Home News Archive by category Gulf (Page 3)
Gulf News

സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി അൽഖഹ്താനി അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രിയായ ലെഫ്റ്റനൻറ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മന്ത്രാലയം ഓപ്പറേഷൻസ് വിഭാഗം സഹമന്ത്രി ആയിരുന്നു അൽഖഹ്താനി. അദ്ദേഹത്തിനായുള്ള മയ്യിത്ത് നമസ്കാരം റിയാദിലെ കിങ് ഖാലിദ്
Gulf Homepage Featured News

നാടുകടത്തിയത് 39,000ത്തിലധികം പ്രവാസികളെ, കുവൈത്തിൽ സുരക്ഷാ നടപടികൾ ശക്തം

കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 2025ൽ 39,487 പ്രവാസികളെ നാടുകടത്തി. താമസ നിയമലംഘനം, മയക്കുമരുന്ന് കേസുകൾ, പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ക്യാമ്പയിനുകൾ തുടരുകയാണ്.
Gulf Homepage Featured News

മയക്കുമരുന്ന് വേട്ട; കുവൈത്തിൽ സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വേട്ടയിൽ കുവൈത്തിൽ സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ അൽ-മൻഖഫ്, അൽ-റിഖ, അൽ-മഹ്ബൂല എന്നീ മേഖലകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന കർശന പരിശോധനയിലാണ് ഒരു സ്വദേശിയും രണ്ട് ഏഷ്യൻ പ്രവാസികളും പിടിയിലായത്.
Gulf Homepage Featured News

ഇന്ധന വിതരണ സംവിധാനത്തിലെ തകരാർ; വിമാനങ്ങൾ നിലച്ചു; റിയാദ് എയർപോർട്ടിൽ ആളുകളുടെ തിക്കും തിരക്കും

റിയാദ്: റിയാദ്​ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വിമാന സർവിസുകൾ വ്യാപകമായി തടസ്സപ്പെട്ടു. ചില സർവിസുകൾ റദ്ദാക്കുകയും മറ്റ്​ ചിലത്​ വൈകുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ വിവിധ ഏജൻസികളുമായി ചേർന്ന് അതോറിറ്റി ശ്രമിച്ചുവരികയാണെന്നും വിമാനത്താവള വക്താവ് വ്യക്തമാക്കി. സാങ്കേതികവും പ്രവർത്തനപരവുമായ
Gulf Homepage Featured News

സൗദിയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയെന്ന് ജിയോളജിക്കൽ സർവേ റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. ശക്തി കുറഞ്ഞ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. സൗദി സമയം പുല‍ർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയത്. സൗദിയിലെ ഹറദിന്‍റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലായിരുന്നു ഭൂചലനത്തിന്‍റെ തുടക്കം. 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത് നാഷണൽ സീസ്മിക്
Gulf Homepage Featured News

ദേശീയ ദിനം; ഡിസംബർ 18 ന് ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച്‌ ഡിസംബർ 18 വ്യാഴാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഖത്തർ തൊഴിൽ മന്ത്രാലയം ദേശീയ ദിനാശംസകൾ നേർന്നു. അതേസമയം, ഡിസംബർ 18 ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
Gulf Homepage Featured News

യുഎഇയിൽ ഞായറാഴ്ച കനത്തമഴ; ന്യൂനമർദ്ദം തുടരുന്നു, മാർ​ഗനിർദേശങ്ങൾ പാലിക്കണമെന്ന് പൊലീസ്

ദുബൈ: യുഎഇയിൽ ഞായറാഴ്ച കനത്തമഴ പെയ്തു. ന്യൂനമർദ്ദം തുടരുന്നതിനാൽ ഇന്നും മഴയും നേരിയ കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബൈ പൊലീസും അബുദാബി പൊലീസും പറഞ്ഞു. ചില തീരദേശ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം
Gulf Homepage Featured News

കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; സൗദിയിൽ കാലാവസ്ഥാ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഡിസംബർ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിലേക്കും സ്ഥലങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സൗദി
Gulf Homepage Featured Kerala News

വോട്ട് രേഖപ്പെടുത്താൻ ബാങ്കോങ്ങിൽ നിന്ന് ജന്മനാട്ടിൽ പറന്നെത്തി എം.എ യൂസഫലി; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് യൂസഫലിയുടെ ആശംസയും

തിരക്കിനിടയിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് എം.എ യൂസഫലി തൃശൂർ: ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ബിസിനസ് ജെറ്റിൽ പറന്നെത്തി തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ത്രിതല പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്താൻ ജന്മാനാടായ നാട്ടികയിലേക്ക് എത്തിയത് ബാങ്കോങ്ങിലെ ബിസിനസ് തിരക്കുകൾക്കിടയിൽ നിന്നാണ്. ബാങ്കോക്കിൽ
Gulf Homepage Featured News

മദ്യനിരോധന നിയമങ്ങളില്‍ നിര്‍ണായക ഇളവുകള്‍ വരുത്തി സൗദി അറേബ്യ; ജിദ്ദ, ദഹ്‌റാന്‍ എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധ്യത

റിയാദ്: മദ്യനിരോധന നിയമങ്ങളില്‍ വീണ്ടും നിര്‍ണായക ഇളവുകള്‍ വരുത്തി സൗദി അറേബ്യ. മുസ്ലിങ്ങളല്ലാത്ത, പ്രതിമാസം കുറഞ്ഞത് 50,000 റിയാല്‍ (ഏകദേശം 12 ലക്ഷം രൂപ) ശമ്പളമുള്ളവര്‍ക്ക് ഇനി മുതല്‍ റിയാദിലെ ഔദ്യോഗിക വില്‍പ്പന ശാലയില്‍ നിന്നും മദ്യം വാങ്ങാം. മുൻകാലങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പ്രീമിയം വിസയുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗകര്യമാണ് ഇപ്പോള്‍