തിരുവനന്തപുരം: ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ഏഴു ജില്ലകളിലും കനത്ത പോളിങ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലായിടത്തും ഉച്ചയോടെ 50 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏഴു ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,
കൊല്ലം: കുരീപ്പുഴയിൽ നിരവധി ബോട്ടുകൾ കത്തി നശിച്ചു. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് വിവരം. ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് കത്തിയത്. ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ആണ് ഇവ. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. തീ പടർന്നതിന്
കൊല്ലം: കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്ര സർക്കാർ. കരാർ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കിയിട്ടുണ്ട്. കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയും തുടർന്നുള്ള ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനെതിരെയാണ് കേന്ദ്രം നടപടിയെടുത്തിരിക്കുന്നത്. അതേസമയം തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ
തൃശ്ശൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അറിഞ്ഞു കൊണ്ട് രാഹുലിനെ അറസ്റ്റു ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ എവിടെയാണെന്ന് ചിലർക്ക് അറിയാമെന്നും അവർ അത് പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാതിരിക്കാൻ ഒമ്പതാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഡ്രൈവറെയും പിഎയെയും പൊലീസ് ചോദ്യം ചെയ്തു. ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തളളിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ
തിരുവനന്തപുരം: ബലാത്സംഗ കേസിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് പുറത്താക്കി. കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കെപിസിസി ശുപാര്‍ശയോടെ എഐസിസിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ
പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രാഹുലിനെതിരെ ശക്തമായി നിലകൊള്ളുന്നത്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടില്‍ ചെന്നിത്തല ഉറച്ചുനില്‍ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പാര്‍ട്ടിയില്‍ മുഖ്യ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി. സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23 കാരിയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച് അതി ക്രൂരമായി ബലാത്സംഗം ചെയ്തു എന്നതാണ് പരാതി. രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായും പറയുന്നു. നിന്നെ ഗർഭിണിയാക്കണം എന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ്
തിരുവനന്തപുരം: ബലാത്സംഗ പരാതിയിൽ പരാതിക്കാരിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ചു . മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ്വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്. പെൻഡ്രൈവിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്.

























