Home News Archive by category Gulf (Page 2)
Gulf Homepage Featured News

സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് ലക്ഷം ലഹരിഗുളികകൾ അതിർത്തി രക്ഷാസേന പിടികൂടി

റിയാദ്: സൗദി അറേബ്യയിൽ രണ്ട് ലക്ഷം ലഹരിഗുളികകൾ അതിർത്തി രക്ഷാസേന പിടികൂടി. അതിർത്തിയിൽ നടന്ന കർശന പരിശോധനയ്ക്കിടെയാണ് ലഹരിഗുളികകൾ പിടികൂടിയത്. സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലെ അൽ-റബൂഅ സെക്ടറിലാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. ലഹരിവേട്ടയിൽ വിൽപനക്ക് നിയന്ത്രണമുള്ള
Gulf Homepage Featured News

ബേബി ഫോർമുല ഉൽപ്പന്നത്തിന്‍റെ പ്രത്യേക ബാച്ച് തിരിച്ചുവിളിച്ച് യുഎഇ; അപകടകരമായ നിലയിൽ ബാക്ടീരിയ സാന്നിധ്യം

പ്രതിനിധി ചിത്രം ദുബായ്: അപകടകരമായ നിലയിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിൽ വിതരണം ചെയ്യുന്ന പ്രമുഖ ഇന്‍ഫന്‍റ് ഫോര്‍മുല ബ്രാൻഡായ ‘ആപ്റ്റാമിൽ അഡ്വാൻസ് 1’ (Aptamil Advance 1 POF)-ന്‍റെ പ്രത്യേക ബാച്ച് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്‍റും സംയുക്തമായാണ് ഈ മുൻകരുതൽ
Gulf Homepage Featured News

ഫാൽക്കൺ പാസ്‌പോർട്ടുകൾക്ക് വൻ വർധനവ്; കുവൈത്തിൽ അഞ്ചുമാസത്തിനിടെ നൽകിയത് 336 പുതിയ പാസ്‌പോർട്ടുകൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫാൽക്കൺ പാസ്‌പോർട്ടുകൾക്ക് വൻ വർധനവ്. കുവൈത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമായ ഫാൽക്കൺ പക്ഷികളുടെ രജിസ്ട്രേഷനിലും പാസ്‌പോർട്ട് നടപടികളിലുമാണ് വൻ വർധനവ്. 2025 ഓഗസ്റ്റ് മുതൽ 2026 ജനുവരി 19 വരെയുള്ള ഏകദേശം 140 ദിവസത്തിനുള്ളിൽ 592 ഫാൽക്കൺ സംബന്ധമായ ഇടപാടുകൾ പൂർത്തിയാക്കിയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു. പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ
Gulf Homepage Featured Kerala News

ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകള്‍ അടിസ്ഥാന രഹിതം: എം എ യൂസഫലി; മൂന്നാം പിണറായി സർക്കാരിന് സാധ്യത

ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകള്‍ അടിസ്ഥാന രഹിതമെന്ന് വ്യവസായി എം എ യൂസഫലി. വിദേശയാത്രക്കിടെയാണ് ഇങ്ങനെ റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ‘അംബിഷൻ ‘ ഇല്ലെന്നും മുഖ്യമന്ത്രി പിണായി വിജയന് മൂന്നാമതും തിരികെ എത്താനുള്ള സാഹചര്യമുണ്ടെന്നും യൂസഫലി പ്രതികരിച്ചു. ആര് അധികാരത്തിൽ വന്നാലും ആശംസ
Gulf Homepage Featured News

പ്രവാസി ഭാരതീയ സമ്മാൻ 2027; നാമനിർദേശങ്ങൾ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 15

റിയാദ്: ഇന്ത്യൻ സർക്കാർ പ്രവാസി ഭാരതീയർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രവാസി ഭാരതീയ സമ്മാൻ 2027’ പുരസ്കാരത്തിന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നാമനിർദേശങ്ങൾ ക്ഷണിച്ചു. പ്രവാസി ഭാരതീയർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജർ (പി.ഐ.ഒ), വിദേശത്ത് ഇന്ത്യക്കാർ നടത്തുന്ന സ്ഥാപനങ്ങൾ/സംഘടനകൾ എന്നിവർക്കാണ് പുരസ്കാരത്തിന് അർഹതയുള്ളത്. വിവിധ മേഖലകളിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന മികച്ച
Gulf Homepage Featured News

കേരളത്തിലെ കോഴികൾക്ക് ഒമാനിൽ വിലക്ക്: ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി പുതിയ ഉത്തരവ്

മസ്കറ്റ്: കേരളത്തില്‍ നിന്നുള്ള കോഴിയും അനുബന്ധ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഒമാൻ നിരോധനം ഏര്‍പ്പെടുത്തി. വെറ്ററിനറി അധികൃതരിൽ നിന്ന് ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്നുള്ള കോഴിയിറച്ചി നിരോധിച്ചതെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിയിറച്ചി, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ
Gulf Homepage Featured News

പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ സ്വദേശിവൽക്കരണം 60 ശതമാനമാക്കി ഉയർത്തി

റിയാദ്: സൗദിയിൽ മാർക്കറ്റിങ്, സെയിൽസ് തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണം 60 ശതമാനമായി ഉയർത്തി. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ ഉത്തരവ് ജനുവരി 19 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക. മാർക്കറ്റിങ് തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കുറഞ്ഞത് 5,500 റിയാൽ ശമ്പളം ഉറപ്പാക്കണം. മൂന്നോ അതിലധികമോ
Gulf Homepage Featured News

ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്; നിർണ്ണായക കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സന്ദർശനത്തിൽ നിർണ്ണായക ഇന്ത്യ-യുഎഇ കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തികം, പ്രതിരോധം, ടെക്നോളജി, ഊർജ്ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ധാരണയായത്. ജനുവരി 18 ന് വൈകിട്ട് 5 മണിയോടെ ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
Gulf Homepage Featured News

ഖത്തറിൽ സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക്‌ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധം; രേഖകൾ ശരിയാക്കാൻ 30 ദിവസത്തെ സമയം

ദോഹ: ഖത്തറിൽ സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക്‌ ഇനി ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധം. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ലൈസൻസുള്ള സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക് ഇനിമുതൽ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. അനധികൃതമായി ട്യൂഷൻ എടുക്കുന്നവരെ തടയാനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങൾ
Gulf Homepage Featured News

ജനുവരി പകുതിയോടെ അതിശൈത്യത്തിലേക്ക് യുഎഇ, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ദുബായ്: ജനുവരി പകുതിയോടെ യുഎഇയിൽ ശൈത്യം കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ 7 മുതൽ 8 ഡിഗ്രി വരെ താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജനുവരി 15 ബുധനാഴ്ച മുതൽ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത്. തണുപ്പിനൊപ്പം കനത്ത