കോട്ടയം: ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് പീഡനത്തിനിരയായെന്നും അതുകാരണമുണ്ടായ മാനസികപ്രശ്‌നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും വ്യക്തമാക്കി കോട്ടയം സ്വദേശിയായ യുവാവിന്റെ വീഡിയോ. മരണത്തിന് തൊട്ടുമുമ്പ് യുവാവ് ഇൻസ്റ്റഗ്രാമിൽ ബുധനാഴ്ച പുറത്തുവരുന്ന വിധം ഷെഡ്യൂൾ ചെയ്തു വെയ്ക്കുകയായിരുന്നു. ആർഎസ്എസ്
ഗുരുവായൂർ: ആനക്കോട്ടയിലെ കൊമ്പന്‍ ഗോകുലിന് അണുബാധയേറ്റാണ് മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്. മറ്റൊരാനയുടെ കുത്തേറ്റ് പരുക്കേറ്റ ഗുരുവായൂർ കൊമ്പന്റെ അന്ത്യം സംഭവിച്ചത് ശ്വാസകോശ അണുബാധ മൂര്‍ച്ഛിച്ചതുമൂലമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്. ഫോറസ്റ്റ് വെറ്റിനറി സർജൻ നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. കുത്തേറ്റ് കിടപ്പിലായ ഗോകുലിന് മർദ്ദനമേറ്റിരുന്നു.
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. കേസിൽ വിചാരണ കൂടാതെ സുരേന്ദ്രൻ നിന്ന് കുറ്റവിമുക്തനായതിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സുരേന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്. മഞ്ചേശ്വരം
കൊച്ചി: ദക്ഷിണമേഖല നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചിയുടെ സ്വന്തം കായികോത്സവമായ കൊച്ചി നേവി മാരത്തണിന്റെ (കെഎന്‍എം 25) ആറാം പതിപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 21ന് ആണ് ഇത്തവണ കൊച്ചി നേവി മാരത്തണ്‍ നടക്കുക. പലപ്രായത്തിലുള്ള ഏഴായിരത്തിലധികം കായികപ്രേമികളാണ് നേവിക്കൊപ്പം കൊച്ചിയിലൂടെ ഓടുക. ഇതൊരു റെക്കോഡ് ആയി മാറുമെന്നാണ് നേവി
തിരുവനന്തപുരം: ദിനംപ്രതി കുതിച്ചുയരുന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വർണ്ണത്തിന്റെ വില വർധിപ്പിച്ചത്. രാവിലെ പവന് 94,520രൂപയും ഗ്രാമിന് 11,815 രൂപയുമായിരുന്നു വില. ഉച്ചയായപ്പോഴേക്കും ഇത് ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 61.68 ഡോളർ
തിരുവനന്തപുരം: ആറന്മുള ആചാര ലംഘനവുമായി ബന്ധപ്പെട്ട് മന്ത്രി വി എൻ വാസവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗ്യാസിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ് ദേവന് നേദിക്കുന്നതിന് മുൻപ് വാസവൻ സദ്യ കഴിച്ചതെന്ന് കെ മുരളീധരൻ പരിഹസിച്ചു. ദൈവങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റതുകൊണ്ടാണ് വാസു ‘കിണ്ടി വാസു’ ആയത്. പിണറായി
അമ്മ ദല്ലാൾ ആയ കേസുകൾ വരെയുണ്ട്; 32000 ത്തിലധികം സ്ത്രീകളെ പുനരധിവസിപ്പിച്ചു; ഒന്നും അത്ര എളുപ്പമല്ല
വർഷത്തിൽ രാജ്യത്തു ശരാശരി പന്തീരായിരത്തോളം പേരാണ് റേപ്പ് ചെയ്യപ്പെടുന്നത്. അത് റിപ്പോർട്ട് ചെയ്യപ്പെടുന്നവയുടെ കണക്കാണ്. റേപ് ചെയ്യപ്പെടുന്നവരിൽ പത്തു ശതമാനം മാത്രമേ പുറംലോകം അറിയുന്നുള്ളു എന്ന് പ്രമുഖ മനുഷ്യാവകാശപ്രവർത്തക സുനിത കൃഷ്ണൻ. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥിയാണ്
തിരുവനന്തപുരം: കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനമായി. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം
ആലപ്പുഴ: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ മന്ത്രി സജി ചെറിയാനും എകെ ബാലനും തന്നെ പിന്തുണച്ചില്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴയിൽ തനിക്കെതിരെ നടന്നത് നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണമെന്നും സജി ചെറിയാന്റെ ആളുകൾ താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിച്ചതായും സുധാകരൻ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സുധാകരനെക്കുറിച്ചുള്ള എകെ ബാലന്റെ
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ ഹിജാബ് വിവാദത്തിൽ കുട്ടിക്ക് പഠനം നിഷേധിച്ചിട്ടല്ല എന്ന ഉറച്ച മറുപടിയുമായി സ്കൂൾ അധികൃതർ. വിവാദത്തെ തുടർന്ന് രണ്ട് ദിവസം അടച്ചിരുന്ന സ്കൂൾ ഇന്ന് തുറന്നു. ഇന്ന് മുതൽ സ്കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി സ്‌കൂളിൽ എത്തുമെന്നാണ് കുട്ടിയുടെ പിതാവ് അറിയിച്ചിരുന്നത്. എന്നാൽ എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിൽ


























