എറണാകുളം: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോൾ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ല കളക്ടർ കോടതിയെ അറിയിച്ചു. ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്നം ഉണ്ട്. സുരക്ഷപ്രശ്നങ്ങളുണ്ട്. നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക്
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ച് നിയമസഭയി പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുയർത്തി നടുത്തളത്തിലിറങ്ങി. സ്പീക്കറെ മറച്ച് ബാനറുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെ സഭാനടപടികള്‍
പാലക്കാട്: കളിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർമാർക്ക് എതിരെ നടപടി. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ജൂനിയർ റസിഡന്റായ ഡോ. മുസ്തഫ, ജൂനിയർ കൺസൾട്ടന്റായ ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്ന്
പാലക്കാട്: ലൈംഗിക ആരോപണത്തെത്തുടർന്ന് പൊതു പരിപാടികളിൽ നിന്നതും മാറിനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ സജീവമായതിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലിയാണ് കോൺഗ്രസിൽ പുതിയ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തത്. തങ്ങളെ അറിയിക്കാതെയാണ് പരിപാടി നടത്തിയെന്ന് കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ മൻസൂർ
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്. വിഷയത്തിൽ ദേവസ്വം വിജിലൻസ് വിശദ അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. അതേസമയം സംഭവത്തിൽ സ്‌പോൺസറുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടുകെട്ടിൽ ഗൂഢാലോചന ഉണ്ടായെന്നാണ് നിഗമനം. അന്വേഷണത്തിൽ ഉദ്യോഗസ്ഥർ
ന്യൂഡൽഹി: സി എം ആർ എൽ എക്സാലോജിക് ഇടപാടില്‍ അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് മാത്യു കുഴൽനാടൻ എംഎല്‍എ ഹൈക്കോടതി സമീപിച്ചത്. മാത്യു കുഴല്‍നാടന്റെ
ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കുന്ന അഴിമതികളിൽ പരസ്യ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിൽ ലേഖനവുമായിട്ടാണ് വെള്ളാപ്പള്ളി എത്തുന്നത്. ദേവസ്വം ബോർഡ് ഭരിക്കുന്നത് ഗൂഡ സംഘങ്ങളാണെന്നും ഈ വിഴുപ്പ് ഭാണ്ഡം ചുമക്കുന്നതിന്റെ നാറ്റം സർക്കാരുകൾ സർക്കാരുകൾ സഹിക്കേണ്ടതില്ലെന്നും അദ്ദേഹം കുറിക്കുന്നു. ദേവസ്വം ഭരണത്തിൽ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ധനസഹായം അവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. ഡൽഹിയിലെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തുക. അമിത്ഷായുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമയം തേടിയിരുന്നു. ഇത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോർട്ടുകൾ. വയനാട്
2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവുമായ പ്രകാശ് രാജ് ആണ് ജൂറി ചെയര്‍മാന്‍. നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ നാല് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘കാഞ്ചീവരം’
തിരുവനന്തപുരം: കേരളത്തിലെ ഓണം ബംബർ ജേതാവിനെ കാണാൻ ഇനിയും കാത്തിരിക്കണം. ഒരുപക്ഷേ മാധ്യമങ്ങൾക്ക് മുന്നിലെത്താനും സാധ്യതയില്ല. സ്ത്രീയാണ് ബംബർ ജേതാവ് എന്ന സൂചനകളുണ്ട്. ഇവർ നെട്ടൂര് തന്നെയാണ് താമസം എന്ന് ലോട്ടറി ഏജന്റ് ലതീഷ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അവരുടെ ഒരു സുഹൃത്ത് വഴിയാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത് താനാണെന്ന വിവരം ലതീഷിനെ അറിയിച്ചത്. തുടർന്ന് വൈകാതെ തന്നെ


























