Home News Archive by category Kerala (Page 102)
Homepage Featured Kerala News

ക്ഷാമ ബത്ത കൂട്ടി ധന വകുപ്പ് ഉത്തരവ്; 4 ശതമാനം ഡിഎ അനുവദിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ ക്ഷാമ ബത്ത ഉയർത്തിക്കൊണ്ടുള്ള ഉത്തരവാണ്
Homepage Featured Kerala News

സർക്കാർ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സീരീസ് ഏകീകരിക്കുന്നു; ഇനി മുതൽ KL 90

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സീരീസ് ഏകീകരിക്കാൻ തീരുമാനം. ഇനി മുതൽ സർക്കാർ വാഹനങ്ങൾ KL 90 സീരീസിലാണ് രജിസ്റ്റർ ചെയ്യുക. സംസ്ഥാന സർക്കാർ വാഹനങ്ങളോടൊപ്പം കേന്ദ്ര സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകാൻ തീരുമാനമായി. നമ്പർ ഏകീകരിക്കാനുള്ള കരട് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ചട്ടം ഭേദഗതി
Homepage Featured Kerala News

ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട്: ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കോഴിക്കോട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. കുട്ടികൾ സംഘടിച്ചെത്തി മർദ്ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. സംഘർഷത്തില്‍ ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. ബസിൽ കുട്ടികളെ കയറ്റാത്തതുമായി ബന്ധപ്പെട്ടല്ല തർക്കം ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു. ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
Homepage Featured Kerala News

സീ പ്ലെയിൻ പദ്ധതിക്ക് അനുമതി; 48 റൂട്ടുകൾ കേരളത്തിന് ലഭിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിൽ സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചു. ഏവിയേഷൻ വകുപ്പിൽ നിന്നും 48 സീ പ്ലെയിൻ റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനായി തുടർച്ചയായ ഇടപെടൽ നടത്തിയടിനെ തുടർന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്. അനുമതി ലഭിച്ച വിവരം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
Homepage Featured Kerala News

വി ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവം: സിപിഐ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

കണ്ണൂർ: വി ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ രണ്ട് സിപിഐ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടുമാണ് വിശദീകരണം തേടിയത്.പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് സിപിഐ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചത്. പിഎം ശ്രീ പദ്ധതിക്കെതിരെ
Homepage Featured Kerala News

വീണ്ടും ഹൃദയമിടിപ്പ് കൂട്ടി സ്വർണ്ണവില; 880 രൂപയുടെ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ വർധനവ്. പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ 1400 രൂപയുടെ കുറവ് ഉണ്ടായിരുന്നു. എന്നാൽ വൈകിട്ടോടെ വില വീണ്ടും കൂടുകയായിരുന്നു. 88,360 രൂപ ആയിരുന്ന സ്വർണ്ണവിലയാണ് ഇപ്പോൾ പവന് 89,960 രൂപയായിരിക്കുന്നത്. ​ഗ്രാമിന് 11,245 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവില കുറഞ്ഞത് ആശ്വാസം
Kerala Lead News News

പിഎം ശ്രീ വിവാദം: തുടർ നടപടികൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി, ഒരു സംസ്ഥാനത്തിനായി ഇളവ് നൽകില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിലെ തുടർനടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ ആവശഅയപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനപ്രകാരം ചീഫ് സെക്രട്ടറി ഇന്ന് കേന്ദ്ര സർക്കാരിനെ കത്തിലൂടെ വിവരം അറിയിക്കും. മന്ത്രിസഭയുടെ ഔദ്യോഗിക തീരുമാനം എന്ന നിലയിലാണ് കേന്ദ്രത്തിന് കത്ത് അയക്കുന്നത്. അതേസമയം, പി.എം ശ്രീ വിഷയത്തിൽ ഇനി രാഷ്ട്രീയ വാദപ്രതിവാദം വേണ്ടെന്ന
Homepage Featured Kerala News

സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആശമാർ ; സർക്കാർ ഓണറേറിയം വർധിപ്പിച്ചത് സമര നേട്ടം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ആശ പ്രവർത്തകരുടെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനം. 266 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിക്കുന്നത്. കേരളപ്പിറവി ദിനമായ നാളെ സമരം അവസാനിപ്പിക്കുന്നതായി ആശ പ്രവർത്തകർ പ്രഖ്യാപിക്കും. എന്നാൽ ജില്ലാ തലത്തിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശമാർ തീരുമാനിച്ചിരിക്കുന്നത്. ആശാ സമരം സംസ്ഥാനത്തെ തൊഴിലാളി പ്രക്ഷോഭ ചരിത്രത്തിൽ ഒരു ഐതിഹാസിക
Homepage Featured Kerala News

ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നു;പൂട്ടുന്നത് വരെ സമരം ചെയ്യുമെന്ന് നാട്ടുകാർ

കോഴിക്കോട്: സംഘർഷത്തെ തുടർന്ന് അടച്ചിട്ട കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തനം വീണ്ടും തുടങ്ങുന്നു. ഉപാധികളോടെയാണ് ഭരണകൂടം പ്ലാന്റിന് അനുമതി നൽകിയിരിക്കുന്നത്. അതേസമയം ഫാക്ടറിയുടെ മുന്നിൽ സമരം പുനരാരംഭിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. ഫാക്ടറി പൂർണമായും അടച്ചു പൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ഉണ്ണി കൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു; വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ കവർന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സ്പെഷ‍്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര‍്യത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ജുഡീഷ‍്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയത്. അപസ്മാര ബാധിതനായതിനാൽ