Home News Archive by category Gulf
Gulf Homepage Featured News

ഖത്തറിൽ റമദാൻ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു; 30 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും അനുമതി

ദോഹ: ഖത്തറിൽ റമദാൻ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു. വിശുദ്ധ റമദാൻ മാസത്തിൽ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അഞ്ച് മണിക്കൂർ പ്രവൃത്തിസമയമായിരിക്കുമെന്ന് മന്ത്രിസഭാ കാര്യാലയത്തിലെ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. പുതിയ നിർദ്ദേശപ്രകാരം രാവിലെ 9 മണി മുതൽ
Gulf Homepage Featured News

സൗദിയിൽ വിദേശ വീട്ടുജോലിക്കാർക്കുള്ള നിയമത്തിൽ മാറ്റം; ജോലി നിർത്തിയാൽ 60 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം

റിയാദ്: ഇന്ത്യയിൽ നിന്നുൾപ്പെടെ ഉള്ള സൗദിയിലെ വിദേശ വീട്ടുജോലിക്കാർക്കുള്ള നിയമം മാറുന്നു. ജോലി നിർത്തിയാൽ വീട്ടുജോലി ചെയ്യുന്ന തൊഴിലാളികൾ 60 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തൊഴിൽ കരാറുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഗാർഹിക തൊഴിലാളികളുടെ കാര്യങ്ങൾക്കായി
Gulf Homepage Featured News

71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ; 2025 സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം

1785 കോടി രൂപയുടെ വാർഷിക ലാഭവിഹിതം പ്രഖ്യാപിച്ചു ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങൾ ലുലുവിൻ്റെ മികച്ച വളർച്ചാ നിരക്കിൻ്റെ പ്രതിഫലനമാണെന്നും നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുമെന്നും എം.എ. യൂസഫലി അബുദാബി : 2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു.
Gulf Homepage Featured News

റമദാൻ മാസം: യുഎഇയിൽ ജോലി സമയം കുറച്ചു; ജീവനക്കാരെ കൂടുതൽ സമയം നിർത്തിയാൽ ‘ഓവർടൈം’ ആനുകൂല്യം

ദുബായ്: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസമയത്തിൽ റമദാൻ മാസത്തോടനുബന്ധിച്ച് ഇളവ് പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് വിശുദ്ധ റമദാൻ മാസമായതിനാൽ ജോലിസമയത്തിൽ ദിവസം രണ്ടുമണിക്കൂർ ഇളവ് പ്രഖ്യാപിച്ചത്. ഫ്ലെക്സിബിൾ വർക്ക്’ രീതിയോ ‘റിമോട്ട് വർക്ക്’ സൗകര്യമോ നൽകാനും കമ്പനികൾക്ക് അനുമതിയുണ്ടാകും. റമദാൻ മാസത്തിൽ
Gulf Homepage Featured News

നിയമലംഘനങ്ങൾക്ക് 404 വാഹനങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു; പരിശോധനകൾ കർശനമാക്കി

കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ 404 വാഹനങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പ്രത്യേക ക്യാമ്പയിനുകളിൽ 404 വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച 44 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡ്രൈവിംഗ് ലൈസൻസില്ലാതെ
Gulf Homepage Featured News

സൗദിക്കും ഖത്തറിനുമിടയിൽ അതിവേഗ റെയിൽവേ; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: സൗദിക്കും ഖത്തറിനുമിടയിൽ അതിവേഗ റെയിൽവേ വരുന്നു. ഗൾഫ് മേഖലയിലെ യാത്രാ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ടാണ് സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽവേ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നത്. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന പദ്ധതിക്ക് പച്ചക്കൊടി വീശിയത്.
Gulf Homepage Featured News

എം എ യൂസഫലിയ്ക്ക് വീണ്ടും ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ സ്ഥാനം

അബുദബി: അബുദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. ചുമതലയേറ്റെടുത്ത യൂസഫലിയെ അബുദാബി ചേംബർ ഔദ്യോഗികമായി അഭിനന്ദിച്ചു. അബുദബി എക്‌സിക്യൂട്ടീവ് കൗൺസിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് അഞ്ചാം തവണയാണ് യൂസഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. അബുദാബിയെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബാക്കി
Gulf India News

നയതന്ത്ര-സുരക്ഷാ സഹകരണം ഊർജിതമാക്കും; സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി അജിത് ഡോവൽ

റിയാദ്: സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സൗദി കാബിനറ്റ് അംഗം കൂടിയായ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായാണ് അജിത് ഡോവൽ ചർച്ച നടത്തിയത്. സൗദിയുമായുള്ള നയതന്ത്ര-സുരക്ഷാ സഹകരണം ഊർജിതമാക്കുന്നതിനാണ് കൂടിക്കാഴ്ച. സൗദി റിയാദിലെത്തിയ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ വിദേശകാര്യ
Gulf Homepage Featured News

മരണപ്പാച്ചിൽ ഒഴിവാക്കാൻ കുവൈറ്റ്: വാഹന പരിശോധന കർശനമാക്കി; അമിതവേ​ഗതയ്ക്ക് 150 കുവൈറ്റ് ദിനാർ പിഴ, കേസ് കോടതിയിൽ എത്തിയാൽ ശിക്ഷ കടുക്കും

കുവൈറ്റ് സിറ്റി: റോഡുകളിൽ മരണപ്പാച്ചിൽ ഒഴിവാക്കാൻ വാഹന പരിശോധന കർശനമാക്കി കുവൈറ്റ്. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷകൾ കടുക്കും. അമിതവേഗതയിൽ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ ശിക്ഷകൾ കർശനമായി നടപ്പാക്കാനാണ് കുവൈറ്റിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം. അപകടങ്ങൾ കുറയ്ക്കാനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. അമിത വേ​ഗതയിൽ വാഹനമോടിച്ച് ട്രാഫിക് ക്യാമറകളിൽ
Gulf Homepage Featured News

കുവൈറ്റിൽ കർശന പരിശോധന; കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികളും വ്യാജ ബ്രാൻഡഡ് ഉത്പന്നങ്ങളും പിടിച്ചെടുത്തു

കുവൈത്ത്: നിയമലംഘനങ്ങൾ തടയുന്നതിനായി കുവൈത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കർശന പരിശോധന. വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽക്കുക, വാഹനങ്ങൾ നിയമവിരുദ്ധമായി അറ്റകുറ്റപ്പണി നടത്തുക, കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികൾ സ്റ്റോക്കിൽ സൂക്ഷിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് കുവൈറ്റിൽ പരിശോധന കർശനമാക്കിയത്. കുവൈത്തിലെ സാൽമിയയിൽ നിന്ന് അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിട്ട 1,828