ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് ഡാർജീലിങ്ങ് . പശ്ചിബംഗാളിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് നിൽക്കുന്ന ഈ കുന്നിൻ പ്രദേശം എത്ര കണ്ടാലും മതിവരാത്ത ഒരിടം കൂടി ആണ്. ഡാർജീലിങ്ങിലെ പ്രദേശങ്ങള്‍ക്ക് ഓരോ സീസണിലും ഓരോ ഭാവങ്ങളാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ പറുദീസയാണ്
സൂചി കുത്തി ഇറക്കുന്നത് പോലെ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ് കാലത്ത് പോലും ചുടു വെള്ളം ഒഴുകുന്ന നീരുറവകൾ. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മല നിരകൾ. എവിടെ നോക്കിയാലും പൈൻ മരങ്ങളും ദേവദാരു മരങ്ങളും. അരികെ പാറകളിൽ തല്ലി തകർത്തു ഒഴുകുന്ന പാർവതി നദി. പറഞ്ഞു വരുന്നത് ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ പാർവതി താഴ്‌വരയിലെ മണികരണിനെ കുറിച്ചാണ്. കുളുവിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ്
അതെ അത്ര എളുപ്പം അല്ല ഹരിഹർ കോട്ടയിൽ എത്താൻ. ഒരു സമയം ഒരാൾക്ക് മാത്രം കയറാൻ പറ്റുന്ന ഇടുങ്ങിയ പടികൾ. കാലൊന്നു തെറ്റിയാൽ താഴെ അഗാധമായ കൊക്കയിലേക്ക്, വീണാൽ പൊടിപോലും കിട്ടാത്തയിടം. എങ്കിലും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം. മഹാരാഷ്ട്രയിലെ നാസിക്കിന് അടുത്തായി ത്രയംബകേശ്വറിലാണ് ഹരിഹര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് ഈ
ചരിത്രത്തിനുമപ്പുറം മനുഷ്യന്റെ കരവിരുത് പതിയപ്പെട്ട ശിലാ ഗുഹകളാണ് ഭിംബേട്ക ഗുഹാ സമുച്ചയം. മനുഷ്യ രാശിയുടെ ചരിത്രമാണ് മധ്യപ്രദേശിലെ ഭീംബെട്ക യിലൂടെ പറയുന്നത്. മദ്ധ്യപ്രദേശിലെ റൈസൻ ജില്ലയിലാണ് ഭിംബേഡ്ക യിലെ ശിലാ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. എഴുനൂറിലധികം ഗുഹകൾ ചേർന്നതാണ് ഭിംബേട്ക യിലെ ഗുഹാ സമുച്ചയം. ഭോപാലില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ വിന്ധ്യാചല നിരകളുടെ തെക്കേ
നിഗൂഢവും വശ്യവുമായ സൗന്ദര്യത്തിന്റെ ലോകമാണ് തവാങ്. മഹാഭാരതത്തിലെ യക്ഷരർ വസിച്ചിരുന്ന സുന്ദര സ്വപ്നഭൂമി. ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട വിസ്മയങ്ങളിൽ ഒന്നാണ് തവാങ്. കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ചകൾ അവിടെ നമുക്ക് കാണാൻ കഴിയും. ഉദയ സൂര്യന്റെ നാടായ അരുണാചല്‍ പ്രദേശിൽ ഹിമാലയൻ പർവ്വത നിരകളുടെ പടിഞ്ഞാറ് ഭാഗത്തായാണ് തവാങ് പട്ടണം. അരുണാചൽ പ്രദേശിലെ
കണ്ണാടികള്‍കൊണ്ട് അലങ്കരിച്ച ഒരു കൊട്ടാരം വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള കണ്ണാടികള്‍ പതിച്ച ജനാലകളും, ചുവരുകളും. സൂര്യ കിരണങ്ങൾ പതിയുമ്പോൾ കണ്ണിന് മനോഹരമായ കാഴ്ച. നക്ഷത്രങ്ങളെ നോക്കി ഉറങ്ങാൻ ആഗ്രഹിച്ചിരുന്ന തന്റെ രാജ്ഞിയെ പ്രീതിപ്പെടുത്താൻ രാജാവ് മാൻ സിംഗ് നിർമ്മിച്ചതാണ് ഈ കണ്ണാടികളുടെ കൊട്ടാരം. കാരണം പണ്ട് കാലങ്ങളിൽ സ്ത്രീകൾക്ക് രാത്രി കാലങ്ങളിൽ തുറന്ന സ്ഥലങ്ങളിൽ
ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന യുള്ള കണ്ഡ യിലാണ് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറു മാസത്തോളം മഞ്ഞ് പുതച്ചു നില്ക്കുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 4000 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കിന്നൗര്‍ മലയിലൂടെ 12 കിലോമീറ്റര്‍ ട്രെക്കിങ് നടത്തിയാല്‍ മാത്രമേ
പാലക്കാട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ് അനങ്ങൻമല. നിറഞ്ഞു നിൽക്കുന്ന പച്ചപ്പിന പ്പുറത്തെ കരിമ്പാറക്കൂട്ടം. ദൂരെ നിന്ന് നോക്കിയാൽ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന അനങ്ങന്മലയ്ക്കും കൂനൻ മലയ്ക്കും ഇടയിലായി അരുവിയും വെള്ളച്ചാട്ടവും കാണാം. മനോഹരമായ ഭൂപ്രകൃതി, പാറക്കെട്ടുകൾ, മികച്ച അന്തരീക്ഷം, തണുത്ത കാറ്റ് എന്നിങ്ങനെ സഞ്ചാരികളെ പിടിച്ചുനിർത്തുന്ന പല കാര്യങ്ങളും അനങ്ങാൻ
ഹിമാചൽ പ്രദേശിന്റെ ഹൃദയ ഭാഗത്ത് ഹിമാലയത്തിൽ ഒളിഞ്ഞിരിക്കുന്ന രത്നമാണ് സ്പിറ്റി താഴ്വര. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇത് പർവതങ്ങളാൽ ചുറ്റപ്പെട്ട തണുത്ത മരുഭൂമിയാണ്. ലൗഹാൾ, സ്പിറ്റി ജില്ലകളുടെ ഇടയിലായാണ് ഈ താഴ്വര. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലാണ് സ്പിറ്റി താഴ്വര സ്ഥിതിചെയ്യുന്നത്. ഈ ചെറിയ ഗ്രാമങ്ങളിൽ ഏകദേശം 35 മുതൽ 200 വരെ ആളുകൾ മാത്രമാണ്
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം. എവിടെ നിന്നു നോക്കി യാലും തലയെടുപ്പോടെ നിൽക്കുന്ന ക്ഷേത്രത്തിന്റെ മകുടം. പക്ഷെ അധികാരത്തിൽ ഉള്ളവർ ഈ ക്ഷേത്രത്തിൽ എത്തിയാൽ അധികാരം നഷ്ടപ്പെടുമെന്നു പറയപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള ചില തെളിവുകളും നാട്ടുകാർ പറയുന്നു. കൂടാതെ പ്രണയിക്കുന്നവർ രണ്ടുപേരിൽ ഒരാൾ മാത്രം ഇവിടെ എത്തിയാൽ ആ പ്രണയം തകരുമെന്നും പറയപ്പെടുന്നു. എന്നാൽ