Home News Archive by category Kerala (Page 119)
Homepage Featured Kerala News

പക്വതയും സംസ്കാരവും ഇല്ലാത്തവർ അങ്ങനെ പ്രതികരിക്കും; വിവാദ പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് മറുപടിയുമായി കെ ബി ​ഗണേഷ്കുമാർ

തൃശ്ശൂർ: വിവാദ പരാമർശം നടത്തിയ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ. ഓരോ വ്യക്തികളും പ്രതികരിക്കുന്നത് അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും എന്നാണ് കെ ബി ഗണേഷ് കുമാർ മറുപടി നൽകിയത്. വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തൻറെ
Homepage Featured Kerala News

​സരിതയെ ഉപയോ​ഗിച്ച്, മന്ത്രിസ്ഥാനം; അച്ഛന് വരെ പണി കൊടുത്തയാൾ, ​മന്ത്രി ​ഗണേശ് കുമാറിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ​ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കുടുംബത്തിന് വരെ പണി കൊടുക്കുന്നവനാണെന്നും സരിതയെ ഉപയോ​ഗിച്ചാണ് മന്ത്രി സ്ഥാനം നേടിയതെന്നും വെള്ളാപ്പള്ളി പറയുന്നു. `ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ​ഗണേഷ് കുമാർ. അവന്റെ പാരമ്പര്യം ആണിത്. സ്വന്തം അച്ഛന്
Homepage Featured Kerala News

ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; വിധി ഒക്ടോബർ 18ന്

പാലക്കാട്: സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമരയുടെ പാലക്കാട് ശിക്ഷാവിധി മറ്റന്നാൾ. പ്രതിയെ ഇന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ ഓൺലൈനായി ഹാജരാക്കിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പരാമർശിച്ചുകൊണ്ട് ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും ഇരട്ടക്കൊലപാതകം ഈ
Homepage Featured Kerala News

സൈബർ ആക്രമണങ്ങൾ നടത്തുന്നത് പാർട്ടി അം​ഗങ്ങൾ, ഇനി പ്രചരണത്തിനില്ല; ജി സുധാകരൻ

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ വീണ്ടും വിമർശനവുമായി ജി. സുധാകരൻ രം​ഗത്തെത്തി. ഇനി പാർട്ടിക്കായി പ്രചാരണങ്ങൾക്ക് ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടികൾക്കും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തുന്നു. തനിക്കും കുടുംബത്തിനും നേരെ വലിയ രീതിയിൽ സൈബര്‍
Homepage Featured Kerala News

യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തി; സമാന അനുഭവം, തിരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി ചുമതലയില്‍ നിന്നും നീക്കിയെന്നും തനിക്ക് പറയാനുള്ളത് തിരഞ്ഞെടുപ്പിന് പിന്നാലെ തുറന്ന് പറയുമെന്നും
Homepage Featured Kerala News

വിദ്യാർത്ഥിയുടെ ആത്മഹത്യ; പാലക്കാട് കണ്ണാടി സ്കൂളിൽ കുട്ടികളുടെ വൻ പ്രതിഷേധം

പാലക്കാട്: പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധവുമായി സഹപാഠികൾ. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ 14 വയസുകാരനായ അർജുനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അർജുന്റെ കുടുംബം ക്ലാസ് അധ്യപികയ്ക്ക് എതിരെ ആരോപണവുമായി രം​ഗത്തെത്തി. അധ്യാപിക നിരന്തരം അർജുനെ മാനസികമായി പീഡിപ്പിക്കാറുണ്ട് എന്നാണ് ആരോപണം. അർജുന്റെ സഹപാഠികളാണ് പ്രതിഷേധവുമായി സ്കൂൾ
Homepage Featured Kerala News

വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. 95 വയസായിരുന്നു. ഏറെ നാളുകളായി കിടപ്പിലായിരുന്നു. സംസ്‌കാരം ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും. ജൂലൈയിൽ വി എസ് അച്യുതാനന്ദന്‍ മരണപ്പെട്ടത് വാർത്തകളിലൂടെ അറിയിക്കാൻ
Homepage Featured Kerala News

ഭിന്നശേഷി അധ്യാപക സംവരണം: സർക്കാരിന്റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ

കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സമവായ നിർദേശം ക്രൈസ്തവ സഭകൾ തള്ളി. എൻഎസ്എസിന് ലഭിച്ച അനുകൂല ഉത്തരവ് മറ്റ് എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന സർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് സഭകളുടെ നിലപാട്. കോടതിയിൽ പോകുന്നതിന് പകരം സർക്കാർ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം. ഭിന്നശേഷി അധ്യാപക
Homepage Featured Kerala News

തുലാവർഷത്തിന് തുടക്കം; സംസ്ഥാനത്ത് വ്യാപകമായ മഴ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന് തുടക്കം കുറിച്ചു. ഇന്ന് മുതൽ വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ നേരിയതോ ഇടത്തരം തീവ്രതയിലോ മഴ പെയ്യാനാണ് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ
Homepage Featured Kerala News

ഹിജാബ് വിവാദം: ഹിജാബ് വേണ്ടെന്ന് സമ്മതപത്രം ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ്

കൊച്ചി: എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം ഇനിയും പരിഹാരത്തിലേക്ക് നീങ്ങാത്തതോടെ പ്രശ്നം തുടർവിവാദമായി മാറുന്നു. ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരുമെന്ന ഉറപ്പോടെ രക്ഷിതാക്കൾ സമ്മതപത്രം നൽകണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ പുതിയ നിർദേശം. അങ്ങനെ ചെയ്താൽ മാത്രമേ വിദ്യാർത്ഥിക്ക് പഠനം തുടരാൻ കഴിയൂവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.