ന്യൂഡൽഹി: റെഡ്‌മി നോട്ട് 15 5ജി (Redmi Note 15 5G), റെഡ്‌മി പാഡ് 2 പ്രോ (Redmi Pad 2 Pro) എന്നിവ ഇന്ത്യൻ വിപണിയിലെത്തി. 5,520 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയും 108-മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും സഹിതമാണ് റെഡ്‌മി നോട്ട് 15 5ജി സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. അതേസമയം, റെഡ്‌മി പാഡ് 2
ശ്രീഹരിക്കോട്ട: അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളടക്കം ബഹിരാകാശത്ത് എത്തിക്കാൻ ദൗത്യവുമായി ISRO. PSLV C-62 എന്ന ലോഞ്ചിങ് വാഹനം ഉപയോഗിച്ചാണ് ISRO യുടെ ദൗത്യം. ജനുവരി 12 ന് രാവിലെ 10:17 നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് ഉപഗ്രഹങ്ങളേയും വഹിച്ച് രാജ്യത്തിന്റെ അഭിമാനമായ PSLV കുതിക്കുക. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-N1 Anvesha-യാണ് ISRO ഇത്തവണ
ഡൽഹി: വിമാനങ്ങളിൽ പവർബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ. ലിഥിയം ബാറ്ററികൾക്ക് തീപ്പിടിക്കാനുള്ള സാധ്യതയും തീപ്പിടിച്ചാൽ അണയായ്ക്കാനുള്ള പ്രയാസവും കണക്കിലെടുത്താണ് നിരോധനം. വിമാനങ്ങളിലെ ഇൻ സീറ്റ് പവർ സപ്ലൈ പോർട്ടുകളിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പവർബാങ്കുകൾ എളുപ്പം തീപ്പിടിക്കാൻ സാധ്യതയുള്ള
ഗൂഗിൾ ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ പുറത്തിറക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ തത്സമയ ദൃശ്യങ്ങൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആൻഡ്രോയ്‌ഡ് എമർജൻസി ലൈവ് വീഡിയോ (Android Emergency Live Video) എന്ന പുതിയ സുരക്ഷാ ഫീച്ചറാണ് ഗൂഗിൾ പുറത്തിറക്കിയത്. വാഹനാപകടങ്ങൾ, തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ അടിയന്തിരഘട്ടങ്ങളിൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ അവബോധം
പ്രാരംഭഘട്ടത്തില്‍, രാജ്യത്തെ 50 കോടിയിലധികം വരുന്ന ജിയോ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാവുക കൊച്ചി: ദേശീയ ഹൈവേകളില്‍ ടെലികോം അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍എച്ച്എഐ) റിലയന്‍സ് ജിയോയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ നേരിട്ട് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി ദേശീയപാത യാത്രയില്‍ ഒരു
ജിയോ 5ജി ഉപയോക്താക്കൾക്ക് സൗജന്യമായി ജെമിനി 3 എ ഐ മോഡൽ ലഭ്യമാകും പ്രായഭേദമന്യേ എല്ലാ ജിയോ 5ജി യൂസേഴ്‌സിനും ഇനി ഗൂഗിൾ പ്രോ എഐ ഓഫർ ലഭ്യമാകും കൊച്ചി: ജിയോ ജെമിനി ഓഫറുമായി ബന്ധപ്പെട്ടു പുതിയ പ്രഖ്യാപനവുമായി റിലയൻസ് ജിയോ തങ്ങളുടെ ജിയോ. ജെമിനി ഓഫർ ഇപ്പോൾ ഗൂഗിളിന്റെ പുതിയ ജെമിനി 3 എഐ മോഡലിലേക്ക് കൂടി ലഭ്യമാക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്. ജിയോ തങ്ങളുടെ യുവ 5G പ്ലാൻ
നാസയുടെ ചൊവ്വയിലേക്കുള്ള യാത്ര ആരംഭിച്ചു. എസ്‌കപേഡ് (ESCAPADE- Escape and Plasma Acceleration and Dynamics Explorers) ദൗത്യം ബ്ലൂ ഒറിജിൻ വിജയകരമായി വിക്ഷേപിച്ചു. കാലാവസ്ഥാ പ്രശ്‌നങ്ങളും ശക്തമായ സൗര കൊടുങ്കാറ്റും കാരണം നിരവധി തവണ മാറ്റി വെച്ച ദൗത്യം, കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്‌സ് 36 ൽ നിന്ന് വിക്ഷേപണം നടത്തി. ന്യൂ ഗ്ലെൻ റോക്കറ്റിലാണ് വിക്ഷേപണം
എല്ലാ തലത്തിലുമുള്ള ഉപഭോക്താക്കൾക്കായി ജിയോ പ്ലാനുകൾ ഒരുക്കിയിട്ടുണ്ട്. ഓരോരുത്തരുടേയും ആവശ്യങ്ങൾക്കനുസരിച്ച് പ്ലാനുകൾ തെരഞ്ഞെടുക്കാം. ഡാറ്റയോടു കൂടി തന്നെ 800 രൂപയിൽ താഴെ മാത്രം ചിലവാക്കി 84 ദിവസത്തേക്കു സേവനം നൽകുന്ന പ്ലാൻ ജിയോക്കുണ്ട്. 319 രൂപ ചിലവുള്ള 28 ദിവസ പ്ലാനും ജിയോ നൽകുന്നുണ്ട്. ജിയോയുടെ Rs 319 Plan ഒരു മാസം വാലിഡിറ്റി പരിധികളില്ലാത്ത വോയിസ് കോളുകൾ, ദിവസം 100
കൊച്ചി: ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ, ജിയോ 66,000 പുതിയ മൊബൈൽ ഉപഭോക്താക്കളെ ചേർത്തതോടെ, മൊത്തം സബ്സ്ക്രൈബർമാരുടെ എണ്ണം 1.1 കോടിയായി ഉയർന്നു. വയർലൈൻ വിഭാഗത്തിലും ജിയോ 14,841 പുതിയ ഉപഭോക്താക്കളെ ചേർത്തു, ഇതോടെ കേരളത്തിലെ മൊത്തം ജിയോ വയർലൈൻ വരിക്കാരുടെ എണ്ണം 5.41 ലക്ഷമായി. ദേശീയതലത്തിൽ, റിലയൻസ് ജിയോ 32.49 ലക്ഷം വയർലെസ് ഉപഭോക്താക്കളെയും 2.12 ലക്ഷം
കാലിഫോര്‍ണിയ: അഡൾട്ട് സിനിമ നിർമ്മാതാക്കളായ സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സിന്‍റെ പകർപ്പവകാശ കേസിനെതിരെ മെറ്റ. ഏഴ് വർഷത്തിനിടെ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നുള്ള ഏകദേശം 2,400 ഡൗൺലോഡുകൾ മെറ്റ കോർപ്പറേറ്റ് ഐപി വിലാസങ്ങളിലേക്കാണെന്ന് കണ്ടെത്തിയതായിട്ടുള്ള സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സിന്റെ വാദത്തിനെതിരെയാണ് മെറ്റ രംഗത്തെത്തിയിരിക്കുന്നത്. മെറ്റയുടെ വീഡിയോ-ജനറേഷൻ എഐ ആയ മൂവി ജെനിന്‍റെ രഹസ്യ


























