അമ്പലപ്പുഴ: സി.പി.എമ്മിലെ വിഭാഗീയത ഏറെ നാളുകൾക്ക് ശേഷം മറനീക്കി പുറത്ത് വന്നത് മുൻ മന്ത്രി ജി സുധാകരന്റെ പരസ്യ പ്രതികരണങ്ങളോടെയാണ്. പാർട്ടിയെ വിമർശിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെത്തിയതോടെയാണ് ജി സുധാകരനും ആലപ്പുഴ സി.പി.എമ്മും വീണ്ടും ചർച്ചയാകുന്നത്. മുൻപ്. വി.എസിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ
അടിമാലിയിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത് NHAI-യുടെ അശാസ്ത്രീയ റോഡുപണിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊച്ചി-ധനുഷ്കൊടി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട മണ്ണെടുപ്പിനിടെയാണ് ഇടുക്കി ജില്ലയിലെ അടിമാലി കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിലുള്ള ബിജുവിന് ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് കുടുംബങ്ങൾക്ക്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വെച്ചത് ഏകദേശം 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി മാത്രമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവർത്തിച്ചു. നടപ്പിലാക്കാത്തതിനാൽ സർവശിക്ഷാ അഭിയാൻ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട 1500 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഈ തുക
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറനെതിരെ കോടികളുടെ സർക്കാർ ഭൂമി അനധികൃതമായി മറിച്ചു വിറ്റതായി പരാതി. കർണാടകയിലെ സർക്കാർ ഭൂമി മറിച്ചു വിറ്റെന്നാണ് പരാതി. അഭിഭാഷകൻ കെ. എൻ. ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കർണാടക ഹൈക്കോടതിയിലും പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ എസ്‌ഐടി അന്വേഷണം ആരംഭിക്കണമെന്നും ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നുമാണ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി എസ്ഐടി കണ്ടെത്തി. ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. ഭൂമി ഇടപാടുകളോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി പണം പലിശയ്ക്കും നൽകിയിരുന്നതായി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തുകയാണ്. പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യാമെന്ന നിലപാട് വകുപ്പ് മുന്നോട്ട് വെയ്ക്കുന്നത്. വ്യവസ്ഥകൾ പരിശോധിക്കാൻ സിപിഐ മന്ത്രിമാരെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കാമെന്ന നിർദേശവും മുന്നോട്ട് വന്നു. എന്നാൽ
അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അടിമാലി ലക്ഷംവീട് കോളനി ഭാഗത്ത് രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ ദാരുണാന്ത്യം. വീട് തകർന്നുവീണതിനെ തുടർന്ന് സിമന്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതികളിൽ ഗൃഹനാഥൻ ബിജുവാണ് മരിച്ചത്. ബിജുവിനെ പുറത്തെടുക്കുമ്പോൾ ഗുരുതര അവസ്ഥയിലായിരുന്നു. സന്ധ്യയയെ പുറത്തെടുത്തതിന് ശേഷം ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ഭർത്താവ് ബിജുവിനെ പുറത്തെടുത്തത്. രണ്ട്
തിരുവനന്തപുരം: കേരളത്തിന്റെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന കെ സുരേന്ദരന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കെ സുരേന്ദ്രന്റേത് രാഷ്ട്രീയ ലക്ഷ്യം വെച്ച അസംബന്ധ പ്രസ്താവന മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഭരണഘടന മൂല്യങ്ങളും മതേതരത്വവും തുടർന്നും പഠിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമ പോസ്റ്റിലൂടെയാണ്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളിൽ സിപിഐയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടെ തെരുവിലിറങ്ങി സിപിഐയുടെ വിദ്യാർത്ഥി – യുവജന സംഘടനകളുടെ പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തെരുവിൽ നേരിടുമെന്ന് എഐവൈഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ‘കൊടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല ഞങ്ങള്‍. ഒരു
ആലപ്പുഴ: കലക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം. ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു. ആലപ്പുഴ, തകഴി, ചേർത്തല എന്നിവിടങ്ങളിൽ നിന്നായി 5 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. കയർ, റബർ ഉൽപ്പന്നങ്ങൾ കത്തിയുണ്ടായ കനത്ത പുക കാരണം അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും


























