പ്രതിനിധി ചിത്രം കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അമൽ ദേവ് എന്ന യുവാവിനെ യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ബന്ധപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിൻ്റെ വാരിയെല്ല് ഒടിഞ്ഞു. കൊലപാതകം
കാസർകോട്: സിപിഐ നേതാവ് ആർ എസ് എസ് വേദിയിൽ. മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സുന്ദരി ഷെട്ടിയാണ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത്. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് പങ്കെടുത്തത്. ഇത്തവണ കടമ്പാർ വാർഡിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു സി പി ഐ ജില്ലാ നേതൃത്വം അറിയിച്ചു. സി പി ഐ പ്രാദേശിക
കൊച്ചി: യേശുദാസിനും ജയചന്ദ്രനുമൊപ്പം മലയാളികൾ എന്നും ചേർത്ത് വയ്ക്കേണ്ട പേരാണ് കെ.പി ബ്രഹ്മാനന്ദന്റേതെന്ന് സംവിധായകൻ കമൽ. ബ്രഹ്മാനന്ദനെ മലയാള സിനിമ ലോകം വിസ്മരിച്ചെന്നും കമൽ പ്രതികരിച്ചു. യേശുദാസിനേയും ജയചന്ദ്രനേയും മലയാളികൾ ആഘോഷിക്കുമ്പോൾ ബ്രഹ്മാനന്ദൻ മാഷ് അരികുവൽക്കരിക്കപ്പെട്ടെന്നത് യാഥാർഥ്യമാണെന്നും കമൽ പറഞ്ഞു. ബ്രഹ്മാനന്ദൻ സ്മാരക പുരസ്കാരം ഗായിക സുജാതയ്ക്ക് നൽകിയ
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 2 പേര്‍ മരിച്ചു. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്. കയറ്റിറക്കു തൊഴിലാളികളായ 2 പേരാണ് മരിച്ചത്. ജബ്ബാർ അഷറഫ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 3 പേരുടെ നില ഗുരുതരം. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ സ്ലാബാണ് തകർന്നത്.തൊഴിലാളികൾ വിശ്രമിക്കുന്ന
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രി കണ്ഠര് രാജീവരരുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്. എസ്ഐടി അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. കണ്ഠര് രാജീവരരുടെ ജാമ്യത്തിനെതിരെ അപ്പീൽ ആലോചിച്ചെങ്കിലും പിന്നാലെ വേണ്ടന്നതിലേയ്ക്ക് എസ്ഐടി മാറി. ശബരിമല യുവതീപ്രവേശനത്തെ
കണ്ണൂര്‍: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് കെ പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് നൽകിയ അടിയന്തര പരോളിന് പുറമെയാണിത്. ബലാത്സംഗ കേസുകളിൽ നീണ്ട പരോൾ അനുവദിക്കാറില്ല സഹോദരി മരിച്ചതാണ് പരോൾ നൽകാൻ കാരണം. ഈമാസം 3 മുതൽ ആണ് പുറത്തിറങ്ങിയത്. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവും ശിക്ഷയാണ് പത്മരാജനെതിരെ വിധിച്ചത്. . 2020
മദ്യപാനം ആരോഗ്യത്തിന് ഹാനികരം പാലക്കാട്: മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഒരു മാസത്തിനകം ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപയെന്ന് സൂചന. നിലവിൽ സർക്കാർ
തൃശ്ശൂർ: ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ പുന്നയൂർക്കുളത്ത് തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ പി വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ സ്പെഷ്യൽ
ആലപ്പുഴ: ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് തേടിയതായി മന്ത്രി പറഞ്ഞു. മറ്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. ഇവര്‍ വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള
തിരുവനന്തപുരം: ആറന്മുളയിലെ വിവാദ ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയിൽ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍.വെള്ളക്കെട്ട് ഉണ്ടാകാത്ത പദ്ധതിയേ ആസൂത്രണം ചെയ്യാവൂയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് അടക്കം കണക്കിലെടുത്താണ് തീരുമാനം. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചെന്ന് വിവരാവകാശ പ്രകാരം സര്‍ക്കാര്‍ മറുപടി നൽകി. പദ്ധതിക്കായി അപേക്ഷിച്ച 122.52


























