Home News Archive by category Kerala (Page 107)
Homepage Featured Kerala News

വിപണിയിൽ ആശ്വാസം; സ്വർണ്ണവില വീണ്ടും കുറഞ്ഞു

തിരുനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ്. രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന സ്വർണ്ണവിലയ്ക്കാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്. ഇന്ന് പവന് 850 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് 91,280 രൂപയും ​ഗ്രാമിന് 11,410 രൂപയുമാണ് ഇന്നത്തെ സ്വർണ്ണത്തിന്റെ വില. ഒക്ടോബർ
Kerala Lead News News

ആലപ്പുഴയിൽ ഇന്ന് ബിനോയ് വിശ്വം-മുഖ്യമന്ത്രി കൂടിക്കാഴ്ച; പിഎം ശ്രീയിൽ സമവായ നീക്കം?

ആലപ്പുഴ: ആലപ്പുഴയിൽ ഇന്ന് വൈകുന്നേരം ബിനോയ് വിശ്വം-മുഖ്യമന്ത്രി കൂടിക്കാഴ്ച. പിഎം ശ്രീ വിവാദത്തിൽ സമയവായ നീക്കമെന്ന് സൂചന. സിപിഐ വിഷയത്തില്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഈ നീക്കം. സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ച നടക്കുന്നതെന്നു ബിനോയ് വിശ്വം അറിയിച്ചു . ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.
Homepage Featured Kerala News

നവീകരണം ഭാവിയിൽ ഗുണകരമോ? കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കണം: ഹൈബി ഈഡൻ എംപി

കൊച്ചി: അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡൻ എംപി ജിസിഡിഎയോട് ആവശ്യപ്പെട്ടു. കലൂര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിൽ ജിസിഡിഎയോട് നിരവധി ചോദ്യങ്ങളാണ് എറണാകുളം എംപി ഹൈബി ഈഡൻ ഉന്നയിക്കുന്നത്. ലയണൽ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും മത്സരത്തിന്‍റെ പേരിൽ കലൂര്‍ സ്റ്റേഡിയത്തിൽ
Homepage Featured Kerala News

സ്കൂൾ കായിക മേളയിലെ പ്രായ തട്ടിപ്പ്; പ്രായം തിരുത്തിയ ആധാർ കാർഡുകൾ, ഈടാക്കുന്നത് 30,000 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രായ തട്ടിപ്പ് വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മറുനാടൻ താരങ്ങളെ മത്സരത്തിൽ പങ്കെടുക്കാൻ 10,000 മുതൽ 30,000 രൂപവരെ ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രായം കുറച്ച് കാണിക്കുന്ന ആധാർ കാർഡുകൾ ഏജന്റുമാർ വ്യാജമായി തയ്യാറാക്കി നൽകുകയും, സബ് ജില്ലാ മത്സരങ്ങൾക്ക് മുൻപ് ഇത്തരം താരങ്ങളെ സ്കൂളുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതായാണ്
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: കണ്ടെത്തിയ സ്വർണ്ണത്തിന്റെ കാലപ്പഴക്കം പരിശോധിക്കാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ച് പ്രത്യേക അന്വേഷണ സംഘം. കണ്ടെത്തിയ സ്വർണ്ണത്തിന്റെ കാലപ്പഴക്കം നിർണയിക്കാനായിരിക്കും ഈ പരിശോധന. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്ത 400 ഗ്രാമിലേറെ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു കണ്ടെത്തിയ 176 ഗ്രാം
Kerala Lead News News

പിഎം ശ്രി വിവാദം: ബിനോയ് വിശ്വത്തെ പിന്നോട്ടില്ലെന്ന നിലപാട് അറിയിച്ച് മുഖ്യമന്ത്രി, ഫണ്ട് പ്രധാനം

തിരുവനന്തപുരം: പിഎം ശ്രി പദ്ധതി വിവാദത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ സർക്കാർ ഇതിനകം ഒപ്പിട്ടതിനാൽ ഇനി കരാറിൽ നിന്ന് പിന്മാറുന്നത് പ്രയാസമാണെന്നും പദ്ധതിയുടെ ഫണ്ട് സംസ്ഥാനത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രിയാണ് വ്യക്തമാക്കിയത്. എന്നാൽ ബിനോയ് വിശ്വം, കരാറിൽ
Homepage Featured Kerala News

സംസ്ഥാനത്ത് ശക്തമായ മഴ; മോൻത ചുഴലിക്കാറ്റിനെ കരുതണം, മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മൂന്ന് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,
Homepage Featured Kerala News

നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി; പരിഹാസ പോസ്റ്റുമായി പി.പി ദിവ്യ

കൊച്ചി: ആത്മഹത്യ ചെയ്ത എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ പരിഹസിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നാതാവുമായ പി.പി ദിവ്യ. ‘അഴിമതി അവകാശമാക്കാന്‍ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാന്‍ അധ്വാനിക്കുന്നവരും ഉള്ളപ്പോള്‍ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകള്‍’. ദിവ്യ ഫെയ്‌സ്ബുക്കില്‍
Homepage Featured Kerala News

സംസ്ഥാന സ്കൂൾ കായികമേള: അർഹരായവർക്ക് വീട് നിർമ്മിച്ചുനൽകും, 50 വീടിന് സ്പോൺസർമാരായി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡും സ്വർണ്ണവും നേടിയാൽ അർഹരായ കുട്ടികൾക്ക് വീട് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 50 വീടുകൾ വെച്ചുകൊടുക്കാൻ സ്പോൺസർമാരായതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കോഴിക്കോട് സ്വദേശിനിയായ
Homepage Featured Kerala News

കോട്ടയത്ത് കുട്ടിയെ വിൽക്കാൻ ശ്രമം; പിതാവടക്കം മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: കോട്ടയത്ത് കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിതാവടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശിയാണ് പിതാവ്. കോട്ടയം കുമ്മനത്ത് വെച്ച് കുട്ടിയെ വിൽക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ അമ്മ എതിർത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കുമരകം പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ്