ന്യൂഡല്‍ഹി: ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പേര് പുനഃപരിശോധനയ്ക്കായി ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി. ഇതിനായി ഫോമുകള്‍ നേരിട്ട് നല്‍കേണ്ട ആവശ്യമില്ലെന്നും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പട്ടികയില്‍
ന്യൂഡൽഹി: തെരുവുകളിലും പൊതുസ്ഥലങ്ങളിലും തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഓരോ മുനിസിപ്പൽ വാർഡിലും അധികാരികൾ സൃഷ്ടിക്കുന്ന പ്രത്യേകസ്ഥലങ്ങളിൽ മാത്രമേ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചു. ഈ നിർദ്ദേശം ആരെങ്കിലും ലംഘിക്കുന്നതായി കണ്ടെത്തിയാൽ, അവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാം. തെരുവ് നായ്ക്കൾക്ക്
ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകളും കൃത്രിമത്വവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. കോൺഗ്രസ് നിയമ പ്രതിനിധി അഭിഭാഷകൻ രോഹിത് പാണ്ഡെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ
ന്യൂഡൽഹി: പൊതുജന സമ്പർക്ക പരിപാടിക്കിടെ യുവാവിൽ നിന്നുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തനിക്കെതിരെ മാത്രമല്ല, ഡൽഹിയെയും പൊതുജന നന്മയെയും സേവിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിനെതിരെയുള്ള ഒരു ഭീരുത്വ ശ്രമമാണ് നടന്നതെന്ന് അവർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണെന്നും സുഖം പ്രാപിച്ച് വരുന്നതായും രേഖ ഗുപ്ത കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ പദവിയിൽ നിന്ന് നീക്കുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധത്തിനും ഇടയിലാണ് അമിത് ഷാ ബിൽ പൂർണമായും അവതരിപ്പിച്ചത്. നേരത്തെ കയ്യാങ്കളി നടന്ന സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്.പുതിയ സഭയിൽ ആദ്യമായാണ് മാർഷൽമാരെ നിയോഗിക്കുന്നത്. മാർഷൽമാരെ
കൊച്ചി: അതിവേഗം വളരുന്ന ആരോഗ്യ പാനീയ മേഖല(ഹെല്‍ത്തി ഫംഗ്ഷണല്‍ ബെവറേജസ്)യിലേക്ക് പുതിയ ചുവടു വെയ്പ്പുമായെത്തുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) എഫ്എംസിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആര്‍സിപിഎല്‍), നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ഹെല്‍ത്തി
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ദ്രാവിഡ മുന്നേറ്റ കഴകം നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഐ പെരിയസാമിക്കും കുടുംബാംഗങ്ങൾക്കും എതിരായ പ്രത്യേക കോടതിയുടെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2.1 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു കേസ്. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് കേസിൽ നോട്ടീസ് നൽകിയിരുന്നു. സുപ്രീം കോടതി ഇളവ്
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അറസ്റ്റിലാവുകയും അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ 30 ദിവസം കസ്റ്റഡിയിൽ എടുക്കുകയുമാണെങ്കിൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഈ ബിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ബാധകമായിരിക്കും. 30 ദിവസം തുടർച്ചയായി ഒരു
ന്യൂഡൽഹി: രാജ്യത്ത് പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്ക് നിരോധനം വരുന്നു. കേന്ദ്ര സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ഓൺലൈൻ ഗെയിമിംഗ് ബില്ല്, 2025 നിലവിൽ വരുന്നതോടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്ന ഓൺലൈൻ ഗെയ്മിംഗ് പ്ലാറ്റ്ഫോമുകൾക്ക് പൂട്ടു വീഴുമെന്നാണ് റിപ്പോർട്ട്. ബില്ലിന് ഇതിനോടകം തന്നെ മന്ത്രിസഭ അംഗീകാരം സഭിച്ചു കഴിഞ്ഞു. ഇത് ഉടൻ തന്നെ പാർലമെന്റിൽ
ന്യൂഡൽഹി: യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആശുപത്രിയിൽ. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ യുവാവിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസ്


























