ജിആർ അനിലിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നും വേദന തോന്നുന്ന പ്രതിഷേധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയിൽ പാടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിപിഐയുടെ വിദ്യാർത്ഥി യുവജനസംഘടനകൾ കോലം കത്തിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ജിആർ അനിലിന്റെയും പ്രകാശ്ബാബുവിന്റെയും
ന്യൂഡല്‍ഹി: ഗുരുവായൂരമ്പലത്തിലെ ഉദയാസ്തമയ പൂജ തുലാമാസത്തിലല്ല, വൃശ്ചികമാസ ഏകാദശിയിൽ തന്നെ വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് കാരണമാണ് ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റിയിരുന്നത്. തന്ത്രിയുടെ അനുമതിയോടെ മാറ്റം. എന്നാൽ ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് പൂജ മാറ്റേണ്ട കാര്യം തന്ത്രിക്ക് ഇല്ലെന്ന് സുപ്രീംകോടതി പറയുന്നു. ക്ഷേത്രത്തിലെ
കൊച്ചി: ഹിരൺ ദാസ് മുരളി എന്ന റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്. വിവാഹ വാഗ്ദാനം നൽകി ഗവേഷക വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. വിദേശ പര്യടനത്തിന് പോകുന്നതിനായിട്ടാണ് വേടൻ ജാമ്യ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനം വിട്ടുപോകരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം തുടങ്ങിയ ജാമ്യ വ്യവസ്ഥകളിലാണ് ഹൈക്കോടതി ഇളവ്
കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. 2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ക്ഷേമ പെന്‍ഷന്‍ രണ്ടായിരത്തിലേക്ക് എത്തിക്കല്‍. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം കൂടി ശേഷിക്കെയാണ് അധികാരത്തിലെത്തിയപ്പോള്‍ നടത്തിയ സുപ്രധാന പ്രഖ്യാപനം സാധ്യമാക്കിയിരിക്കുന്നത്. 1980 ലാണ്
കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികൾ 2
തിരുവനന്തപുരം: ഇനി രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾ റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് പണിയാം. കെട്ടിട പെർമിറ്റിലുള്ള വ്യവസ്ഥകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി എംബി രാജേഷ് ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കെട്ടിട പെർമിറ്റിലുള്ള വ്യവസ്ഥകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 100 ചതുരശ്രമീറ്ററിൽക്കൂടാത്ത രണ്ടു സെന്റിനകത്ത് നിർമിക്കുന്ന വീടുകൾക്കാണ് റോഡിൽ
തിരുവനന്തപുരം: കഴിഞ്ഞമാസം ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനമനുസരിച്ച് സംസ്ഥാനത്ത് പുതിയ ബസ് പെർമിറ്റിനായി പുതിയ ബസ്സുള്ളവർക്കുമാത്രമേ അപേക്ഷിക്കാനാകൂ. പുതിയ നിബന്ധന വന്ന ശേഷം ഇതുവരെ ആരും പെർമിറ്റെടുക്കാൻ എത്തിയിട്ടില്ലെന്നാണ് വിവരം. നിലവിലുള്ള പെർമിറ്റുകളിൽ 22 വർഷം പഴക്കമുള്ള ബസുകൾ വരെ ഓടിക്കാൻ അനുമതിയുണ്ടെങ്കിലും ഇവയ്ക്ക് പുതിയ റൂട്ടുകൾ ലഭ്യമാകില്ല.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസുമായി ബന്ധപ്പെട്ട് കോടതി 14 ദിവസത്തേക്ക് ഉണ്ണികൃഷ്ണനെ കസ്റ്റഡിയിൽ വിട്ടിരുന്നു. കാലാവധി കഴിയുന്ന സാഹചര്യത്തിൽ ഇയാളെ റാന്നി കോടതിയിൽ ഹാജരാക്കും. അതേസമയം ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിള പാളികളിലെ സ്വർണ കവർച്ചയിൽ കൂടി
തിരുവനന്തപുരം: അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്ക് കളിക്കാനായി എത്തില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും. കഴിഞ്ഞ ദിവസം സ്പോൺസർ കൂടിയായ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ ഏപ്രിൽ എത്തുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരുന്നങ്കിലും മെസ്സി വരില്ലെന്ന് സ്ഥിരീകരിക്കുന്ന പ്രതികരണം ഇന്ന് മുഖ്യമന്ത്രി നടത്തി. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു അദ്ദേഹം
വോട്ടിന് പകരമായി എന്തും ചെയ്യും, പറഞ്ഞാൽ നൃത്തം വരെ ചെയ്യും; നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
പട്‌ന: വോട്ടിനുവേണ്ടി മോദി എന്തും ചെയ്യുമെന്നും വോട്ടിന് പകരമായി നൃത്തം ചെയ്യണമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അദ്ദേഹം വേദിയില്‍ നൃത്തം ചെയ്യുമെന്നും രാഹുൽഗാന്ധി പരിഹസിച്ചു. മുസാഫര്‍പുരില്‍ ആര്‍ജെഡിയുമൊത്തുള്ള സംയുക്ത തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഉപയോഗിച്ച് ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്ന്


























