മുംബൈ: ഗുജറാത്തിലെ കണ്ഡ്ലയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഈരിപോയി. കണ്ഡ്ല – മുംബൈ റൂട്ടിൽ സർവീസ് നടത്തുന്ന Q400 ടർബോപ്രോപ്പാണ് അപകടത്തിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. വിമാനം പുറപ്പെട്ടതിന് തൊട്ടുപിന്നാലെ കാണ്ട്‌ല
ന്യൂഡൽഹി:ഡൽഹി ഹൈക്കോടതിയിലെ ബോംബ് ഭീഷണിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചയുടനെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജീവനക്കാരെ കോടതിയിൽ നിന്ന് ഒഴിപ്പിച്ചു. ഹൈക്കോടതി ഉടൻ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂർ സ്ഫോടനം പാഠ്നയിൽ പുനഃസൃഷ്ടിക്കും എന്നിങ്ങനെയാണ് ആ ഇമെയിൽ ഭീഷണി സന്ദേശത്തിന്‍റെ ഉള്ളടക്കം.
ന്യൂഡൽഹി: ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ഡൽഹി ഹൈക്കോടതിയിൽ അതീവ ജാഗ്രതാ നടപടികൾ സ്വീകരിക്കുകയും മുൻകരുതൽ എന്ന നിലയിൽ ജഡ്ജിമാർ ഉൾപ്പെടെയുള്ള ആളുകളെ പരിസരത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. കോടതി പരിസരത്ത് മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ കോടതി ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഫോടകവസ്തുക്കളുടെ
ന്യൂഡൽഹി: രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.10 ന് പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1998-ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ്റെ പാർലമെൻ്ററി ജീവിതം
ന്യൂഡൽഹി: സർക്കാരിന്റെ ഇ 20 പെട്രോളിൽ ആശങ്കകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതഗാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിൽ നടന്ന സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) 65-ാമത് വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോ ഇന്ധനം ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം രംഗം ലോബിയിംഗ് നടത്തുകയാണെന്നും ഇ 20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകൾ ഓൺലൈനിൽ
ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ ഒക്ടോബറിൽ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണം നടത്തിയിരുന്നു. എല്ലാ
ബെംഗളൂരു: ഇരുമ്പയിര് കടത്ത് കേസുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 13, 14 തീയതികളിൽ ഉത്തര കന്നഡ, ഗോവ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലെ സെയിലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ സെയിലിന്റെ വസതിയിൽ നിന്ന് 1.4 കോടി രൂപയും ശ്രീലാൽ
ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചോർച്ചയെന്ന് കോൺഗ്രസ്. മഹാരാഷ്ട്രയിൽ നിന്നും, ഇന്ത്യാ സഖ്യത്തിൽ നിന്നും വോട്ടു ചോർന്നെന്നാണ് വിലയിരുത്തൽ. സർക്കാർ ചെറിയ ചില പാർട്ടികളെ സ്വാധീനിച്ചുവെന്നും, എംപിമാർ മനപൂർവ്വം ബാലറ്റ് അസാധുവാക്കിയെന്നും കോൺഗ്രസ് സംശയിക്കുന്നു. ആം ആദ്മി പാർട്ടിയിലെ ചില എംപിമാർ കൂറൂമാറിയെന്നും കോൺഗ്രസ് ഉന്നത വൃത്തങ്ങൾ പറയുന്നു. ഇന്ത്യാ മുന്നണിക്കു
ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകൾക്കാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധിയായ പി സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയത്. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടത്തിയത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ സിയാച്ചിനിലുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. രണ്ട് അഗ്നിവീറുകളും ഒരു സൈനികനുമാണ് മരണപ്പെട്ടത്. ഒരു സൈനികനെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും കരസേന അറിയിച്ചു. സിയാച്ചിൻ ബേസ് ക്യാമ്പിൽ ചൊവ്വാഴ്ച ഉണ്ടായ ഹിമപാതത്തിൽ രണ്ട് അഗ്നിവീർ സൈനികർ ഉൾപ്പെടെ മൂന്ന്