Home News Archive by category Kerala (Page 133)
Homepage Featured Kerala News

ചികിത്സാ പിഴവ്, പ്ലാസ്റ്റർ ഇട്ട കൈ അഴുകിയ നിലയിൽ; എട്ട് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയതായി പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയതായി പരാതി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് അമ്മ പ്രസീത പ്രാദേശിക മാധ്യമത്തോട്
Homepage Featured Kerala News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് ബെംഗളൂരുവിൽ അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകിട്ട് 4.30ഓടെ ആയിരുന്നു അന്ത്യം. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. പത്ഭൂഷൺ, കേസരി, സ്വദേശാഭിമാനി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് ആയിരുന്ന ടി ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി
Homepage Featured Kerala News

സിപിഎം വേദിയിൽ എത്തിയത് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ല; സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ച് സംസാരിക്കാൻ ആരു ക്ഷണിച്ചാലും പോകും: റിനി ആൻ ജോർജ്

കൊച്ചി: സി പി എം വേദിയിൽ താൻ എത്തിയത് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉയർത്തിയ റിനി ആൻ ജോർജ്ജ്. സിപിഎം സ്ഥാനാർത്ഥിയാകാൻ വേണ്ടിയല്ല താൻ അവർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതെന്നും റിനി വ്യക്തമാക്കി. സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച നടത്തിയ പെൺ പ്രതിരോധ കൂട്ടായ്മയിൽ പങ്കെടുത്ത് റിനി സംസാരിച്ചിരുന്നു.
Homepage Featured Kerala News

സ്വർണ വിലയിൽ ഇന്ന് കുറവ്; സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 86,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10,820 രൂപ നൽകണം. ഒരു ഘട്ടത്തിൽ പവന് 90,000 രൂപയിലെത്തുമെന്ന് തോന്നിച്ചിരുന്ന സ്വർണവില ഇപ്പോൾ വീണ്ടും കുറയുകയാണ്. അതേസമയം സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. രണ്ട് ഘട്ടമായാണ് പരിഷ്കരണം. ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026
Homepage Featured Kerala News

സ്വർണ്ണപ്പാളി തട്ടിപ്പ്; തങ്ങളുടെ കൈവശം എത്തിയത് ചെമ്പു പാളികളെന്നു കരാർ ഏറ്റെടുത്ത സ്മാർട്ട്‌ ക്രിയേഷൻസ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദുരൂഹത തുടരുന്നു. 2019 ൽ ശബരിമലയിൽ നിന്ന് തങ്ങളുടെ പക്കൽ എത്തിച്ചത് ചെമ്പു പാളികൾ ആയിരുന്നെന്ന് സ്വർണ്ണം പൂശാൻ കരാർ ഏറ്റെടുത്ത സ്മാർട്ട് ക്രിയേഷൻസ് വ്യക്തമാക്കി. കമ്പനി നിയമമനുസരിച്ച് മറ്റൊരു കമ്പനി പ്ലേറ്റിംഗ് ചെയ്ത വസ്തു പിന്നീട് എടുക്കില്ല. എന്നാൽ കമ്പനിയുടെ പക്കൽ എത്തിച്ചത് ചെമ്പ് പാളികളാണ്. അതിൽ ഒന്നും പൂശിയിരുന്നില്ല.
Homepage Featured Kerala News

ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റി; നടപടിക്രമങ്ങൾ സുതാര്യമല്ലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയെന്നും നടപടിക്രമങ്ങൾ സുതാര്യമല്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍.ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടാണ്. അറ്റകുറ്റപ്പണിക്ക് എത്തിക്കും മുമ്പ് സ്വർണം അടിച്ചുമാറ്റി. ചെന്നൈയിൽ ദ്വാരപാലക ശില്‍പങ്ങൾ എത്താൻ സമയമെടുത്തു. സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും എല്ലാം മൂടി വച്ചു. സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ
Homepage Featured Kerala News

സ്വര്‍ണ്ണപ്പാളി തട്ടിപ്പ്: ചെന്നൈയിലെ ചടങ്ങിൽ ജയറാമും വീരമണിയും; 2019ലെ ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്‍റെ വിവരങ്ങള്‍ പുറത്ത്. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍
Homepage Featured Kerala News

രാഷ്ട്രീയമായി സമദൂരത്തിൽ, എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ല: ജി സുകുമാരൻ നായർ

കോട്ടയം: അയ്യപ്പസംഗമത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പരിപാടിയുടെ ഭാഗമാകുകയും ചെയ്തതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. അയ്യപ്പ സംഗമത്തിനെ പിന്തുണച്ചതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടന്നുവെന്നും രാഷ്ട്രീയമായി സമദൂരത്തിലാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. എന്‍എസ്എസിന്റെ വിജയദശമി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ
Homepage Featured Kerala News

കോൺഗ്രസ് നേതാക്കൾക്കിടയിൽ വിഭാഗീയത, മുന്നണി സംവിധാനത്തെ ബാധിക്കുന്നു; ഹൈക്കമാൻഡിനെ കാണാൻ ലീഗ്

തിരുവനന്തപുരം: യുഡിഎഫ് മുന്നണി സംവിധാനത്തെ ബാധിക്കുന്ന തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ നടപടികളിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് വേണ്ടത്ര ഗൗരവമില്ലെന്ന വിമർശനം ശക്തമാണ്. ഇത് ചൂണ്ടികാണിക്കുകയാണ് മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ്. ഇത് കോൺഗ്രസ് ഹൈക്കമാൻഡിനെ
Kerala Lead News News

സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് കൂടുന്നു; ഒരു ലക്ഷത്തിൽ രണ്ടുപേർ ജീവനൊടുക്കുന്നതായി പഠനങ്ങൾ

സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നതായി കണക്കുകൾ. ഒരുലക്ഷത്തിൽ രണ്ടുപേർ ജീവനൊടുക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളടക്കം ആത്മഹത്യ ചെയ്യുന്ന സ്ഥിതി ആശങ്കജനകമെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.ആത്മഹത്യാ പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ കർമ്മ പദ്ധതി ആസൂത്രണം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ഓരോ വർഷവും ആത്മഹത്യ നിരക്ക് സംസ്ഥാനത്തു ഉയരുകയാണ്. 2000 ൽ 24 ശതമാനം