റിയാദ്: അറബിക് എ.ഐ ചാറ്റ് ആപ്ലിക്കേഷനിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും നൂതനമായ അറബിക് ഭാഷാ മോഡലായ ‘അല്ലം 34ബി’ സപ്പോർട്ട് നൽകുന്ന ഇന്ററാക്ടീവ് അറബിക് ചാറ്റ് ആപ്ലിക്കേഷനായ ‘ഹ്യൂമൻ ചാറ്റ്’ പുറത്തിറക്കിയാണ് സൗദി ചരിത്രനേട്ടം
ദോഹ: ട്രാൻസ്ഫർ കൺട്രോൾ യൂണിറ്റിലെ തകരാർ കാരണം നിസ്സാൻ പെട്രോൾ വാഹനങ്ങൾ തിരികെ വിളിച്ച് ഖത്തർ. നിസ്സാൻ ഡീലറായ സാലെഹ് അൽ ഹമദ് അൽ മന കമ്പനിയുമായി സഹകരിച്ച് നിസ്സാൻ പെട്രോൾ 2025 വാഹന മോഡലാണ് തിരികെ വിളിക്കുന്നതെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. തിരിച്ചു വിളിക്കുന്ന വാഹനത്തിൽ ഒരു പ്രത്യേക രീതിയിൽ ആക്സിലറേറ്റർ അമർത്തുമ്പോൾ, ഗിയർ നിയന്ത്രണ സംവിധാനത്തിലെ
ദോഹ: യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ കൊണ്ടുപോകാമോ എന്ന ആശങ്കയില്ലാതെ, ഖത്തറിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവവുമായി എത്തുകയാണ് ഖത്തർ ഡ്യൂട്ടി ഫ്രീ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഖത്തർ ഡ്യൂട്ടി ഫ്രീ, ‘കളക്റ്റ് ഓൺ റിട്ടേൺ’ എന്ന പുതിയ സേവനം ആരംഭിച്ചു. ഈ സേവനത്തിലൂടെ ഇനി മുതൽ യാത്രക്കാർക്ക്
കുവൈത്ത് സിറ്റി: സമുദ്ര മലിനീകരണം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി കുവൈത്തിലെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ). കടൽ മനഃപൂർവ്വം മലിനീകരിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ തുടരുമെന്ന് ഇപിഎ. വ്യക്തമാക്കി. കുവൈത്തിന്റെ ആഭ്യന്തര ജലാശയങ്ങൾ, പ്രാദേശിക കടൽ അതിർത്തികൾ, സമീപ മേഖല, പ്രാദേശിക കടലുമായി ബന്ധിപ്പിച്ച ജലാശയങ്ങൾ എന്നിവയിലെല്ലാം ഈ നിയമങ്ങൾ ബാധകമാണെന്നും
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. ഡിജിസിഎ നൽകിയ ലൈസൻസുകൾ കൈവശമുള്ള എല്ലാ ജീവനക്കാർക്കും ഈ പരിശോധന ബാധകമാണ്. ഇതില്‍ മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം കണ്ടെത്താനുള്ള പരിശോധനകളും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. പരിശോധനയ്ക്ക്
റിയാദ്: സുരക്ഷാനിയമങ്ങൾ ലംഘിച്ച കാരണത്താൽ സൗദിയിൽ ഒരാഴ്ചക്കിടെ 12,861 പ്രവാസികളെ നാടുകടത്തി. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 21,997 നിയമലംഘകർ പിടിയിലായിരുന്നു. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,787 പേർ അറസ്റ്റിലായി. ഇവരിൽ 64 ശതമാനവും
അബുദബി: യു.എ.ഇയിലെ റീട്ടെയിൽ മേഖലയിൽ റെക്കോർഡ് വളർച്ചയുമായി യൂണിയൻ കോപ്. 2025 വർഷത്തിന്റെ ആദ്യ പകുതിയിൽ മികച്ച സാമ്പത്തിക ഫലങ്ങൾ നേടിയതായി യൂണിയൻ കോപ്പിന്റെ സിഇഒ മുഹമ്മദ് അൽ ഹാഷെമി വെളിപ്പെടുത്തി. തന്ത്രപരമായ റീട്ടെയിൽ വികാസം, പുതിയ ഡിജിറ്റൽ സർവീസുകൾ, ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകിയ പരിപാടികൾ എന്നിവയാണ് നേട്ടത്തിന് കാരണമായതെന്ന് യൂണിയൻ കോപ് പ്രസ്താവിച്ചു. 2025 പകുതിയിൽ
ദോഹ: ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (ജി.സി.സി-സ്റ്റാറ്റ്) പുറത്തിറക്കിയ 2024 ലെ റിപ്പോർട്ടിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലാഴ്മ നിരക്ക് രേഖപ്പെടുത്തിയ രാജ്യമായി ഖത്തർ ഇടംപിടിച്ചു. ഖത്തറിൽ തൊഴിലില്ലായ്മ നിരക്ക് കേവലം 0.1 ശതമാനമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളിൽ ആകെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 10.8 ശതമാനവും പുരുഷന്മാരുടേത് 1.6
റിയാദ്: മിഡിൽ ഈസ്റ്റിൽ ലിംഗസമത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് നടന്നു കഴിഞ്ഞു. ആദ്യ വനിതാ സീ റേഞ്ചർ കോർപ്സ് ഇനി സൗദിയുടെ സമുദ്രാതിർത്തി സംരക്ഷണം ഏറ്റെടുക്കും. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽക്കാരുടെ കൂടി നോട്ടത്തിന് കീഴിലാവും. പുതിയ വനിതാ റേഞ്ചർ ഫോഴ്‌സ്, പുരുഷ സൈനികർക്കും സൗദി ബോർഡർ ഗാർഡിനുമൊപ്പമാണ് പെട്രോളിങ് നടത്തുന്നത്. സൗദി
കുവൈത്ത് സിറ്റി: കുവൈത്തിലെ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു. കുടുംബ സന്ദർശന വിസ വിശേഷ സാഹചര്യങ്ങളിൽ ഒരു വർഷം വരെ നീട്ടുന്നതിന് സാധ്യത. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് വിസ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബ സന്ദർശന വിസ ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് ഇത് ആറ് മാസം വരെ


























