Home News Archive by category Kerala (Page 101)
Homepage Featured Kerala News

അറിയിപ്പ് പോലും നൽകാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; അതൃപ്തിയുമായി പ്രേംകുമാർ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി റസൂൽ പൂക്കൂട്ടിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് ഔട്ടായ പ്രേംകുമാറിന് അതൃപ്തി. പ്രേംകുമാറിനോട് മുൻകൂട്ടി കാര്യം അവതരിപ്പിക്കുകയോ സൂചന പോലും നൽകുകയോ ചെയ്തില്ലെന്നാണ് സൂചന. എന്നാൽ പരസ്യ പ്രതികരണത്തിന് പ്രേം
Homepage Featured Kerala News

പ്രതിഷേധം ഫലം കണ്ടു; കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനം

തിരുവനന്തപുരം: കാർഷിക സർവ്വകലാശാലയിൽ ഫീസ് കൂട്ടിയത് സംബന്ധിച്ച പ്രതിഷേധങ്ങൾ ഫലം കണ്ടു. കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനമായി. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ഉയർന്ന ഫീസിനെതിരെ എസ്എഫ്ഐ ഉൾപ്പടെയുള്ള സംഘടനകൾ വൻ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ, അർജുൻ എന്ന വിദ്യാർത്ഥി കോളേജിന് മുന്നിൽ
Homepage Featured Kerala News

ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതിൽ വിഡി സതീശന് അതൃപ്തിയെന്ന് സൂചന. രാവിലെ എത്തുമെന്ന് അറിയിച്ച വിഡി സതീശൻ, രാഹുല്‍ മടങ്ങിയ ശേഷമാണ് സമരപ്പന്തലില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ 11.30-ന് സമരപ്പന്തലില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനു മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമരവേദിയില്‍ എത്തി. അദ്ദേഹം
Homepage Featured Kerala News

നെല്ല് സംഭരണം ഇന്ന് മുതൽ; രണ്ട് മില്ലുടമകളുമായി സര്‍ക്കാര്‍ ധാരണയിലെത്തി; കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് തുടങ്ങും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും. മറ്റ് മില്ലുടമകളുമായി ചർച്ച തുടരുന്നെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നെല്ല്
Homepage Featured Kerala News

മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം; ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നാണ് ആഗ്രഹം. ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ല എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ഗുരുതുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് താന്‍ ഇരിക്കുന്നത് എന്നത് സന്തോഷം തരുന്ന കാര്യമാണെന്ന് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു
Homepage Featured Kerala News

നിയമസഭയിൽ അതിദാരിദ്ര്യ നിർമ്മാര്‍ജ്ജന പ്രഖ്യാപനം; ചരിത്ര മുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിൽ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. ഈ അഭിമാനകരമായ നേട്ടം കേരള ജനതയ്ക്കാകെ അവകാശപ്പെട്ടതാണ്. ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിലൂടെ നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ സുപ്രധാനമായ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം അറസ്റ്റ്; മുൻ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മൂന്നാമത്തെയാൾ അറസ്റ്റിൽ. മുന്‍ എക്സിക്യുട്ടീവ് ഓഫീസറാണ് അറസ്റ്റിലായത്. 2019 കാലത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചോദ്യംചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. കസ്റ്റഡി
Homepage Featured Kerala News

ചലച്ചിത്ര അക്കാദമി പുന:സംഘടന; റസൂൽ പൂക്കുട്ടി ചെയര്‍മാന്‍, കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനെ വൈസ് ചെയര്‍പേഴ്‌സണായും നിയമിച്ചിട്ടുണ്ട്. സി. അജോയ് ആണ് അക്കാദമിയുടെ സെക്രട്ടറി. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ്
Homepage Featured Kerala News

സ്റ്റേഡിയം അഴിമതിക്കേസ്; കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി, സ്ഥലം വാങ്ങിയ കേസും അന്വേഷിക്കാം

കൊച്ചി: ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം അഴിമതിക്കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി. വിജിലന്‍സ് അന്വേഷണത്തിനെതിരെ കെസിഎ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണമാവാമെന്ന നിരീക്ഷണത്തിലേക്കെത്തിയത്. പദ്ധതിക്കു പിന്നിലെ അഴിമതിയിൽ അന്വേഷണമാവാമെന്ന് ഹൈക്കോടതി പറഞ്ഞു. തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്ഥലം വാങ്ങിയ കേസും അന്വേഷണത്തില്‍
Homepage Featured Kerala News

വീട്ടമ്മയുടെ കൊലപാതകം: പ്രതി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആസാം സ്വദേശി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി. പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ശിക്ഷ റദ്ദാക്കിയത്. 2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു. മദ്യ