മലപ്പുറം: ലോക റെക്കോർഡിട്ട് ഒരു ഉല്ലാസയാത്ര. അതും വയോജനങ്ങൾ മാത്രം ഉൾപ്പെട്ട ഒരു ഗ്രൂപ്പുമായുള്ള യാത്ര എന്നതാണ് സവിശേഷത. മലപ്പുറം നഗരസഭയുടെ വയോജന ഉല്ലാസ യാത്രയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. 3180 വയോജനങ്ങൾ, 320 വളണ്ടിയർമാർ, മെഡിക്കൽ ടീം ഉൾകൊള്ളുന്ന അഞ്ച് ആംബുലൻസ് ഉൾപ്പടെ പുലർച്ചെ 6
തിരുവനന്തപുരം: പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി പിണറായി വിജയൻ. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെയാണ് മുഖ്യമന്ത്രി പരിഹസിച്ചത്. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്.എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്.അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്,
കൊച്ചി: വിപണിയെ ഞെട്ടിച്ചു കൊണ്ട് കുതിപ്പ് തുടർന്ന് സ്വർണ വില. പവന് 90,000 രൂപ പിന്നിട്ടു. 90320 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതൽ വില്പന. ഒരാഴ്ചയ്ക്കിടെ 3,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വൻ കുതിപ്പിലാണ് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇപ്പോൾ ദിനംപ്രതി 1000 രൂപയുടെ ഉയർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
തിരുവനന്തപുരം: നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദം പരാമർശിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വെക്കണമെന്നും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കണം എന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അത് നടപ്പാക്കുന്നത് വരെസഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലാപാടെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ സഭയിൽ ചർച്ച ആവശ്യമെങ്കിൽ നോട്ടീസ്
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ഭൂട്ടാൻ നിന്ന് കേരളത്തിലേക്ക് നികുതി വെട്ടിച്ച് വാഹനക്കടത്ത്നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീട്ടിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകൾ ഉൾപ്പടെ ഇ.ഡി റെയ്ഡ് ഉൾപ്പടെ 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. വാഹനങ്ങൾ
മലപ്പുറം: സർവീസ് ബുക്ക് തിരുത്തി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് തവനൂർ എംഎൽഎ കെ.ടി ജലീലിനെതിരെ ഗവർണർക്ക് പരാതി. അനർഹമായി പെൻഷൻ നേടാൻ ഭരണ സ്വാധീനം ഉപയോഗിച്ച് ശ്രമിച്ചത് നിയമസഭാ സാമാജികൻ എന്ന നിലയ്ക്ക് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖാണ് എംഎൽഎയും മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ജലീലിനെ
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. ദേവസ്വം ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. വിജിലൻസ് റിപ്പോർട്ട് ഈയാഴ്ച്ച കോടതിയിൽ സമർപ്പിക്കുമെന്നും മുൻ ശബരിമല അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇപ്പോഴുണ്ടായത് പ്രാഥമിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിലവിൽ ഹരിപ്പാട് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബുവിന് സസ്പെൻഷൻ. ശബരിമലയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്നപ്പോൾ സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് സസ്പെൻഷൻ. അതേസമയം ചെമ്പ് തെളിഞ്ഞതു കൊണ്ടാണ് വീണ്ടും സ്വർണം പൂശാൻ നൽകിയതെന്ന് മുരാരി ബോബു മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവാഭരണ കമ്മീഷണർ
തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കര്‍ശന സുരക്ഷ
തിരുവനന്തപുരം: രണ്ടാം തുടർഭരണം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് പിണറായി സർക്കാരിന്റെ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ രൂപപ്പെടുത്തിയ നവകേരള ക്ഷേമ സര്‍വ്വെയാണ് അതിലൊന്ന്. സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ഉദ്ദേശം. ഒപ്പം ഇനി സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായ


























