വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണു സ്വർണം കാണാതായ വിവരം കണ്ടെത്തിയത്.വഴിപാട് ഇനങ്ങളിലായി കിട്ടുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ തിരുവാഭരണം
തിരുവനന്തപുരം: ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന്‍ കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ
തൃശ്ശൂർ: വ്യക്തിയല്ല രാഷ്ട്രീയമാണ് നയിക്കുന്നതെന്നും സംഘടനയെ ശക്തിപ്പെടുക്കുമെന്നും യൂത്ത് കോൺഗ്രസ് നിയുക്ത പ്രസിഡന്റ്‍ ഒ.ജെ ജനീഷ് പറഞ്ഞു. യുവാക്കളെ പാർലമെന്ററി രംഗത്തും സംഘടനാ രംഗത്തും പരിഗണിക്കുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളതെന്നും പാർലമെന്ററി വ്യാമോഹമില്ലെന്നും എന്നാൽ ജനീഷ് പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ചെറുതുരുത്തി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഇന്ത്യ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാർ കഥകളി കലാരൂപം വികലമായി ചിത്രീകരിച്ചതിൽ പ്രതിഷേധവുമായി കേരളകലാമണ്ഡലം. വിദേശകാര്യ മന്ത്രാലയം ഏർപ്പാടാക്കിയ മുംബൈയിലെ പരിപാടിയിലാണ് കഥകളിയെ അപഹാസ്യമായ രീതിയിൽ അവതരിപ്പിച്ചത്. മന്ത്രാലയം തന്നെയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിഷയത്തിൽ കേരള കലാമണ്ഡലം ബന്ധപ്പെട്ട അധികൃതരെ
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിനുള്ള സുപ്രീം കോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്കരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഗ്യക്കുറി ടിക്കറ്റിന്മേലുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40% ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. നികുതിയിലുള്ള ഈ വർദ്ധനവ് ലോട്ടറി തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ബാധിക്കാത്ത രീതിയിൽ സര്‍ക്കാര്‍ ഭാഗ്യക്കുറി വകുപ്പിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും
കണ്ണൂർ: ശ്വാസം നിലയ്ക്കാറായ കൈക്കുഞ്ഞുമായി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിയ യു പി സ്വദേശി ശിശുപാലനും ഭാര്യയായ രുചിക്കും കൈത്താങ്ങായി ഫീൽഡ് സ്റ്റാഫിന്റെ ഇടപെടൽ. തിങ്കളാഴ്ചയായിരുന്നു മകൻ രാംരാജുവുമായി ഇവർ കേന്ദ്രത്തിലെത്തിയത്. ഹൃദയ സംബന്ധമായ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞതോടെ മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫ് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തതോടെയാണ്
തിരുവനന്തപുരം: മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചെന്ന മാധ്യമ വാർത്തകളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താനോ മകനോ സമൻസ് കണ്ടിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.ഒരു ദുഷ്പ്രവർത്തിയും ഇല്ലാത്ത വ്യക്തിയാണ് മകനെന്ന് പിണറായി വിജയൻ. തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ച് ജീവിക്കുന്നയാളാണ് മകനെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ
തിരുവനന്തപുരം: നവകേരള വികസന ക്ഷേമ പരിപാടി കേരളത്തിന് ദിശാ ബോധം നൽകുമെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മമായി പരിശോധിക്കുമെന്നും വരും കാലത്തേക്കുള്ള നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായ നയമാണ് കേരളം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. രാഹുൽ
പാലക്കാട്: പാലക്കാട് പിരായിരി പഞ്ചായത്തിൽ നടക്കുന്ന പരിപാടിക്കെത്തിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. രാഹുലിന്റെ വാഹനത്തിൽ ഡിവൈഎഫ്ഐ പതാക വെച്ചു. ഇരു ഭാഗത്തു നിന്നുമുള്ളവർ ചേരിതിരിഞ്ഞ് നിന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്. യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർ രാഹുലിന് സംരക്ഷണമൊരുക്കി. മുസ്ലീം ലീഗിന്പാ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്ല പിരായിരി.


























