Home News Archive by category Kerala (Page 126)
Homepage Featured Kerala News

നാട്ടിലെ ഉദ്ഘാടനങ്ങൾക്കിപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി; സദാചാര പ്രസം​ഗവുമായി യു പ്രതിഭ എംഎൽഎ

ആലപ്പുഴ: സാംസ്കാരിക പരിപാടിയിൽ സദാചാര പ്രസം​ഗവുമായി സിപിഐഎം എംഎൽഎ യു പ്രതിഭ. നാട്ടിലെ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി എന്നാണ് എംഎൽഎ യു പ്രതിഭ പറഞ്ഞത്. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗം നടത്തിയത്. ”സമൂഹത്തിന് സിനിമ താരങ്ങളോട് ഒരു
Homepage Featured Kerala News

കേന്ദ്ര ഏജൻസികൾക്കെതിരെ സുരേഷ്​ഗോപി; ഓപ്പറേഷൻ നുംഖൂറും ഇഡി റെയിഡും ശബരിമല വിവാദം മറയ്ക്കാനോ?

പാലക്കാട്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ നടന്ന റെയിഡുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ്​ഗോപി രം​ഗത്ത്. സ്വർണപ്പാളി വിവാദം മുക്കാനാണോ സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് സുരേഷ് ​ഗോപിയുടെ ചോദ്യം. കേന്ദ്ര മന്ത്രിയായിരിക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ​ഗോപി പറയുന്നു. പാലക്കാട് അകത്തേത്തറയിൽ നടന്ന കലുങ്ക്
Homepage Featured Kerala News

സ്വർണപ്പാളികൾ വൻതുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലൻസിന് വിവരം കിട്ടിയതായി സൂചന

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ 2019ൽ സ്വർണപ്പാളികൾ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന. ഹൈക്കോടതിയിൽ വെള്ളിയാഴ്ച ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ തിരിമറി ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് സാധ്യത. സ്വർണ്ണപ്പാളികൾ കേരളത്തിന് പുറത്തുള്ള വ്യക്തികളോ സംഘങ്ങളോ
Homepage Featured Kerala News

ഫോർബ്സ് ഔദ്യോ​ഗിക ഇന്ത്യൻ സമ്പന്ന പട്ടിക പുറത്ത് ; വ്യക്തി​ഗത സമ്പന്നരിൽ മുകേഷ് അംബാനി ഒന്നാമത്, മലയാളികളിൽ എം എ യൂസഫലി

ദുബായ്: 2025 ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോ​ഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്. വ്യക്തി​ഗത സമ്പന്നരിൽ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. 105 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി. സാവത്രി ജിൻഡാൽ ആൻഡ് ഫാമിലി (40.2 ബില്യൺ), സുനിൽ മിത്തൽ ആൻഡ് ഫാമിലി (34.2 ബില്യൺ), ശിവ് നാടാർ(33.2
Homepage Featured Kerala News

ആംബുലൻസ് വന്നത് ശ്രീജിത്ത് മരിച്ച് മൂന്ന് മിനിറ്റ് കഴിഞ്ഞ്; ഗുരുതര അനാസ്ഥയിൽ കേസ്സെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ : റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിലാണ്
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം; പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടിക്കൊരുങ്ങി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണപ്പാളി വിവാദത്തിൽ തൻ്റെ പേര് പരാമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൻ്റെ പേര് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 2 കോടി രൂപ മാനനഷ്ടക്കേസ് നൽകുമെന്ന് വി ഡി സതീശനയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാൽ ആർക്ക് വിറ്റെന്ന്
Kerala Lead News News

ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയില്‍ ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. പ്രതിപക്ഷ പ്രതിഷേധം അതിരു കടന്നതെന്ന്പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവർത്തനങ്ങളും
Homepage Featured Kerala News

നാലാം ദിവസവും സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; മന്ത്രിമാരും അം​ഗങ്ങളും സഭ്യേതര പരാമർശം നടത്തുന്നെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ നാലാം ദിവസവും സഭ തടസപ്പെട്ടു. മന്ത്രിമാരും അം​ഗങ്ങളും സഭ്യേതര പരാമർശം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതാശൻ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സ്പീക്കർ എഎൻ ഷംസീർ ഇരിപ്പിടത്തിലേക്ക് എത്തിയതു മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. സ്പീക്കറെ മറച്ചുകൊണ്ട് ബാനർ വെച്ചായിരുന്നു പ്രതിഷേധം. ബാനർ നീക്കണമെന്ന്
Homepage Featured Kerala News

Gold Rate Today: സ്വർണവില സർവ്വകാല റെക്കോർഡിൽ, ഒരു പവൻ വാങ്ങാൻ 1 ലക്ഷം?

തിരുവനന്തപുരം: ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് 91,000 എന്ന റെക്കോർഡ് വില മറികടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,040 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 98,000 മുകളിൽ നൽകണം. ഇന്നലെ രാവിലെ 90,320 രൂപയിലെത്തിയ പവൻ വൈകുന്നേരമായപ്പോഴേയ്ക്കും 90,880 രൂപയിൽ
Homepage Featured Kerala News

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര: ഗതാഗത മന്ത്രി; ഷെയിം ഷെയിം എന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആ‌ർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ