Home News Archive by category Kerala (Page 109)
Homepage Featured Kerala News

മുഖ്യമന്ത്രിക്ക് ഒമാനിൽ സ്വീകരണം; കേരളത്തിന്റെ വികസനവും പ്രവാസികളുടെ പങ്കും ഓർമിപ്പിച്ച് പിണറായി വിജയൻ

മസ്കറ്റ്: ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി മസ്കറ്റിൽ ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കേരളം നേടിയ പുരോഗതിയെ കുറിച്ചും സംസ്ഥാന സർക്കാർ നടത്തിവരുന്ന വികസന നടപടികളെ കുറിച്ചും പരിപാടിയിൽ മുഖ്യമന്ത്രി
Homepage Featured Kerala News

മെസ്സി നവംബറിൽ വന്നേക്കില്ല; ഫിഫയുടെ നിർദേശമനുസരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കാനായില്ലെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ

കൊച്ചി: ഫിഫയുടെ നിർദേശമനുസരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കാനാകാത്ത സാഹചര്യത്തിൽ മെസ്സിയടങ്ങുന്ന അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തിയേക്കില്ലെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ. സ്റ്റേഡിയത്തിന് വേണ്ട അം​ഗീകാരങ്ങൾ ലഭിക്കേണ്ടിയിരുന്നത് വ്യാഴാഴ്ചയായിരുന്നെങ്കിലും പരിശോധനകൾ പൂർത്തിയാക്കിയത് വെള്ളിയാഴ്ചയാണെന്നും മന്ത്രി തുറന്നു സമ്മതിച്ചു. പിഡബ്ല്യുഡി ഡിസൈൻ വിങ്ങ്, എൻഐടി തുടങ്ങിയവയുടെ
Homepage Featured Kerala News

ന്യൂനമർദ്ദം; മോന്ത ചുഴലിക്കാറ്റിന് സാധ്യത, കാലവർഷസമാനമായ മഴയുണ്ടായേക്കും

തിരുവനന്തപുരം: അറബിക്കടലിലെയും ബം​ഗാൾ ഉൾക്കടലിലെയും ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ കാലവർഷത്തിനു സമാനമായ കൂടിയും കുറഞ്ഞുമുള്ള മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസങ്ങളിൽ നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ
Homepage Featured Kerala News

പിഎംശ്രീ; കേരളത്തെ ഇരുട്ടിലാക്കിയാണ് ധാരണാപത്രം ഒപ്പുവെച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തെ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പുവെച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. എൽഡിഎഫ് കൺവീനറോ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരോ സിപിഎം ജനറൽ സെക്രട്ടറിയോ പോലും വിവരം അറിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ​ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിക്കുന്നു.
Kerala News

തൃശ്ശൂരിൽ സിനിമ സ്റ്റൈൽ കവർച്ച; കാറിലെത്തിയ സംഘം കവർന്നത് 75 ലക്ഷം രൂപ

തൃശ്ശൂർ: മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം വൻ കവർച്ച. ബസ്സിറങ്ങി ശുചിമുറിയിലേക്ക് പോകാൻ പണം അടങ്ങിയ ബാ​ഗ് മെഡിക്കൽ സ്റ്റോറിന് സമീപം വെച്ച് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയ ഒരു സംഘം ആ ബാ​ഗ് കവരുകയായിരുന്നു. എടപ്പാൾ സ്വദേശിയും അറ്റ്ലസ് ബസ് ഉടമയുമായ മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവർന്നത്. 75 ലക്ഷം രൂപയാണ് ബാ​ഗിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ 04.30 ഓടെയാണ് സംഭവം.
Homepage Featured Kerala News

മെസി കേരളത്തിലേക്കില്ല; സ്റ്റേഡിയം സജ്ജമല്ലെന്ന് ഫിഫയുടെ നിലപാട്

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയും ടീമും നവംബറിൽ കേരളത്തിലെത്തില്ല. ഔദ്യോഗിക സ്ഥിരീകരണവുമായി സ്പോൺസർ. നവംബർ 17ന് കൊച്ചിയിൽ മത്സരം നടത്തുമെന്ന പ്രാഥമിക പ്രഖ്യാപനങ്ങൾക്കിടെയാണ്, ഇപ്പോൾ മെസിയുടെയും ടീമിന്റെയും വരവ് റദ്ദാക്കിയത്. അംഗോളയിൽ മാത്രം കളിക്കാനാണ് ടീമിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കേരളത്തിന് മത്സരത്തിന് ആവശ്യമായ
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി സംഘം ബെല്ലാരിയിൽ നിന്ന് സ്വർണ്ണം കണ്ടെത്തി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി സുഹൃത്ത് ഗോവർദ്ധന് കൈമാറിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണം വീണ്ടെടുത്തത്. എസ്.പി. ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡ്. ഏകദേശം 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് സംഘം
Kerala Lead News News

പിഎം ശ്രീ വിവാദം: പ്രതിഷേധം ശക്തം, അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന് സൂചന

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിൽ വിവാദം ശക്തമാകുന്ന സാ​ഹചര്യത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്. ഫണ്ട് ലഭിക്കുന്നതിനായി നയം മാറ്റാനാകില്ലെന്ന നിലപാടിൽ സിപിഐ ഉറച്ച് നിൽക്കുമ്പോൾ, എല്ലാം ചർച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാകുകയാണ്. ഘടകക്ഷികളെ അറിയിക്കാതെ എടുത്ത തീരുമാനത്തിൽ നിന്ന് സിപിഎം പിന്മാറണമെന്ന് സിപിഐ ആവർത്തിച്ച്
Homepage Featured Kerala News

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കേരളത്തിലും; എസ്ഐആർ നടപടികൾ നവംബർ മുതൽ തുടങ്ങിയേക്കും

തിരുവനന്തപുരം: കേരളത്തിൽ നവംബർ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കേരളത്തോടൊപ്പം തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും എസ്ഐആർ പ്രക്രിയ തുടങ്ങും. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യം എസ്ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പരിഷ്കരണത്തിനുള്ള വിശദമായ ഷെഡ്യൂൾ ഉടൻ
Homepage Featured Kerala News

ഇനി സമുദ്രവിഭവങ്ങൾ ലൈവായി രുചിക്കാം ; ലുലുവിൽ സീഫുഡ് ഫെസ്റ്റിന് തുടക്കം കുറിച്ചു

കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41- ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകർഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ് നിർവഹിച്ചു. കേരളത്തിന്റെ മത്സ്യസമ്പത്തിന്റെ തനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലുലു എടുത്ത