Home News Archive by category India (Page 3)
Finance Homepage Featured India News

മിനിമം തുകയില്ലാത്തതിന് പിഴ, എസ്എംഎസ് സർവീസിന് ചാർജ്; ബാങ്കുകൾ സ്വന്തമാക്കിയത് ഭീമൻ തുക

ഡൽഹി: അക്കൗണ്ടിൽ ഉണ്ടാകണം എന്ന് ബാങ്കുകൾ നിശ്ചയിക്കുന്ന മിനിമം തുക ഇല്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ പിഴയായി ഈടാക്കിയത് കോടികൾ. രാജ്യത്തെ 12 പ്രമുഖ ബാങ്കുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പിഴയായി ഈടാക്കിയത് ഏകദേശം 8,000 കോടി രൂപയാണെന്ന് കാണാൻ കഴിയും.
Homepage Featured India News

റിലയൻസ് കൺസ്യൂമർ ഓസ്ട്രേലിയയിലെ ഗുഡ്‌നസ് ഗ്രൂപ്പിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആർ.സി.പി.എൽ), ഓസ്ട്രേലിയയിലെ ‘ബെറ്റർ-ഫോർ-യു ’ പാനീയ വ്യവസായമായ ഗുഡ്‌നസ് ഗ്രൂപ്പ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് (ജി.ജി.ജി) ൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. ഈ ഇടപാടിലൂടെ ഓസ്ട്രേലിയയിലെ ഉപഭോക്തൃ ഉൽപ്പന്ന വിപണിയിലേക്ക് ആർ.സി.പി.എൽ പ്രവേശിക്കും. കരാറിന്റെ ഭാഗമായി, നെക്സ്ബാ
Homepage Featured India News

മണിപ്പൂരിൽ വീണ്ടും കുക്കി-മെയ്തി സംഘർഷം

ഇംഫാൽ: ബിരേൻസിങ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ അവസാനിച്ച മണിപ്പൂരിലെ സംഘർഷം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. കുക്കി-മെയ്തി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. പുതുതായി രൂപീകരിച്ച സർക്കാരിന്‍റെ ഭാഗമായ കുക്കി വിഭാ​ഗം എംഎൽഎമാർക്കെതിരെ പ്രതിഷേധം നടന്നിരുന്നു. കുക്കി വിഭാ​ഗം
Homepage Featured India News

മുസ്ലീങ്ങളെ വെടിവെക്കുന്നതായി ചിത്രീകരിച്ച വീഡിയോയുമായി അസം മുഖ്യമന്ത്രി; വിവാദമായതോടെ ദൃശ്യങ്ങൾ നീക്കം ചെയ്ത് ബിജെപി

ന്യൂഡൽഹി: മുസ്ലീം മതവിഭാ​ഗത്തിന് നേരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെടിയുതിർക്കുന്നതായി ചിത്രീകരിച്ച വീഡിയോ വിവാദത്തിൽ. ബിജെപി സമൂഹമാധ്യമ ഹാൻഡിലുകളിൽ പങ്കുവച്ച വീഡിയോയാണ് വിവാദമായിരിക്കുന്നത്. പിന്നീട് വീഡിയോ ബിജെപി പേജുകളിൽ നിന്ന് നീക്കി. എഐ വീഡിയോ എന്നാണ് നേതൃത്വം പറയുന്നെതെങ്കിലും പ്രതിപക്ഷം ബിജെപിക്കെതിരെ രം​ഗത്തെത്തിയിട്ടുണ്ട്. ‘പോയിൻ്റ് ബ്ലാങ്ക്
India Lead News News

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ച് ഇന്ത്യ : ഞെട്ടിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട്; യുഎസ് സമ്മർദ്ദത്തിന് വഴങ്ങിയോ കേന്ദ്ര സർക്കാർ?

ഡൽഹി: പൊതുമേഖലാ കമ്പനികളും റിലയൻസും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി റോയിട്ടേഴ്സ്. ഏപ്രിൽ മാസം മുതൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് എന്നീ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. മാർച്ച് വരെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള കരാർ
Homepage Featured India News

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി സൽമാൻ ഖാൻ; അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

മുംബൈ: ആർഎസ്എസിന്റെ നൂറാം വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി നടൻ സൽമാൻ ഖാൻ. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുംബൈ വ്യാഖ്യാൻമാല പരിപാടിയിലാണ് നടൻ പങ്കെടുത്തത്. ‘സംഘത്തിന്റെ 100 വർഷത്തെ യാത്ര: പുതിയ ദിശകൾ’ എന്ന വിഷയത്തിലുള്ള രണ്ടുദിവസം നീണ്ട് നിൽക്കുന്ന പ്രഭാഷണ പരമ്പരയിലേക്കാണ് അതിഥിയായി സൽമാൻഖാനെ ക്ഷണിച്ചത്. ക്ഷണപ്രകാരം താരം ഇവിടേക്ക് എത്തുകയും ചെയ്തു. ആർഎസ്എസിന്റെ ശതാബ്ദി
Homepage Featured India News

സഹോദരിമാരുടെ ആത്മഹത്യ: കാരണം കൊറിയൻ സീരീസുകൾ? ഗെയിമിന്റെ ടാസ്കിന്റെ ഭാഗമായിരുന്നോ ആത്മഹത്യ എന്നും സംശയമുണ്ടെന്ന് പിതാവ്

ലഖ്‌നൗ: പ്രായപൂർത്തിയാക്കാത്ത സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടികൾ കളിച്ചിരുന്ന ഏതെങ്കിലും ഗെയിമിന്റെ ടാസ്കിന്റെ ഭാഗമായിരുന്നോ എന്ന് സംശയമുണ്ടെന്ന് പിതാവ്. തന്റെ സാമ്പത്തിക പ്രതിസന്ധി കാരണമായിട്ടില്ലെന്ന് കുട്ടികളുടെ അച്ഛൻ പറഞ്ഞു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൊറിയൻ സീരീസുകളിലും ഗെയിമുകളിലും അടിമപ്പെട്ട് കൊറിയക്കാരായി ജീവിക്കണമെന്ന് കുട്ടികൾ ആഗ്രഹിച്ചു.
Homepage Featured India News

പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കുന്നു; ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെടില്ല

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം പരിഗണിച്ച് തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ മാതൃക പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഹർജിക്കാർക്ക് പാറ്റ്ന ഹൈക്കോടതിയെ സമീപിക്കാമെന്നും
Homepage Featured India News

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ല: സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 1955 ലെ ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പ് പ്രകാരം വിവാഹം കഴിച്ച ഒരാൾക്ക് വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്നത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു വനിത
Homepage Featured India News

മണിപ്പൂരിൽ വീണ്ടും സംഘർഷം; കനത്ത ജാഗ്രതയിൽ സുരക്ഷാസേന, കുക്കി മേഖലകളിൽ ഇന്ന് അടച്ചുപൂട്ടൽ

ഇംഫാൽ: രാഷ്ട്രപതിഭരണം അവസാനിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി വിഭാ​ഗത്തിലുള്ളവരുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കുക്കി വിഭാ​ഗത്തിൽ നിന്നുള്ള എംഎൽഎമാർ എൻഡിഎ സർക്കാരിന്‍റെ ഭാഗമായതിന് എതിരെയായിരുന്നു പ്രതിഷേധം. അക്രമത്തെത്തുടർന്ന് കുക്കി മേഖലകൾ ഇന്ന് സുരക്ഷാസേന അടച്ചുപൂട്ടും. മണിപ്പൂരിലെ ചുരചന്ദ്പൂരിൽ കഴിഞ്ഞ ദിവസം വ്യാപക അക്രമം ഉണ്ടായിരുന്നു. വാഹനഗതാഗതം