Home News Archive by category Kerala (Page 117)
Homepage Featured Kerala News

സംഭവിച്ച അനിഷ്ടങ്ങൾക്ക് ഭഗവാൻ പരിഹാരം കാണും, കൂടുതൽ ജാഗ്രതയുണ്ടാകും: നിയുക്ത മേൽശാന്തിമാർ

ശബരിമല: സംഭവിച്ച അനിഷ്ടങ്ങൾക്ക് ഭഗവാൻ തന്നെ പരിഹാരം കാണുമെന്നും അടുത്തൊരു കൊല്ലം കൂടുതൽ ജാഗ്രതയോടു കൂടി ആയിരിക്കും ശബരിമലയിൽ പ്രവർത്തിക്കുക എന്നും നിയുക്ത മേൽശാന്തിമാർ. വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇ ഡി പ്രസാദിനെയും
Kerala Lead News News

ഇടുക്കിയിൽ അതിശക്തമായ മഴ; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയരുന്നു; അടിയന്തര നടപടിയായി സ്പിൽവേ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: ജില്ലയിലെ മുല്ലപ്പെരിയാർ ഡാമിന്റെ ആർ വൺ 2 & ആർ 3 എന്നീ ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം ഉയർത്തി 163 ക്യുസെക്സ് വെള്ളം ഒഴുക്കിവിടുന്നു. 9 മണിയോടുകൂടിയാണ് ഷട്ടർ തുറന്നത്. ഇടുക്കിയിൽ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി കൂട്ടാറിൽ ടെംപോ വാൻ ഒഴിക്കിൽപ്പെട്ടു.എസ് ബി ഐ ബാങ്കിനു മുൻപിൽ നിർത്തിയിട്ടിരുന്ന ട്രാവലർ ആണ് ഒഴുകിപ്പോയത്. വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ല.
Homepage Featured Kerala News

ചിത്രങ്ങൾ പകർത്തി മമ്മൂട്ടി; ഒരു ചെറു ചിരിയുമായി ക്യാമറയ്ക്കു മുന്നിൽ യൂസഫലി, ലണ്ടനിൽ കണ്ടുമുട്ടി താരങ്ങൾ

മലയാളത്തിൻ്റെ അഭിനയ ചക്രവർത്തി മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. തിരക്കുകൾക്കിടയിലും ലണ്ടനിലെ ഡേവിസ് സ്ട്രീറ്റിൽ വെച്ച് താരങ്ങൾ ഏറെനേരം സൗഹൃദം പങ്കുവെച്ചാണ് മടങ്ങിയത്. കുടുംബങ്ങളോടൊപ്പമായിരുന്നു മമ്മൂട്ടിയുടേയും യൂസഫലിയുടേയും യാത്ര. മലയാളത്തിന്റെ അഭിമാനമായ രണ്ട് ‘ബി​ഗ് എം’ ആണ് അതുല്യ കലാകാരൻ മമ്മൂട്ടിയും ബിസിനസ് രം​ഗത്തെ
Homepage Featured Kerala News

മരുതിമലയിൽ നിന്ന് രണ്ടു പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു, ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരുക്കേറ്റു

കൊല്ലം: കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് രണ്ടു പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു. അടൂർ സ്വദേശികളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വീണത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. വൈകിട്ട് 6.30 യോടയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ശിവർണ എന്ന പെൺകുട്ടി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടൂര്‍ തൃച്ചേന്ദജമംഗലം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്
Homepage Featured Kerala News

കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയായി മാറാൻ എസ്.ഡി സ്കേപ്സ്; സ്റ്റീഫൻ ദേവസ്വിയുടെ പുതിയ സംരംഭത്തിന് കൊച്ചിയിൽ തുടക്കം കുറിക്കുന്നു

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയുമായി സം​ഗീതജ്ഞൻ സ്റ്റീഫൻ ദേവസ്വി. സ്റ്റീഫൻ ദേവസ്വിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. വ്യവസായ മന്ത്രി പി.രാജീവ് രാവിലെ 11ന് ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാലും മറ്റ് സിനിമ താരങ്ങളും മുഖ്യാതിഥികളാകും . നോർത്ത് കളമശ്ശേരി സുന്ദര​ഗിരിയിൽ പ്രവർത്തനം
Kerala Lead News News

സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; കുട്ടിക്ക് ഹിജാബ് ധരിക്കാം, ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്ക് ഹിജാബ് ധരിച്ച് പ്രവേശനം നിഷേധിച്ച കൊച്ചി സെന്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ തിരിച്ചടി. കുട്ടിക്ക് ഹിജാബിട്ട് സ്കൂളിലെത്താമെന്ന് നിലപാടെടുത്ത ഡിഡിഇയുടെ ഉത്തരവിന് സ്റ്റേ നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവിന് ഉടൻ സ്റ്റേ വേണമെന്നായിരുന്നു സ്കൂൾ മാനേജ്മെന്റിന്റെ ഹർജി. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട്
Homepage Featured Kerala News

Kerala Weather: വീണ്ടും മഴദിനങ്ങള്‍; തുലാവര്‍ഷം തകര്‍ക്കുമോ?

വടക്കു കിഴക്കന്‍ കാലവര്‍ഷം അഥവാ തുലാവര്‍ഷം ആരംഭിച്ചു. ചെന്നൈ അടക്കമുള്ള തമിഴ്‌നാട്ടിലെ തീരദേശ മേഖലകളില്‍ ഇന്നലെ മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. കേരളത്തിലും തുലാവര്‍ഷം ശക്തിപ്രാപിക്കുകയാണ്. ആദ്യദിനങ്ങളില്‍ തന്നെ തുലാവര്‍ഷം തകര്‍ത്തു പെയ്യാനാണ് സാധ്യത. അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദത്തിനു സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ ആയിരിക്കും സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ
Homepage Featured Kerala News

ഫീസ് അടയ്ക്കാൻ വൈകി; യുകെജി വിദ്യാർത്ഥിയോട് ക്രൂരത

മലപ്പുറം: മലപ്പുറം ചേലമ്പ്രയിൽ സ്‌കൂൾ ബസ്സിന്റെ ഫീസ് അടയ്ക്കാൻ വൈകിയതിൽ യുകെജി വിദ്യാർഥിയോട് പ്രധാനഅധ്യാപികയുടെ ക്രൂരത. ഫീസ് അടയ്ക്കാത്തതിന് ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. ഫീസ് അടയ്ക്കാത്തതിനാൽ ബസിൽ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചത്. സ്‌കൂളിലേക്ക് പോകാൻ ഇറങ്ങിയ അഞ്ചു വയസുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ വഴിയിൽ
Homepage Featured Kerala News

കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിക്കരുത്: ശോഭ സുരേന്ദ്രൻ

കോഴിക്കോട്: കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിക്കരുതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിലാണ് ശോഭയുടെ പ്രതികരണം. കാസർകോട് മൈം വിവാദത്തിന്റെ ആവർത്തനമായി ഇത് മാറാൻ പാടില്ല. രാജ്യദ്രോഹികൾ പറയുന്നത് കുട്ടികളുടെ മസ്തിഷ്കത്തിൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സ്വർണപ്പാളി
Homepage Featured Kerala News

പാലിയേക്കര ടോൾ: നിർണായക ഉത്തരവുമായി ഹൈക്കോടതി

തൃശൂർ: പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചില നിബന്ധനകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കരുതെന്നും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം. എന്നാൽ, ടോൾ പിരിവ് പുനസ്ഥാപിക്കാനുള്ള ഉത്തരവിൽ