നാട്ടിൽ റോഡ് നിർമാണ ഉദ്‌ഘാടനത്തിന് വന്ന മന്ത്രിയെയും എംഎൽഎയും കാണാൻ വീട്ടുകാരറിയാതെ കിലോമീറ്ററുകൾ സഞ്ചരിക്കുക. നേരം ഏറെ വൈകിയിട്ടും പ്രസംഗം മുഴുവനും കേട്ട് ഇരുട്ടുമൂടിയ വഴിയിലൂടെ തിരിച്ചു വീട്ടിലേക്ക്. പാതി വഴി എത്തിയപ്പോഴേക്കും തന്നെ തിരഞ്ഞു വന്ന പിതാവിനൊപ്പം വീട്ടിലെത്തിയ ആ ആറാം ക്ലാസുകാരൻ,
ഇന്ത്യ മുന്നണി ഉയര്‍ത്തിയ ‘വോട്ട് കൊള്ള’ ആരോപണത്തില്‍ കൃത്യമായ മറുപടിയില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്ന നിലപാടായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റേത്. രാഹുല്‍ ഗാന്ധിക്കുള്ള മറുപടി എന്ന നിലയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തിയത്.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം കണ്ട ജനാധിപത്യ ബോധമുള്ള ഏതൊരാളുടേയും ഉള്ളിലുണർന്ന ചോദ്യമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്തിന് മാപ്പ് പറയണം എന്നത്. രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ പൊളിച്ചടുക്കാൻ വന്നിട്ട് സ്വയം തകർന്നു തരിപ്പണമായ കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന്
കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകളെ മലയാളികള്‍ അല്‍പ്പമെങ്കിലും ഗൗരവത്തില്‍ കണ്ടുതുടങ്ങിയത് 2018 ലെ പ്രളയത്തിനു ശേഷമാണ്. അതുവരെ റെഡ്, ഓറഞ്ച് അലര്‍ട്ടുകളൊക്കെ ‘ട്രോള്‍’ മെറ്റീരിയലുകള്‍ ആയിരുന്നു. കാലാവസ്ഥ വകുപ്പ് മഴ പെയ്യുമെന്ന് പറഞ്ഞാല്‍ ആ ദിവസം നല്ല വെയില്‍ ആകുമെന്നാണ് പൊതുവെ സമൂഹം പരിഹസിക്കാറുള്ളത്. എന്നാല്‍ കാലാവസ്ഥ പ്രവചനങ്ങളും മുന്നറിയിപ്പുകളും
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനു ഒരാണ്ട് പൂര്‍ത്തിയായിരിക്കുന്നു. ദുരന്തത്തെ അതിജീവിച്ചവര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64.47 ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ഉള്ളത്. ദുരന്തബാധിതര്‍ക്കായുള്ള വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ടൗണ്‍ഷിപ്പിലെ മാതൃകാ
ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ എത്ര സ്ത്രീകളെ കൊന്നിട്ടുണ്ടാകും? ഒരു കൊലപാതക കേസില്‍ നിന്ന് ആരംഭിച്ച ദുരൂഹത ചേര്‍ത്തലയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. സംശയങ്ങളുടെ തുടക്കം ജയ്‌നമ്മ കേസില്‍ നിന്ന് ജയ്‌നമ്മ എന്ന സ്ത്രീയുടെ തിരോധന കേസിനെ തുടര്‍ന്നുള്ള അന്വേഷണമാണ് സെബാസ്റ്റ്യന്റെ അറസ്റ്റിലേക്ക് നയിക്കുന്നത്. കോട്ടയം സ്വദേശിനിയായ ജയ്‌നമ്മ എന്ന സ്ത്രീയെ