ന്യൂഡൽഹി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിന്റെ അവതരണത്തെ സംബന്ധിച്ച് കൂടുതൽ ന്യായീകരണങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ബിൽ സംബന്ധിച്ച കാര്യങ്ങളിൽ പ്രതികരിച്ചത്. നേതാക്കൾക്ക്
ബെംഗളൂരു: ധർമ്മസ്ഥല കേസിൽ എസ്ഐടിയുടെ അന്വേഷണം തുടരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യയെ ചോദ്യം വിശദമായി ചോദ്യം ചെയ്യുകയാണ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഇയാൾ ഉറച്ച് നിന്നതോടെ മണ്ണ് കുഴിച്ചുള്ള പരിശോധന പുനരാരംഭിക്കുവാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഓരോ ദിവസവും കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടാകുന്നത്. തെളിവിനായി ഹാജരാക്കിയ തലയോട്ടി
ന്യൂഡൽഹി: രാജ്യത്ത് ഉടനീളം എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 12 കോടിയുമായി കർണാടകയിലെ കോൺഗ്രസ് എം.എൽ.എ കെ സി വീരേന്ദ്ര പിടിയിലായി. 12 കോടി രൂപയും അത്യാഡംബര വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് വാതുവയ്പ്പ് ശൃംഖലയുമായി നേരിട്ട് ബന്ധമുണ്ടെന്നും അങ്ങനെ സമ്പാദിച്ച പണമാണിതെന്നും ഇ.ഡി കണ്ടെത്തി. സിക്കിമിൽ നിന്നാണ് എ.എൽ.എയെ അറസ്റ്റ് ചെയ്യുന്നത്. ദുബായിലെ അന്താരാഷ്ട്ര
ധർമ്മസ്ഥല തിരോധാന കേസ്: മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ; മകളെ കാണാനില്ലെന്നത് കള്ളമെന്ന് സുജാത ഭട്ട്
ബെംഗളൂരു: തുടക്കം മുതൽ നാടകീയത നിറഞ്ഞ ധർമ്മസ്ഥല തിരോധാന കേസിൽ കേസിൽ വമ്പൻ ട്വിസ്റ്റ്. വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യ അറസ്റ്റിൽ. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.
റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക്
ന്യൂഡൽഹി: അലഞ്ഞ് തിരിയുന്ന പത്ത് ലക്ഷം തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാനൊരുങ്ങി ഡൽഹി സർക്കാർ. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. ഡൽഹിയിലെ തെരുവ് നായ്ക്കളുടെ എണ്ണം പത്ത് ലക്ഷം കടന്നു എന്നാണ് കണക്ക്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന നീക്കത്തെ എതിർത്ത് മൃഗസ്നേഹികളും ഹർജിയുമായി രംഗത്തെത്തിയതോടെ അടിയന്തര നടപടി സ്വീകരിക്കാനാണ് സുപ്രിംകോടതി നിർദേശം. നോയിഡ,
ന്യൂഡല്‍ഹി: ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പേര് പുനഃപരിശോധനയ്ക്കായി ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി. ഇതിനായി ഫോമുകള്‍ നേരിട്ട് നല്‍കേണ്ട ആവശ്യമില്ലെന്നും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡൽഹി: തെരുവുകളിലും പൊതുസ്ഥലങ്ങളിലും തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഓരോ മുനിസിപ്പൽ വാർഡിലും അധികാരികൾ സൃഷ്ടിക്കുന്ന പ്രത്യേകസ്ഥലങ്ങളിൽ മാത്രമേ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചു. ഈ നിർദ്ദേശം ആരെങ്കിലും ലംഘിക്കുന്നതായി കണ്ടെത്തിയാൽ, അവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാം. തെരുവ് നായ്ക്കൾക്ക്
ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകളും കൃത്രിമത്വവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. കോൺഗ്രസ് നിയമ പ്രതിനിധി അഭിഭാഷകൻ രോഹിത് പാണ്ഡെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ
ന്യൂഡൽഹി: പൊതുജന സമ്പർക്ക പരിപാടിക്കിടെ യുവാവിൽ നിന്നുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തനിക്കെതിരെ മാത്രമല്ല, ഡൽഹിയെയും പൊതുജന നന്മയെയും സേവിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിനെതിരെയുള്ള ഒരു ഭീരുത്വ ശ്രമമാണ് നടന്നതെന്ന് അവർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണെന്നും സുഖം പ്രാപിച്ച് വരുന്നതായും രേഖ ഗുപ്ത കൂട്ടിച്ചേർത്തു.


























