തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുനസംഘടന വിഷയത്തിൽ ചില കല്ലുകടികളുണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിൽ നിൽക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ താത്പര്യം പരിഗണിക്കുമെന്ന് കരുതുന്നു. കേരളത്തിൽ നിർണായക രാഷ്ട്രീയ സാഹചര്യമാണുള്ളത്. പാർട്ടി
എറണാകുളം: മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. നടത്തത്തിനിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക. മൃതദേഹം
തിരുവനന്തപുരം: നിരോധിത എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശോധന ശക്തമായി തുടരുകയാണ്. രണ്ടുദിവസത്തിനുള്ളിൽ 390 കേസുകൾ രജിസ്റ്റർ ചെയ്തതായി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ മൊത്തം 5.18 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരം സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഈ
അട്ടപ്പാടി: അഗളി സത്യക്കല്ലുമലയ്ക്ക് സമീപമുള്ള താഴ്വാരത്തിൽ പൊലീസ് വൻ കഞ്ചാവ് വേട്ട നടത്തി. ഏകദേശം 60 സെൻറ് സ്ഥലത്ത് വളർത്തിയ പത്തായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള തീവ്രവാദ വിരുദ്ധസേന (ATS) കണ്ടെത്തി നശിപ്പിച്ചത്. മൂന്ന് മാസം പ്രായമുള്ള ചെടികളായിരുന്നു ഇവ. അഞ്ചു മണിക്കൂറിലേറെ ഉൾക്കാട്ടിലൂടെയുള്ള യാത്രയ്‌ക്ക് ഒടുവിലാണ് സംഘം കഞ്ചാവ് കൃഷിയിടം കണ്ടെത്തിയത്. കേരള പൊലീസിന്റെ
തിരുവനന്തപുരം: രണ്ട് ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, കാസർകോഡ് ജില്ലകളിൽ രാത്രി അതിശക്ത മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും
കോട്ടയം: കെ എം മാണിസാർ യുഡിഎഫില്‍ തുടരണമെന്ന നിലപാട് സ്വീകരിച്ചു. ആ നിലപാടാണ് ഞങ്ങളിപ്പോഴും തുടരുന്നതെന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. മാണി ഗ്രൂപ്പിനെ സ്വാഗതം ചെയ്തത് യുഡിഎഫ് കൺവീനറുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. ‘ആരെങ്കിലും വരുന്നോ എന്ന് ചോദിച്ച് നില്‍ക്കാൻ
മകന് സമൻസ് ലഭിച്ചതിൽ വൈകാരികമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതെന്നും എന്നാൽ അദ്ദേഹം മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നോട്ടീസ് രഹസ്യമാക്കി വച്ചത് എന്തിനെന്ന് ഇ.ഡിയാണ് പറയേണ്ടതെന്ന് പറഞ്ഞ വിഡി സതീശൻ ബിജെപി സിപിഎം ബാന്ധവമാണ് സംസ്ഥാനത്ത് ഉള്ളതെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട്
തൃശ്ശൂർ: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. വർഷങ്ങളായി പാർക്കിൻസൺ രോഗം മൂലം കിടപ്പിലായിരുന്നു. രണ്ടു ദിവസമായി കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. 1984 ൽ സിപിഐഎമ്മിൽ അംഗമായ അദ്ദേഹം 2006 ലും 2011 ലുമായി കുന്നംകുളത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ നിയമസഭയിലെത്തിയിരുന്നു. 1980 ൽ
നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ചെന്താമരയ്ക്കെതിരെ ചുമത്തിയ കൊലക്കുറ്റമടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഫോറൻസിക് തെളിവുകൾ പരിശോധിച്ച ശേഷമാണ് വിധി. ചെന്താമര തന്നെ കുറ്റക്കാരനായ ഇരട്ടക്കൊല കേസിലും വിചാരണ ഉടൻ ആരംഭിക്കും. സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയതോടെയാണ് വിഷയം വീണ്ടും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി രംഗത്ത്. ദേശീയതലത്തിലേക്കില്ലെന്നും തന്നെ കേരളത്തിൽ തുടരാനനുവദിക്കണമെന്നും അബിൻ വർക്കി പറഞ്ഞു. താൻ വൈസ് പ്രസിഡന്റായി തുടരാൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അബിൻ. താൻ പാർട്ടിയിൽ പ്രവർത്തിക്കുകയല്ല


























