Home News Archive by category Kerala (Page 113)
Homepage Featured Kerala News

താമരശ്ശേരി അറവ് മാലിന്യ പ്ലാന്റിലെ സംഘർഷം; ഭീതിപെടുത്തുന്ന ആക്രമണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെ നടന്ന സംഘർഷത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മുഖം മറച്ച സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പെട്രോളുമായി എത്തിയ അക്രമികൾ വാഹനങ്ങൾക്ക് തീ ഇട്ടതോടൊപ്പം പ്ലാന്റിനകത്തെ
Homepage Featured Kerala News

ഹാവൂ… ആശ്വാസം; കുത്തനെ വില കുറഞ്ഞ് സ്വർണ്ണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞത് ‍ജനങ്ങൾക്ക് ആശ്വാസമായി. ഒറ്റയടിക്ക് 2480 രൂപയാണ് സ്വർണ്ണവിലയിൽ കുറവ് വന്നിരിക്കുന്നത്. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 93,280 രൂപയായി വിപണി വില. വില കുറയാൻ കാരണം രാജ്യന്തര വിപണിയിൽ വില കുരഞ്ഞത്.97,360 രൂപ എന്ന സർവ്വകാല റെക്കോഡിട്ട് നിന്നിരുന്ന സ്വർണ്ണവിലയിൽ തിങ്കളാഴ്ച്ചയാണ് നേരിയ കുറവുണ്ടായത്. ദീപാവലിക്ക് ശേഷം വില
Kerala Lead News News

സുരക്ഷ വീഴ്ച്ച; രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയറുകൾ കോൺക്രീറ്റിൽ കുടുങ്ങി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന യാത്രയിൽ പ്രമാടത്ത് വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ കുടുങ്ങി. പോലീസും ഫയർഫോഴ്സും ചേർന്ന് പിന്നീട് ഹെലിക്കോപ്റ്റർ തള്ളി മുന്നോട്ട് നീക്കുകയായിരുന്നു. സംഭവത്തിൽ രാഷ്ട്രപതിയുടെ യാത്രയ്ക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. സുരക്ഷിതമായി തന്നെയാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. ലാന്റിങ്ങിന് ശേഷമാണ്
Homepage Featured Kerala News

മെഡിക്കൽ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; നിലപാട് കടുപ്പിച്ച് വിതരണക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുടിശ്ശിക തീർക്കാനായില്ലെന്ന കാരണത്താൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് വിതരണക്കാർ. കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തിൽ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കാനാണ് വിതരണക്കാരുടെ തീരുമാനം. ആവശ്യമായ ഉറപ്പുകൾ ലഭിക്കാത്തതിനെ തുടർന്ന് നിയമനടപടികൾ ഉൾപ്പെടെ പരിഗണിക്കാൻ വിതരണക്കാരുടെ യോഗം
Homepage Featured Kerala News

മഴ ശക്തം: മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കാസർകോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Homepage Featured Kerala News

ശബരിമല സ്വർണ്ണകൊള്ള: ​ദേവസ്വം ബോർഡിന് രക്ഷപെടാനാവില്ല, പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും അന്വേഷണം

എറണാകുളം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈകഴുകാനാകില്ലെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശില്പങ്ങളും താങ്ങുപീഠവും നൽകാൻ പി.എസ്. പ്രശാന്ത് നിർദേശം നൽകിയതായി കോടതി കണ്ടെത്തി. ദേവസ്വം ബോർഡിന്റെ മിനുട്ട്‌സ് ബുക്ക് പിടിച്ചെടുക്കാനും അത്
Homepage Featured Kerala News

അധികമായി ഈടാക്കിയ ബിൽ തുക തിരിച്ചു നൽകണം: ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം: ക്രെഡിറ്റ് പരിധി കടക്കില്ലെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് റിലയൻസ് ജിയോ പ്രീപെയ്ഡ് സിം എടുത്ത ഉപഭോക്താവിന് അധികമായി ഈടാക്കിയ ബിൽ തുക തിരിച്ചുനൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ചങ്ങനാശ്ശേരി ചെറുവള്ളി പുതിയേടത്തുവീട്ടിൽ പി.ജി. രതീഷ് നൽകിയ പരാതിയിലാണ് നടപടി. റിലയൻസ് ജിയോയുടെ ചങ്ങനാശ്ശേരി ശാഖയിൽനിന്ന് പരാതിക്കാരൻ ക്രെഡിറ്റ് പ്ലാനിൽ പ്രീപെയ്ഡ്
Homepage Featured Kerala News

അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീയിട്ടു; എസ്.പി ഉൾപ്പടെ പോലീസുകാർക്ക് പരുക്ക്

കോഴിക്കോട്: അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോടിലാണ് പ്രതിഷേധം സംഘർഷത്തിന് വഴിയൊരുക്കിയത്. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് ജനം തീയിട്ടു കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരുക്കേറ്റത്. പ്രതിഷേധം മറികടന്നു
Kerala Lead News News

ഇനി കനത്ത പോരാട്ടങ്ങൾ; സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു.ധനമന്ത്രി കെ എൻ ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫു‍‍ട്ബോൾ താരം ഐഎം വിജയനും മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു. മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇനിയുള്ള എട്ട് ദിവസങ്ങൾ തിരുവനന്തപുരം സംസ്ഥാന കായികമേളയ്ക്ക് സാക്ഷ്യം വഹിക്കും. 12 വേദികളിലായി 20,000 കുട്ടികൾ കായിക മേളയുടെ
Homepage Featured Kerala News

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍; തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഎഫ് സമ്മര്‍ദത്തിലോ?

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍. നിലമ്പൂര്‍ നഗരസഭയില്‍ മൂന്നും ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം പഞ്ചായത്തുകളില്‍ ഒരോ സീറ്റിലേക്കുമാണ് തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കുകയാണ്