ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം ചൂടി വീയപുരം. 4:21:084 മിനിറ്റിലാണ് വിബിസി കൈനകിരി തുഴഞ്ഞ വീയപുരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ മില്ലി സെക്കന്റിന് കൈവിട്ട കിരീടമാണ് ഇത്തവണ കൈനകിരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ ഇത്തവണ സ്വന്തമാക്കിയത്. വീയപുരത്തിന്റെ
തിരുവനന്തപുരം: കോവിഡിന് ശേഷം മാതൃ-ശിശു മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. യെസ് 27 മീഡിയയുടെ അഭിമുഖത്തിൽ വി ആർ രജനീഷിനോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മന്ത്രിയായി ചുമതലയേൽക്കുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം മുപ്പത്തയ്യായിരം കടന്നിരുന്നു. മെയ് മാസം വരെയുള്ള കണക്കെടുക്കുമ്പോൾ അയ്യായിരത്തോളം മരണം ഉണ്ടായി.രണ്ടാം തരംഗം കോവിഡ് എത്തുമ്പോൾ പുതിയ
വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ആയിരുന്നു സപ്ലൈകോ ഓണക്കാലത്തേക്ക് നോക്കിയിരുന്നത്. സപ്ലൈകോയെ അന്വേഷിച്ചു വരുന്നവർക്ക് നൽകാനും അവിടെ കാര്യമായി ഒന്നുമില്ലായിരുന്നു. ദിവസേന പറയാനുള്ളത് നഷ്ട കച്ചവടം മാത്രം. സാമ്പത്തിക പ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടിവരെയായി. ഇതിനിടയിൽ വെളിച്ചെണ്ണ വില ആർക്കും പിടിച്ചുനിർത്താൻ കഴിയാത്ത വിധം കുതിച്ചു.
ഓണക്കാലത്ത് ഇടുക്കി ഡാം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. വിശേഷ സമയങ്ങളിൽ ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശനത്തിന് പ്രവേശനം അനുവദിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ഡാമുകൾ തുറക്കുന്നത്. സെപ്റ്റംബർ 1 മുതല്‍ നവംബർ 30 വരെയാണ് സന്ദർശകർക്ക് ഇവിടെയെത്താം. ബുധനാഴ്ച്ചകളിൽ പരിശോധനകൾക്കും ശുചീകരണങ്ങൾക്കുമായി പ്രവേശനം ഒഴിവാക്കും. ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക്
വയനാട്: ഒരു ജനതയുടെ വർഷങ്ങൾ നീണ്ടു നിന്ന യാത്രാദുരിതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നാളെ വയനാട് തുരങ്ക പാതയുടെ നിർമാണം ആരംഭിക്കും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ വയനാട് തുരങ്ക പാത ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായിമാറും.
കണ്ണൂർ: കണ്ണപുരം കീഴറയിലെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരണപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനം ബോംബ് പടക്കനിർമ്മാണത്തിനിടെയെന്നാണ് പ്രഥാമിക നിഗമനം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. സംഭവത്തിൽ എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസ്
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കളക്ടറുടെ യോഗത്തിൽ പൊലീസ്, ഫയർ ഉദ്യോഗസ്ഥർ ഉൾപ്പെടുള്ളവർ പങ്കെടുത്തിരുന്നു. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചുരത്തിൽ
തൃശ്ശൂർ: അടുത്തിടെ സമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോകളിലൊന്നായിരുന്നു തൃശ്ശൂർ നഗരത്തിൽ പൊലീസുകാരി ആംബുലൻസിന് വഴിയൊരുക്കാനായി ഓടുന്നത്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിൽ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനും സർക്കാരിനും പൂർണ്ണ പിന്തുണയുമായി എൻഎസ്എസ്. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ പറഞ്ഞു.അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാർ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനും മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നാണ് തങ്ങളുടെ