തിരുവനന്തപുരം: തെല്ല് വേദനയോടെ ഒരു വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞെന്ന് രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തനിക്കു പറ്റിയ അപകടത്തെക്കുറിച്ച് തമാശ കലർന്ന രീതിയിൽ വിവരിച്ചിരിക്കുന്നത്. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ മൊബൈൽ
തിരുവനന്തപുരം: 49ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിൽ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ടി.ഡി. രാമകൃഷ്ണന്‍, ഡോ.
കൊച്ചി: നെടുമ്പാശ്ശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി.ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ബാഗിൽ പ്രത്യേക അറകളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിയത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ്
കോട്ടയം: കേരള സർക്കാരിന്റെ 2025 വർഷത്തെ തിരുവോണം ബംപർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ അടിച്ചത് കോട്ടയത്തെ സൂര്യ അയൽക്കൂട്ടത്തിലെ വീട്ടമ്മാർക്ക്. 5 വീട്ടമ്മമാർ ചേർന്ന് പിരിവിട്ടാണ് തിരുവോണം ബംപർ എടുത്തത്. അർഹതപ്പെട്ടവരുടെ കൈകളിലാക്കാണ് സമ്മാനം എത്തിയത്. കൂട്ടത്തിൽ രണ്ട് പേരുടെ വീട് പണിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഭാഗ്യമായി ലോട്ടറിയുടെ സമ്മാനം
ബാലരാമപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയ സെക്സ് റാക്കറ്റെന്ന് പൊലീസ് കണ്ടെത്തൽ. ശ്രീതുവിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും വന്നിരുന്നില്ല. അതിനെ തുടർന്ന് 7 മാസത്തിലധികം ശ്രീതു ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് ശ്രീതുവിനെ പുറത്തിറക്കിയത് സെക്സ്
പത്തനംതിട്ട: വർഷങ്ങളായി സ്വർണം പൂശിയിരുന്ന ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ ചെമ്പാക്കാൻ അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഗൂഢാലോചന നടന്നതായി സംശയം. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ദേവസ്വം ബോർഡിൽ ഇത്തരമൊരു ഗൂഢാലോചന നടന്നിരിക്കാം എന്ന സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത്. 2019 ൽ നിറം മങ്ങിയെന്ന് പറഞ്ഞ് നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ കിട്ടിയത് ചെമ്പുപാളികളാണ്
കോട്ടയം: ലൈഫ് പദ്ധതിയിൽ അഞ്ചേകാൽലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന്തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 103 വീടുകളുടെ താക്കോൽ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. നാലു ലക്ഷത്തി അറുപത്തിയേഴായിരം വീടുകൾ ഇതിനോടകം പൂർത്തിയാക്കി.18885.58 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 17000 കോടിയും കേരളം
കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. ജില്ലയിലെ മുഴുവൻ ഭാഗങ്ങളിലും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മേപ്പാടിയിൽ ദുരന്തം ഉണ്ടായത് 2024 ജൂലായ് 30 ന് ആണ്. പത്തു ദിവസത്തിനകം കേന്ദ്ര സംഘം ദുരന്ത വിലയിരുത്തലിന് വന്നു. തൊട്ടടുത്ത ദിവസം ബഹു. പ്രധാനമന്ത്രി നേരിട്ടെത്തി. ഒരുവർഷവും രണ്ടു മാസവും
മോഹൻലാലിനുള്ള അംഗീകാരം മലയാളത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല സിനിമകളിലും മോഹൻലാലിന്റെ കഥാപാത്രങ്ങൾ അയൽപക്കത്തെ കഥാപാത്രത്തെപ്പോലെ തോന്നിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ ആദരിക്കാനായി ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു


























