Home News Archive by category Gulf (Page 5)
Gulf Homepage Featured News

മനുഷ്യക്കടത്ത് കേസ്, മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കി 10,000 ദിനാർ പിഴ ചുമത്തി

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സുമാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പിതാവിനും മകനും മുമ്പ് വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കി പകരം 10,000 കുവൈത്ത് ദിനാർ വീതം പിഴ ചുമത്തി അപ്പീൽ കോടതി. കേസിൽ ഒരു സുഡാനീസ് കോൺട്രാക്ടറിനും ഒരു ഇന്ത്യൻ കോൺട്രാക്ടറിനും 3,000 ദിനാർ വീതം പിഴ ചുമത്തി. പ്രതികൾ
Gulf Lead News News

എൽഡിഎഫ് സർക്കാർ 600 ൽ 580 വാ​ഗ്ദാനങ്ങളും പൂർത്തിയാക്കി; ദേശീയപാത ജനുവരിയിൽ ഉദ്ഘാടനം ചെയ്യും, പ്രവാസി മലയാളി സം​ഗമത്തിൽ മുഖ്യമന്ത്രി

മനാമ: എല്‍ഡിഎഫ് സര്‍ക്കാര്‍ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം പൂർത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബറോടെ ദേശീയപാത നല്ലൊരു ഭാഗം പൂർത്തിയാകുമെന്നും ഇത് ജനുവരിയിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയും മലയാളം മിഷനും ചേർന്ന് ബഹ്റൈൻ കേരളീയസമാജത്തിൽ വെച്ച് സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു
Gulf Homepage Featured News

മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷസംഘടനകള്‍

ദുബായ്: ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. പുലർച്ചെ 1 മണിയോടെ ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ
Gulf Homepage Featured India News

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

തിരുവന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനി മൊബൈല്‍ ആപ്പും. നോര്‍ക്ക കെയര്‍ ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍)
Gulf Homepage Featured News

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുകയാണോ? ഇമിഗ്രേഷൻ നടപടികൾ ലളിതമാക്കാമെന്ന് എമിറേറ്റ്സ്

ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുകയാണോ, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാ യാത്രക്കാരും ഇ-അറൈവൽ കാർഡ് പൂർത്തിയാക്കിയിരിക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കി. പേപ്പർ ഡിസെംബാർക്കേഷൻ ഫോമുകൾക്ക് (Paper Disembarkation Forms) പകരമായി സുരക്ഷിതമായ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആണ് ഇ-അറൈവൽ കാർഡ്. ഇ-അറൈവൽ
Gulf Homepage Featured News

കണ്ടെയ്നറിൽ കള്ളക്കടത്ത്; 55 ലക്ഷം ദിനാർ വിലയുള്ള മയക്കുമരുന്ന് ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടി. ഷുവൈഖ് തുറമുഖത്ത് എത്തിയ 20 അടി കണ്ടെയ്‌നറിനുള്ളിൽ ഗ്ലാസ് പാനലുകളുടെ അരികുകളിൽ അതീവരഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 364 കിലോഗ്രാം ഭാരമുണ്ട്. ഇതിന് വിപണിയിൽ ഏകദേശം 55 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ഒരു അറബ്
Gulf Homepage Featured News

റിയാദ് വായിക്കുന്നു ! അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് റിയാദിൽ തുടക്കം

റിയാദ്: ​​​റിയാദ് വായിക്കുന്നു എന്ന ബാനറോടെ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് റിയാദ് അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിൽ തുടക്കം കുറിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 11 വരെ നീണ്ടുനിൽക്കും. സൗദി, അറബ്, അന്താരാഷ്ട്ര സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പുറമേ 25 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ത്തിലധികം
Gulf Homepage Featured India News

ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനത്തിലാണോ? പ്രവാസികൾ മനസിലാക്കേണ്ട ചില കാര്യങ്ങൾ

ട്രംപ് ഭരണകൂടത്തിന്റെ കർശനമായ വിസ നയങ്ങളും നിർദേശങ്ങളും അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് പലവിധത്തിഷ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ചിലരെയെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് എന്നെന്നേക്കുമായി മടങ്ങുമ്പോൾ, പ്രവാസി ഇന്ത്യക്കാർ (NRI) ഇതു മൂലമുണ്ടാകുന്ന ചില സാമ്പത്തിക പ്രത്യാഘാതങ്ങൾ
Gulf Lead News News

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി; ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ് പട്ടികയിൽ ഒന്നാമനായി എംഎ യൂസഫലി

ദുബായ്: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തിനൊപ്പമാണ് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പട്ടിക പുറത്തിറക്കിയത്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക
Gulf Homepage Featured News

കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് മരണം , ഇറാനിൽ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം

മസ്‌കറ്റ്: കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് മരണം. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ എന്ന കമ്പനിയുടേതാണ് കുപ്പിവെള്ളം. സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ വിഷാംശം കലർന്നിരുന്നു എന്ന് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടികൾ