തൃശ്ശൂർ: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. അപ്പോൾത്തന്നെ മരത്തംകോട്
കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ നേരിട്ടത് പോലീസിന്റെ ആസുത്രിത ആക്രമണമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി ഷാഫി പറമ്പിൽ എം.പി. തന്നെ ആക്രമിച്ചത് സേനയിൽ നിന്ന് പിരിച്ചുവിട്ട പോലീസുകാരനാണെന്നും ഷാഫി വ്യക്തമാക്കുന്നു. പോലീസുകാരന്റെ ചിത്രം അടക്കം പങ്കുവച്ചാണ് ഷാഫി മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആക്രമിച്ചത് അഭിലാഷ് ഡേവിഡ്
2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലാണ് ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ മുന്നോട്ടുവെച്ചത്. 2026 ല്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന
മലപ്പുറം: നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ 2.58 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ (37) പിടിയിലായി. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി ഹസ്‌കറിനെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡൽഹി: ക്രോം ഉപയോക്താക്കൾക്ക് ഹാക്കിംഗ് മുന്നറിയിപ്പ്. ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി-ഇൻ (CERT-In) ആണ് രാജ്യത്തെ ഗൂഗിൾ ക്രോം ബ്രൗസര്‍ ഉപയോക്താക്കൾക്ക് ഒരു പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പഴയതും പാച്ച് ചെയ്യാത്തതുമായ ക്രോം പതിപ്പുകളെ ബാധിക്കുന്ന ഉയർന്ന തലത്തിലുള്ള ‘റിമോട്ട് കോഡ് എക്‌സിക്യൂഷൻ’ (RCE) തകരാർ (CIVN-2025-0274) ആണ് ഏജൻസി റിപ്പോർട്ട്
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടമാകാന്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഒരുങ്ങുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നുപോയ സംഭവത്തിൽ വിചിത്രമായ വാദവുമായി കോന്നി എംഎൽഎ കെ യു ജെനീഷ് കുമാർ. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സുരക്ഷ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദേശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോപ്റ്ററിന്റെ വീൽ താഴ്ന്നുപോയിട്ടില്ല. എച്ച് മാർക്ക് ചെയ്ത സ്ഥലത്തല്ല
പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരമല സന്ദർശനം ഇന്നോ ഇന്നലെയോ പെട്ടന്നെടുത്ത തീരുമാനമായിരുന്നില്ല. മികച്ച വിലയിരുത്തലുകൾ നടത്തി പ്രോട്ടോകോൾ മാനദണ്ഡലത്തിൽ പല തവണ പരിശോധനകൾ നടത്തിയിട്ടും പാളിച്ച പറ്റി. രാഷ്ട്രപതി ശബരിമല സന്ദർശനത്തിനായി നിലയ്ക്കലിൽ ഹെലികോപ്ടർ ഇറങ്ങുമെന്നാണ് പൊലീസിനും ഇന്റലിജൻസിനും മുൻകുട്ടി അറിയിച്ചത്. ഇതനുസരിച്ച് പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സുരക്ഷ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുറത്തുവന്ന ഹൈക്കോടതി വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ദേവസ്വം ബോർഡിന്റെ നിലവിലെ അധ്യക്ഷൻ പി എസ് പ്രശാന്തിന്റെ ഇടപെടലിലാണ് സ്വർണപ്പാളി മദ്രാസ് ആസ്ഥാനമായ കമ്പനിയ്ക്ക് കൈമാറിയതെന്നും സതീശൻ ആരോപിച്ചു. ജൂലൈ 30ന് തിരുവാഭരണ കമ്മീഷണർ കമ്പനിയെ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേർന്നാൽ സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അംഗീകരിക്കണമെന്നതാണ് പദ്ധതിയുടെ മാർഗ്ഗരേഖയിലെ ആദ്യ വ്യവസ്ഥ. അതിനാൽ എൻഇപി നടപ്പാക്കില്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് സർക്കാരിന് പദ്ധതിയുടെ ഫണ്ട് ആവശ്യപ്പെടാനാകില്ല. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലും എൻഇപി സംസ്ഥാനതലത്തിൽ നടപ്പാക്കണമെന്ന വ്യവസ്ഥ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ “ഫണ്ട്


























