തിരുവനന്തപുരം: സംസ്ഥാനത്ത് സർവകാല റെക്കോഡിട്ട് സ്വർണ്ണവില കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്ന സ്വർണ്ണ വിപണിയിൽ ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം 2840 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,170 രൂപയും പവന്
കൊച്ചി: പള്ളുരുത്തി ഹിജാബ് വിവാദത്തിനെ തുടർന്ന് തങ്ങൾക്കു സഹായം നൽകിയവർക്ക് നന്ദി അറിയിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി. സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്കും വിദ്യാഭ്യാസ മന്ത്രിക്കുമാണ് നന്ദി അറിയിച്ചത്. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്.
തൃശ്ശൂർ: കുന്നംകുളത്ത് ഹെർണിയ ശാസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ തൃശൂർ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് ( 41 ) ആണ് മരിച്ചത്. അനസ്തേഷ്യയിലെ പിഴവ് മൂലമാണ് ഇല്യാസ് മരിച്ചതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും കൈയബദ്ധം പറ്റിയതായി ഡോക്ടർമാർ സമ്മതിച്ചെന്നും ബന്ധുക്കൾ
തിരുവനന്തപുരം: കെപിസി പുനഃസംഘടന പട്ടികയിൽ അതൃപ്തി. ഭാരവാഹി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ അനുകൂലികൾ. ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ സ്ഥാനത്ത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പട്ടികയിൽ പേര് ഉൾപ്പെടാത്തതാണ് അതൃപ്തിക്ക് കാരണം. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട്‌റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ചാണ്ടി ഉമ്മൻ
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ച് വിദ്യാർത്ഥിനി. സ്കൂളിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാനാണ് തീരുമാനം. കുട്ടിയുടെ ആവശ്യപ്രകാരമാണ് സ്കൂൾ മാറ്റാൻ തീരുമാനിച്ചതെന്ന് പിതാവ് അറിയിച്ചു. ഹിജാബ് ധാരിക്കുന്നതിനെ കുറിച്ചുള്ള വിവാദം കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാലാണ് ഈ നീക്കം. “സെന്റ്
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ശ്രീകോവിലിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലുമുണ്ടായ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 2.30ഓടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം എസ്‌ഐടി ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന്
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. സംസ്ഥാന കോണ്‍ഗ്രസിനെ കൈപിടിയിലാക്കാന്‍ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ ശ്രമിക്കുന്നതാണ് ആരോപണം. സംസ്ഥാന രാഷ്ട്രീയത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ക്കു മുകളിലൂടെ സ്വയം പ്രതിഷ്ഠിക്കപ്പെടാനാണ് കെ.സി ശ്രമിക്കുന്നതെന്ന് ഇരു ഗ്രൂപ്പുകളിലെയും മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. യൂത്ത് കോണ്‍ഗ്രസ്
തമ്പാനൂർ: ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിധീഷ് മുരളീധരനെ പൊലീസ് ചോദ്യം ചെയ്യും. ബുധനാഴ്ച പുറത്തുവന്ന വീഡിയോയിൽ യുവാവ് ഇയാളുടെ പേര് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന. അതേസമയം യുവാവിന്റെ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച മലപ്പുറം മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ (25) ഹൃദയം കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരം കിംസിൽ നിന്ന് ശാസ്ത്രക്രിയ നടത്തിയ ശേഷം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 33കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുവന്നത്. കഴിഞ്ഞ ദിവസമാണ് അമൽബാബുവിന്


























