ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ റിസർവുചെയ്ത സ്റ്റേഷനിൽ നിന്ന് തന്നെ ട്രെയിനിൽ കയറണം എന്ന് കർശന നിർദേശവുമായി റെയിൽവേ. ടിക്കറ്റിൽ നൽകിയ യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്ന് തന്നെ കയറിയില്ലെങ്കിൽ യാത്രക്കാരന് ഇനി മുതൽ സീറ്റ് കിട്ടില്ല. മുൻപ് യാത്രക്കാർ ബോർഡിങ് സ്റ്റേഷനിൽ നിന്ന് യാത്ര തുടങ്ങിയില്ലെങ്കിൽ
ഡൽഹി: പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങൾക്കും സംസ്ഥാന തലസ്ഥാനങ്ങൾക്കുമായി വികസനപദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങൾക്ക് പദ്ധതി ഗുണകരമാകും. ഓരോ നഗരവും 5 വർഷം കൊണ്ട് 4 ലക്ഷം കോടി രൂപയുടെ ധനസമാഹരണം നടത്തുന്നതാണ് ഈ അർബൻ ചലഞ്ച് ഫണ്ട് പദ്ധതി. നഗരങ്ങളിൽ നിലവാരമുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് ഈ
ഡൽഹി: സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ കേരളത്തിൽ ഒരു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച കേരള സവാരിക്ക് പിന്നാലെ കേന്ദ്ര സർക്കാരും ടാക്സി ബുക്കിംഗ് ആപ്പ് പുറത്തിറക്കി. ‘ഭാരത് ടാക്സി’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് ചുമതല കൂടിയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ‘ഭാരത് ടാക്സി’
ഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇനി പൂർണമായും ഡിജിറ്റൽ മൂല്യനിർണയമായിരിക്കുമെന്ന് സിബിഎസ്‍സി(സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ). ബോർഡ് വെള്ളിയാഴ്ച നടത്തിയ തത്സമയ വെബ്‌കാസ്റ്റിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2026 ലെ ബോർഡ് പരീക്ഷകളിൽ സിബിഎസ്‍സി നടപ്പിലാക്കാൻ പോകുന്ന സമഗ്രമായ ഡിജിറ്റൽ പരിഷ്കാരങ്ങൾക്കായുള്ള റോഡ്മാപ്പ് പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ്
മുംബൈ: രാജ്യത്തെ ആദ്യ മ്യൂസിക്കൽ റോഡ് മുംബൈയിൽ. മുംബൈയിലെ തീരദേശ റോഡിലൂടെ വാഹനമോടിക്കുമ്പോൾ ഇനി സംഗീതം കേൾക്കാം. മുംബൈയിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിലാണ് പാട്ടു കേൾക്കുന്ന സംവിധാനമുള്ളത് . കോസ്റ്റൽ റോഡ് ടണലിൽ നിന്ന് പുറത്തുകടക്കുമ്പോൾ, നരിമാൻ പോയിന്റ്-വർളി റോഡിൽ 500 മീറ്റർ നീളമുള്ള ഒരു “മ്യൂസിക് റോഡ്” യാത്രക്കാർക്ക് കാണാൻ കഴിയും. മുംബൈയിലെ
ഡൽഹി: ഫ്രാൻസിൽ നിന്ന് 114 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അക്വിസിഷൻ കൗൺസിലിന്റെ അംഗീകാരം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. 3.25 ലക്ഷം കോടി രൂപ ചെലവിലാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. നേരത്തേ വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങിയതിനും നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്ക് കരാർ നൽകിയതിനും പുറമേയാണ് 114
ബാംഗ്ലൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സിജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി കർണാടകയിലെ പ്രത്യേക അന്വേഷണസംഘം. റോയ് ആത്മഹത്യ ചെയ്ത ദിവസം ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടില്ലെന്നാണ് പൊലീസ് സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ റെയ്‍ഡിനിടെ റോയ് ആത്മഹത്യ ചെയ്തെന്നായിരുന്നു നേരത്തേ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ
ഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച സംയുക്ത പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാത്രി 12 വരെ പണിമുടക്ക് തുടരും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക. ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവന്നത് ഒഴിവാക്കുക. കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നീക്കം പിൻവലിക്കുക, ജോലിസ്ഥിരത
ന്യൂഡൽഹി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുൻപ് വന്ദേ മാതരം ആറ് ചരണങ്ങൾ ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ. വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കൻ്റും ദൈർഘ്യമുള്ള വന്ദേ മാതരം
ആരോഗ്യ ഭക്ഷണ ശ്രേണിയിൽ വരുന്ന മന്ന ബ്രാൻഡ് കൂടി റിലയൻസിന് സ്വന്തം കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL), തമിഴ്നാട്ടിലെ പ്രമുഖ ഹെൽത്ത് ഫുഡ് നിർമ്മാതാക്കളായ സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു. ‘മന്ന’ എന്ന ഫ്ലാഗ്ഷിപ്പ് ബ്രാൻഡിലൂടെ അറിയപ്പെടുന്ന ഈ കമ്പനി ഇരുപത് വർഷത്തിലേറെയായി


























