മുംബൈ: ഗുജറാത്തിലെ കണ്ഡ്ലയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഈരിപോയി. കണ്ഡ്ല – മുംബൈ റൂട്ടിൽ സർവീസ് നടത്തുന്ന Q400 ടർബോപ്രോപ്പാണ് അപകടത്തിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. വിമാനം പുറപ്പെട്ടതിന് തൊട്ടുപിന്നാലെ കാണ്ട്‌ല
ന്യൂഡൽഹി:ഡൽഹി ഹൈക്കോടതിയിലെ ബോംബ് ഭീഷണിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചയുടനെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജീവനക്കാരെ കോടതിയിൽ നിന്ന് ഒഴിപ്പിച്ചു. ഹൈക്കോടതി ഉടൻ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂർ സ്ഫോടനം പാഠ്നയിൽ പുനഃസൃഷ്ടിക്കും എന്നിങ്ങനെയാണ് ആ ഇമെയിൽ ഭീഷണി സന്ദേശത്തിന്‍റെ ഉള്ളടക്കം.
കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തിൽ തകർന്ന നേപ്പാളിന്റെ ക്രമസമാധാനം പൂർവസ്ഥിതിയിലേക്ക്.ആക്രമസംഭവങ്ങളിലായി 51 പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. സർക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭകാരികളെ സൈന്യം അടിച്ചമർത്തി. പ്രക്ഷോഭത്തിന്റെ മറവിൽ കൊള്ളയും കൊലയും വൻതോതിൽ നടന്നതായിട്ടാണ് പൊലീസ് റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാർ ഇപ്പോഴും
ന്യൂഡൽഹി: ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ഡൽഹി ഹൈക്കോടതിയിൽ അതീവ ജാഗ്രതാ നടപടികൾ സ്വീകരിക്കുകയും മുൻകരുതൽ എന്ന നിലയിൽ ജഡ്ജിമാർ ഉൾപ്പെടെയുള്ള ആളുകളെ പരിസരത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. കോടതി പരിസരത്ത് മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ കോടതി ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഫോടകവസ്തുക്കളുടെ
തൃശ്ശൂർ: ശരത് പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഭവത്തിൽ വിശദീകരണം തേടുമെന്നും തൃശ്ശൂർ സിപിഎം ജില്ല സെക്രട്ടറി അബ്ദുൾ ഖാദർ. സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ജില്ല സെക്രട്ടറി. ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ഇന്ന് ചാനലുകളിൽ സംരക്ഷണം ചെയ്തതെന്നും പറയുന്ന കാര്യങ്ങൾ
തൃശ്ശൂർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്. തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരെയാണ് ഡി വൈ എഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി ശരത്പ്രസാദ് ആരോപണമുന്നയിച്ചത്. സ്വകാര്യ സംഭാഷണത്തിനിടെയാണ് പരാമർശങ്ങൾ. മുൻ മന്ത്രിയും സി പി എം തൃശൂർ മുൻ ജില്ലാ സെസെകട്ടറിയുമായ എ സി മൊയ്തീൻ, മുൻ എം എൽ എ യും കേരള ബാങ്ക് ഭരണ സമിതിയംഗവുമായിരുന്ന എം. കെ കണ്ണൻ, സി പി എം
ആലപ്പുഴ: തൃശ്ശൂർ പരാജയം മുറിവാണെന്നും ജാഗ്രത കുറവുണ്ടായത് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ. തിരുത്തിൽ പിടിവാശി ഇല്ലെന്നും തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറെന്നും ബിനോയ് വിശ്വം പറഞ്ഞു. സമ്മേളനത്തില്‍ സിപിഐ ദേശീയ നേതൃത്വത്തിനും ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരെ
മിൻസ്‌ക്: പോളണ്ടും റഷ്യയും തമ്മിൽ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ റഷ്യയും ബെലാറസും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർസോയിൽ നിരവധി ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സൈനികാഭ്യാസങ്ങൾ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുൾപ്പെടെ നാറ്റോയുടെ കിഴക്കൻ ഭാഗത്തുള്ള നിരവധി രാജ്യങ്ങളെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.10 ന് പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1998-ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ്റെ പാർലമെൻ്ററി ജീവിതം
അടൂർ: ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ മരണത്തിനുത്തരവാദി സിപിഎം പ്രാദേശിക നേതാക്കളാണെന്നും നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും പിതാവ് കെ കെ ജോയ്കുട്ടി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി രഹസ്യങ്ങൾ ജോയൽ പുറത്ത് പറയുമോ എന്ന ഭയംമൂലം സിപിഎം പ്രാദേശിക നേതാക്കളാണ് പൊലീസ് മർദനത്തിന് ഒത്താശ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. 2020 ജനുവരി ഒന്നിന് പൊലീസ് മർദനമേറ്റ