Home Lifestyle Archive by category Food
Food Health Lifestyle

പുളി ദഹനത്തെ എങ്ങനെ സഹായിക്കും? അറിയാം 6 ആരോഗ്യ ഗുണങ്ങൾ

നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ പുളി കേവലം രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും മുൻപന്തിയിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പുളി എങ്ങനെ സഹായിക്കുന്നുവെന്നും അതിന്റെ മറ്റ് ആറ് പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. ദഹനപ്രക്രിയ സുഗമമാക്കാൻ
Food Lifestyle

വൃക്കകളുടെ ആരോഗ്യം കാക്കാം: പ്രകൃതിദത്ത സംരക്ഷണം നൽകുന്ന 5 ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിലും രക്തം ശുദ്ധീകരിക്കുന്നതിലും വൃക്കകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തെറ്റായ ഭക്ഷണരീതികളും ജീവിതശൈലിയും പലപ്പോഴും വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ചില ഭക്ഷണങ്ങളിലൂടെ വൃക്കകളുടെ ആരോഗ്യം സ്വാഭാവികമായി സംരക്ഷിക്കാൻ സാധിക്കും. വൃക്കരോഗികൾക്ക് കഴിക്കാവുന്ന
Food Lifestyle

സോഫ്റ്റും ഹെൽത്തിയുമാക്കാം; പുട്ട് ഇങ്ങനെ തയ്യാറാക്കി കഴിക്കൂ

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. എന്നാൽ പതിവ് രീതികളിൽ നിന്ന് മാറി അല്പം ആരോഗ്യകരവും രുചികരവുമായ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ കാരറ്റ് പുട്ട് തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ്. കാഴ്ചയിൽ ആകർഷകമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. പുട്ടിൽ കാരറ്റ് ചേർക്കുന്നതിലൂടെ പ്രഭാതഭക്ഷണത്തിന്റെ പോഷകഗുണം ഇരട്ടിയാകുന്നു. വൈറ്റമിൻ എ,
Food Homepage Featured Lifestyle

എത്ര കഴിച്ചാലും മതിയാവില്ല; ഈ മധുര പച്ചടിയുടെ സ്വാദ് ഗംഭീരം

കേരളത്തിലെ സദ്യയിൽ പച്ചടിക്കും കിച്ചടിക്കും പ്രത്യേക സ്ഥാനമാണുള്ളത്. അതിൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പൈനാപ്പിൾ മധുര പച്ചടി. പൈനാപ്പിൾ, മുന്തിരി, പഴം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം മധുരവും നേരിയ പുളിയും എരിവും കലർന്ന ഒന്നാണ്. സദ്യയിലെ എരിവുള്ള കറികൾക്കിടയിൽ നാവിന് ഒരു പ്രത്യേക രുചി പകരാൻ ഈ ‘മധുരക്കറി’ സഹായിക്കുന്നു.
Articles Food Health Lifestyle

വിറ്റാമിൻ ബി12 കുറവാണോ?; എന്തൊക്കെയാണ് ലക്ഷണങ്ങൾ, എങ്ങിനെ പരിഹരിക്കാം?

ചർമത്തിലുണ്ടാകുന്ന മഞ്ഞനിറം, നടക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഇടക്കിടെയുണ്ടാകുന്ന ക്ഷീണം, ശ്വാസതടസം, ഓർമ്മക്കുറവ്, കാലുകളിലെ മരവിപ്പ് തുടങ്ങിയവ വിറ്റാമിൻ ബി12 ന്റെ കുറവുകൊണ്ടുള്ള രോ​ഗലക്ഷണങ്ങളാകാം. ആർബിസിയുടെ നിർമാണത്തിനും നാഡികളുടെ പ്രവർത്തനത്തിനും വിറ്റാമിൻ ബി12 ശരീരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. ഏകദേശം 2.4 മൈക്രോ​ഗ്രാം വിറ്റാമിൻ ബി12 നമ്മുടെ ശരീരത്തിൽ പ്രതിദിനം
Food Lifestyle

പച്ചക്കായ കൊണ്ട് ഉപ്പേരി; ഒരു വെറൈറ്റി ഐറ്റം

മലയാളികളുടെ സദ്യകളിലും നാലുമണിപ്പലഹാരങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കായ വറുത്തത്. പച്ച ഏത്തയ്ക്ക നേർത്ത സ്ലൈസുകളാക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ഈ വിഭവം ഇന്ന് ലോകമെമ്പാടും പ്രശസ്തമാണ്. അടുക്കളയിൽ കറി തയ്യാറാക്കി ബാക്കി വരുന്ന ഒരൊറ്റ പച്ചക്കായ ഉണ്ടെങ്കിലും ഇനി ഉപ്പേരിയെ വെല്ലുന്ന രുചിയിൽ ഒരു വിഭവം ചെയ്തെടുക്കാം. ഒറ്റ കാഴ്ചയിൽ ഫ്രഞ്ച് ഫ്രൈസ് എന്നു തോന്നുമെങ്കിലും
Food Lifestyle

പഴങ്കഞ്ഞി ഇനി ഒഴിവാക്കേണ്ട; ​ഗുണങ്ങളേറെയുണ്ട് മലയാളിയുടെ ആ ഭക്ഷണത്തിന്

മലയാളിയുടെ ഭക്ഷണശീലങ്ങളിൽ പ്രധാനമായിരുന്നു പഴങ്കഞ്ഞി. തൈരും ഉപ്പും ചെറിയുള്ളിയും ഒക്കെ ഉടച്ച് തലേദിവസത്തെ കഞ്ഞി പ്രഭാതഭക്ഷണമായി മലയാളികൾ കഴിച്ചിരുന്നു. മീൻ കറിയും കഞ്ഞിക്ക് കോമ്പിനേഷൻ ആയിരുന്നു. കാലം മാറിയതോടെ ഇത്തരം ശീലങ്ങൾ മലയാളി പതുക്കെ ഉപേക്ഷിച്ചു. എന്നാൽ ശരീരത്തിന് പോഷകങ്ങൾ പ്രദാനം ചെയ്യുന്നതും രോ​ഗപ്രതിരോധത്തിനും സഹായിക്കുന്നതാണ് പഴങ്കഞ്ഞി എന്നാണ് പഠനങ്ങൾ
Food Lifestyle

പായസത്തിന് കൂട്ടാൻ ബോളി കടയിൽനിന്നും വാങ്ങേണ്ട; വീട്ടിൽ തയ്യാറാക്കാം

കേരളീയ സദ്യകളിൽ, പ്രത്യേകിച്ച് തെക്കൻ കേരളത്തിലെ ഭാഗങ്ങളിൽ ‘ബോളി’ ഇല്ലാത്ത സദ്യയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. കാഴ്ചയിൽ ചപ്പാത്തിയോട് സാമ്യമുള്ളതും എന്നാൽ അതീവ മൃദുവായതുമായ ഈ മധുര പലഹാരം തമിഴ്‌നാട്ടിലെയും കർണാടകയിലെയും ‘പോളി’ അഥവാ ‘ഒബ്ബട്ടു’ എന്ന പലഹാരത്തിന്റെ കേരളീയ രൂപമാണ്. ബോളിയുടെ ഉത്ഭവം അയൽസംസ്ഥാനങ്ങളിലാണെന്ന്
Food Lifestyle

ഉപ്പുമാവ് ഇനി വയർ നിറയെ കഴിക്കും, ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ

ദക്ഷിണേന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഒരു പ്രഭാതഭക്ഷണമാണ് ഉപ്പുമാവ്. വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. റവ കൊണ്ടാണ് സാധാരണയായി ഉപ്പുമാവ് ഉണ്ടാക്കാറുള്ളതെങ്കിലും ഗോതമ്പ് റവ, സേമിയ, അവൽ എന്നിവ കൊണ്ടും ഇത് തയ്യാറാക്കാം. ഉപ്പുമാവ് സാധാരണയായി പഞ്ചസാരയോ പഴമോ ചേർത്താണ് മലയാളികൾ കഴിക്കാറുള്ളത്. ചിലർക്ക് കടലക്കറിയോ പയർ
Food Lifestyle

പഴംപൊരി കുറച്ച് ക്രിസ്പി ആക്കിയാലോ? ബ്രെഡ് പൊടിച്ചെടുക്കൂ

മലയാളികളുടെ വൈകുന്നേരങ്ങളിലെ ചായക്കട വിശേഷങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പഴംപൊരി. നാട്ടിൻപുറത്തെ ചായക്കടകളിലെ ചില്ലലമാരകളിൽ മഞ്ഞ നിറത്തിൽ തിളങ്ങിനിൽക്കുന്ന പഴംപൊരി കാണുമ്പോൾത്തന്നെ ആരുടെയും നാവിലൂറും. കേരളത്തിന്റെ തനതായ ഈ ലഘുഭക്ഷണം കേവലം ഒരു പലഹാരം എന്നതിലുപരി മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പഴംപൊരി പല പേരുകളിലാണ് അറിയപ്പെടുന്നത്.