ശരിയായ തൂക്കം കണ്ടെത്താൻ ഇതുവരെ വിജിലൻസിന് സാധിച്ചട്ടില്ല.
Homepage Featured Kerala News

സംസ്ഥാനത്ത് വൻ ജിഎസ്ടി തട്ടിപ്പ്; ഖജനാവിന് നഷ്ടം 200 കോടി, ഒരു സംഘം മാത്രം 1100 കോടി രൂപ തട്ടിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് നടന്നത് വലിയ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു സംഘം മാത്രം നടത്തിയത് 1100 കോടി രൂപയുടെ തട്ടിപ്പാണെന്നും സർക്കാർ ഖജനാവിന് 200 കോടി നഷ്ടമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാധാരണക്കാരുടെ പേരിൽ അവർ അറിയാതെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്.
Homepage Featured Kerala News

മത്തി പെരുകാൻ കാരണം മൺസൂൺ മഴ; വില്ലൻ കാലാവസ്ഥ വ്യതിയാനമെന്ന് പഠനം

കൊച്ചി: കഴിഞ്ഞ വർഷം കേരള തീരത്ത് അപ്രതീക്ഷിതമായി ചെറുമത്തി പെരുകിയതിന് കാരണം മൺസൂൺ മഴയെന്ന് പഠനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിലാണ് മത്തി പെരുകിയതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണമായത് മൺസൂൺ മഴയിലെ മാറ്റങ്ങളാണ് എന്ന് കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിൽ മാറ്റങ്ങൾ ഉണ്ടാകുകയും അത്
Homepage Featured Kerala News

വിതച്ചാലേ ഉണ്ണാൻ പറ്റൂ, പാടം കണ്ണിനു കുളിർമ; ശ്രീനിവാസന് പിന്നാലെ മകൻ ധ്യാനും കൃഷിയിലേക്ക്

കൊച്ചി: കൃഷി അച്ഛന്റെ അഭിരുചി കൂടിയായതു കൊണ്ടായിരുന്നു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം തരിശു കിടന്ന ഭൂമി ഏറ്റെടുത്ത് കൃഷി ആരംഭിച്ചതെന്ന് ധ്യാൻ ശ്രീനിവാസൻ. സാമ്പത്തിക ലാഭത്തിനായല്ല കൃഷി ചെയ്യുന്നതെന്നും ധ്യാൻ പറഞ്ഞു. ശ്രീനിവാസൻ സ്ഥിരമായി പങ്കെടുത്തിരുന്ന കൊച്ചി കണ്ടനാടുള്ള പുന്നച്ചാൽ പാടശേഖരത്തിൽ നടന്ന വിത്തു വിത മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധ്യാൻ. കർഷകനായി
Kerala News

നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വാടക വർധനവ്:കൺസ്ട്രക്ഷൻ വാഹന ഉടമകൾ പണിമുടക്കി

കോഴിക്കോട്: നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന എസ്കവേറ്ററുകൾ, ബാക്ക്ഹോ , ക്രയിൻ, ടിപ്പർ മുതലായ വാഹനങ്ങളുടെ വാടക ഒക്റ്റോബർ 1 മുതൽ വർധിപ്പികുന്നതിന് മുന്നോടിയായി കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി പണിമുടക്ക് നടത്തി. പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെയാണ് വാടക വർധിപ്പിക്കുന്നത്. ”നിർമാണ മേഖലയിലെ എസ്കവേറ്ററുകൾ, ബാക്ക്ഹോ , ക്രയിൻ ,
Kerala Lead News News

‌രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി: പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ, പ്രതിഷേധത്തെ തുടർന്ന സഭ പിരിഞ്ഞു

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെ പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ എ എൻ ഷംസീർ. നിയമസഭയിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് വിഷയം ഉന്നയിച്ചത്. നിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്നും വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ പറഞ്ഞതോടെയാണ് സഭയിൽ പ്രതിഷേധമുയർന്നത്. പിന്നാലെ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ
Homepage Featured Kerala News

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ വിജയം: കോൺ​ഗ്രസ്സിന്റെ മൗനം ദേശവിരുദ്ധ നിലപാടെന്ന് ബിജെപി

തിരുവനന്തപുരം: ഏഷ്യാ കപ്പ് ടൂർണ്ണമെന്റിൽ ഇന്ത്യൻ ടീം ​ഗംഭീരം വിജയം നേടിയതിനെ തുടർന്ന് രാജ്യമൊട്ടാകെ ആഘോഷിക്കുമ്പോൾ ഒരു ആശംസ പോലും അറിയിക്കാതെ കോൺ​ഗ്രസ്സ് നേതൃത്വം മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് ചോദ്യം ചെയ്ത് ബിജെപി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതൃത്വം വിഷയത്തിൽ ഉത്തരം പറയണം എന്നാണ് ബിജെപിയുടെ ആവശ്യം. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വിജയത്തിൽ കോൺ​ഗ്രസ്സിന്
Kerala News

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ് ആപ്പ് ​ഗ്രൂപ്പ് അഡ്മിൻ ഒൺലി; അധ്യക്ഷനെ തിരഞ്ഞെടുത്തില്ല, പ്രതിഷേധം ഉയരുമ്പോൾ വാ മൂടാൻ ശ്രമം

കൊച്ചി: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ പാർട്ടിയിൽ അമർഷം രൂക്ഷമാകവേ ​ഗ്രൂപ്പിസത്തിൽ കുടുങ്ങി വാട്സ് ആപ്പ് ​ഗ്രൂപ്പും. സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിൽ കാലതാമസം വന്നതോടെയാണ് ചില നേതാക്കൾ പരസ്യ പ്രതികരണവുമായി രം​ഗത്തെത്തിയത്. എന്നാൽ പ്രതികരണം സംഘടനയുടെ ഔദ്യോ​ഗിക വാട്സാപ്പ് ​ഗ്രൂപ്പിൽ വന്നു തുടങ്ങിയതോടെ കഴിഞ്ഞ ഒരു മാസക്കാലമായി ഇത് അഡ്മിൻ ഒൺലിയാക്കി.