തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നിന്നുള്ള ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ. ഷാഫി പറമ്പിൽ എംപിയാണ് ജനീഷിന്റെ പേരു നിർദേശിച്ചത്. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ്. അതേസമയം ബിനു ചുള്ളിയിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റാകും. ആദ്യമായാണ് ഇത്തരമൊരു പദവി യൂത്ത് കോൺഗ്രസ്
കൊച്ചി: അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ‘മദർ മേരി കംസ് ടു മീ’യുടെ കവർപേജിലെ ചിത്രത്തെ ചോദ്യം ചെയ്ത നൽകിയ ഹർജി തള്ളി ഹൈക്കോടതി. അരുന്ധതിയുടെ പുകവലിക്കുന്ന കവർ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊതുതാല്പര്യ ഹർജി നൽകിയത്. എന്നാൽ പുകവലിക്കെതിരയായ മുന്നറിയിപ്പ് പുസ്തകത്തിലുണ്ടെന്നും പൊതുതാൽപര്യ ഹർജി ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു. പുസ്തകത്തിന്റെ കവർ ചിത്രത്തിലെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ പരിഷ്കരണത്തിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുടെ പരിഷ്കരണം കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാക്കുന്ന ഒരുക്കാൻ വേണ്ടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പാഠപുസ്തകങ്ങളിൽ പരിഷ്കരണം നടത്തുമെന്ന് പ്രഖ്യാപിച്ചത്.കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ വിദ്യാഭ്യാസപരിഷ്കാരങ്ങൾ നടപ്പാക്കുകയെന്ന്
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണ്ണായക തെളിവുകൾ പുറത്ത്. സ്ഥിര വരുമാനവുമില്ലാത്ത പോറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2025ൽ മാത്രം എത്തിയത് 10 ലക്ഷം രൂപയാണ്. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം എസ്ഐടി ഊർജ്ജിതമാക്കി. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിലും ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. പോറ്റിയുടെ
കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ ദാരുണാന്ത്യം. സംഭവം ഇന്ന് പുലർച്ചെ കൊല്ലം നെടുവത്തൂരിൽ. കൊട്ടാരക്കര ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.രക്ഷാപ്രവർത്തനത്തിനിടെ കിണറിന്റെ
പാലക്കാട്: വിവാദങ്ങളൊക്കെ കെട്ടടങ്ങി എന്ന് കണ്ടപ്പോൾ പൊതുപരിപാടികളിൽ വീണ്ടും സജീവമാകുകയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ കോൺഗ്രസിൻ്റെ മൂന്ന് വാർഡുകളിലെ പൊതുപരിപാടിയിലാണ് രാഹുൽ പങ്കെടുത്തത്. പാലക്കാട് നഗരസഭയിലെ 36ാം വാർഡിൽ കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ
കൊൽക്കത്ത: മെഡിക്കൽ കോളേജിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മെഡിക്കൽ കോളേജിനാണ് ഉത്തരവാദിത്തമെന്നും രാത്രിയിൽ പെൺകുട്ടികളെ പുറത്തു വിടരുതെന്നും മമത പറയുന്നു. “രാത്രിയിൽ ഒരു പെൺകുട്ടിയെ പുറത്തിറങ്ങാൻ അനുവദിക്കരുത്. അവൾ സ്വയം സംരക്ഷിക്കുകയും വേണം”-മമത പറഞ്ഞു. തന്റെ സർക്കാരിനെ
പത്തനംതിട്ട: ശബരിമലയിലെ പൊന്ന് കൊണ്ടുപോകാൻ സർക്കാരോ ദേവസ്വം ബോർഡോ കൂട്ടുനിന്നിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇത്തവണ സ്വർണപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയത് പൂർണമായും മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ് റിപ്പോർട്ട് എന്താണെന്ന് അറിയില്ലെന്നും ഉണ്ണിക്കൃഷ്ണൻ
കാടാമ്പുഴ: കാടാമ്പുഴ മരവട്ടത്ത് 14 കാരിയുടെ വിവാഹനിശ്ചയ ചടങ്ങ് നടന്നു. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. വിവരമറിഞ്ഞ പൊലീസ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരെയും കേസെടുത്തു. ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പത്തു പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങ് കഴിഞ്ഞാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ്
ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾക്കായി യോഗ്യതയില്ലാത്ത ഫ്ലൈറ്റ് സിമുലേറ്ററുകളിൽ പൈലറ്റ് പരിശീലനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വിമാനക്കമ്പനിയായ ഇൻഡിഗോ ഏയർലൈൻസിന് പിഴ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് ഇൻഡിഗോയ്ക്ക് 40 ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. ഡിജിസിഎയുടെ സിവിൽ ഏവിയേഷൻ ആവശ്യകതകളും 1937 ലെ എയർക്രാഫ്റ്റ് റൂളുകളിലെ റൂൾ 133A പ്രകാരമുള്ള


























